kozhuvanal

രക്ത ദാന രംഗത്തെ കെടാവിളക്ക് : സജികുമാർ മേവിടയ്ക്ക് അനുമോദനവുമായി കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് HS ലെ കുട്ടികൾ

കൊഴുവനാൽ: ലോകരക്ത ദാന ദിനത്തോടനുബന്ധിച്ച് അനേകം വ്യക്തികൾക്ക് ഒ നെഗറ്റീവ് രക്തം ദാനം ചെയ്ത സജികുമാർ മേവടയെ കൊഴുവനാൽ സ്കൂൾ ആദരിച്ചു. സ്കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ സോണി തോമസ് സണ്ണിക്കുട്ടി സെബാസ്റ്റ്യൻ, നിയ മരിയ ജോബി തുടങ്ങിയവർ പ്രസംഗിച്ചു. രക്ത ദാനത്തിൻ്റെ ആവശ്യകതയെക്കുറിച്ചും , താൻ നടത്തിയ രക്തദാനാനുഭവങ്ങളെക്കുറിച്ചും സജികുമാർ കുട്ടികളോട് സംസാരിച്ചു. പരിപാടികൾക്ക് ജസ്റ്റിൻ ജോസഫ്, സിബി ഡൊമിനിക്, ഷൈനി എം.ഐ., ജസ്റ്റിൻ അബ്രാഹം തുടങ്ങിയവർ നേതൃത്വം നൽകി.

moonilavu

വലിയകുമാരമംഗലം ഹൈസ്കൂളിൽ പേവിഷബാധ പ്രതിരോധ ബോധവൽക്കരണ ക്ലാസ് നടത്തി

മൂന്നിലവ്: മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വലിയകുമാരമംഗലം സെന്റ്. പോൾസ് ഹൈസ്കൂളിൽ പേവിഷബാധ പ്രതിരോധ ബോധവൽക്കരണ ക്ലാസ് നടത്തി. പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് MLSP ചിഞ്ചു എസ് നായർ ക്ലാസ് നയിച്ചു. ആശാവർക്കർ രതില ആർ, MLSP നീതു വാസു തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് സിസ്റ്റർ എൽസിറ്റ് SH നന്ദിയും പറഞ്ഞു.

kottayam

വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ആരംഭിച്ചു

സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും വോട്ടർപട്ടിക സംക്ഷിപ്തമായി പുതുക്കുന്നു. 2024 ജനുവരി ഒന്നു യോഗ്യതതീയതിയായി നിശ്ചയിച്ചാണ് വോട്ടർ പട്ടിക പുതുക്കൽ. 2024 ജനുവരി ഒന്നിനോ മുമ്പോ 18 വയസ് തികഞ്ഞവർക്കു പേരുചേർക്കാം. നിലവിലെ വോട്ടർ പട്ടിക കരടായി ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഫോറം നാലിലും ഉൾക്കുറിപ്പ് തിരുത്താൻ ഫോറം അഞ്ചിലും ഒരു വാർഡിൽ നിന്നോ പോളിംഗ് സ്റ്റേഷനിൽനിന്നോ സ്ഥാനമാറ്റം വരുത്താൻ ഫോറം ഏഴിലും sec.kerala.gov.in എന്ന സൈറ്റിൽ അപേക്ഷകൻ Read More…

obituary

ഈറ്റയ്ക്കക്കുന്നേൽ തോമസ് തോമസ് നിര്യാതനായി

മേലുകാവുമറ്റം: ഈറ്റയ്ക്കക്കുന്നേൽ തോമസ് തോമസ് (65) അന്തരിച്ചു. മൃതദേഹം ഇന്ന് 4ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10.30ന് സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: വണ്ണപ്പുറം ഇളംതുരുത്തിയിൽ ലിസി തോമസ്. മക്കൾ: തോമസുകുട്ടി (സെന്റ് പോൾസ് ഹൈസ്കൂൾ വലിയകുമാരമംഗലം), ഫാ. ജോർജ് ഈറ്റയ്ക്കക്കുന്നേൽ (സഹവികാരി സെന്റ് തോമസ് കത്തീഡ്രൽ പാലാ), മേരിക്കുഞ്ഞ്. മരുമക്കൾ: ലിന്റോ മാത്യു കുരിശുംമൂട്ടിൽ (അറക്കുളം), അനീറ്റ തച്ചാപറമ്പത്ത് (ഇരട്ടയാർ).

kottayam

യുഡിഎഫ് പാലാ നിയോജ മണ്ഡലത്തിൽ നാളെ നടത്താനിരുന്ന സ്വീകരണ പര്യടനം മാറ്റി വെച്ചു

കോട്ടയം : കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, കോട്ടയം പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം.പി ജനങ്ങൾക്ക് നന്ദി പറയുന്നതിനു വേണ്ടി യുഡിഎഫ് പാലാ നിയോജക മണ്ഡലത്തിൽ നാളെ (14/06/24 ) നടത്താനിരുന്ന സ്വീകരണ പര്യടനം മാറ്റി വെച്ചതായി യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ജനറൽ കൺവീനർ അഡ്വ. മോൻസ് ജോസഫ് എംഎൽഎ , മാണി സി. കാപ്പൻ എം.എൽഎ എന്നിവർ Read More…

general

പ്രവാസി തൊഴിൽ ക്യാമ്പുകളിലെ ജീവിതസാഹചര്യം മെച്ചപ്പെടുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര ഇടപെടൽ നടത്തണം: മാണി സി കാപ്പൻ

കുവൈറ്റ് ദുരന്തം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗൗരവതരമായി പരിഗണിക്കണമെന്ന് മാണി സി കാപ്പൻ എംഎൽഎ. പ്രവാസി തൊഴിൽ ക്യാമ്പുകളിലെ ജീവിതസാഹചര്യവും, സുരക്ഷയും മെച്ചപ്പെടുത്തുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാവണം. ദുരന്തത്തിന് ഇരയായവർക്ക് കേന്ദ്ര ധനസഹായം ഉറപ്പുവരുത്തുവാൻ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ ഇടപെടൽ ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പുറമേ പരിക്കേറ്റവരുടെ കുടുംബങ്ങൾക്കും സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

kottayam

കേന്ദ്ര മന്ത്രി അഡ്വ. ജോർജ് കുരിയന് കോട്ടയത്ത് സ്വീകരണം നൽകും

കോട്ടയം :കേന്ദ്ര മന്ത്രിയായി സ്ഥാനമേറ്റ ശേഷം ആദ്യമായി സ്വന്തം ജില്ലയായ കോട്ടയത്ത് എത്തുന്ന അഡ്വ ജോർജ് കുരിയന് ഊഷ്മള സ്വീകരണം ഒരുക്കാൻ ബിജെപി കോട്ടയം ജില്ലാ കമ്മറ്റി. 15/06/2024 (ശനിയാഴ്ച) വൈകിട്ട് 5 മണിക്ക് കോട്ടയം കെ പി എസ് മേനോൻ ഹാളിലാണ് സ്വീകരണ സമ്മേളനം നടക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മറ്റ് സംസ്ഥാന ജില്ലാ നേതാക്കൾ, പ്രവർത്തകർ, പഴയകാല നേതാക്കൾ പ്രവർത്തകർ, വിവിധ മത സമുദായിക, സാംസ്‌കാരിക നേതാക്കൾ,എന്നിവർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും.

thidanad

തിടനാട് കൃഷിഭവനിൽ നിന്നുള്ള അറിയിപ്പ്

തിടനാട് കൃഷിഭവനിൽ ഗുണമേന്മയുള്ള WCT തെങ്ങിൻ തൈകൾ എത്തിയിട്ടുണ്ട്. WCT: തൈ ഒന്നിനു Rs: 55/ രൂപ പ്രകാരം ലഭിക്കുന്നതാണ്. തൈകൾ ആവശ്യം ഉളളവർ നാളെ തന്നെ (14/06/2024) കൃഷിഭവനിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.

erattupetta

കെ.എസ്.ആര്‍.ടി.സി.യുടെ ഓണ്‍ലൈന്‍ കണ്‍സഷന്‍ പാളി, കുട്ടികള്‍ ദുരിതത്തില്‍; ഡിപ്പോ ഉപരോധിക്കുമെന്ന് രക്ഷിതാക്കള്‍

കെ.എസ്.ആര്‍.ടി.സി.യുടെ കണ്‍സഷന്‍ ഓണ്‍ലൈന്‍ വഴി വിതരണം ആരംഭിച്ചത് വിജയകരമായി ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരുന്നുവെന്ന് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും പത്രക്കുറിപ്പ് ഇറക്കിയിട്ടും നാളിതുവരെ ഒരൊറ്റ കുട്ടിക്ക് പോലും കണ്‍സഷന്‍ നല്കാനാവാതെ ഈരാറ്റുപേട്ട ഡിപ്പോ അധികാരികള്‍. വിദ്യാഭ്യാസ സ്ഥാപന മേധാവി അംഗീകരിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ എത്തുന്ന മുഴുവന്‍ കണ്‍സഷനും അതാത് ദിവസം തന്നെ നല്‍കി വരുന്നുണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി. എം.ഡി.യുടെ വാദം. എന്നാല്‍ സ്‌കൂള്‍ തുറന്ന് രണ്ടാഴ്ചയായിട്ടും ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നും ഒരു കുട്ടിക്ക് പോലും ഇന്നേവരെ അങ്ങനെ കണ്‍സഷന്‍ നല്കിയിട്ടില്ലെന്ന് Read More…

aruvithura

പാരിസ്ഥിതിക പ്രതിസന്ധികളിൽ മാനുഷിക ഇടപെടൽ നിർണ്ണായകം: ജിതേന്ദ്രനാഥ്. യു. എം

അരുവിത്തുറ : പരിസ്ഥിതിയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന അഹിതമായ മാറ്റങ്ങൾക്ക് പിന്നിൽ മാനുഷിക ഇടപെടലുകളാണെന്ന് കോട്ടയം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിതേന്ദ്രനാഥ് യു.എം പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ ഫോറസ്റ്ററി പൊൻകുന്നം റെയ്ഞ്ചും സെന്റ്. ജോർജ് കോളേജ് അരുവിത്തുറയും ചേർന്ന് പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ ‘ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കോളേജ് ഫിസിക്സ് വിഭാഗം മേധാവി ഡോ സന്തോഷ്‌ കുമാർ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഫിസിക്സ്‌ ഡിപ്പാർട്ട്മെന്റ് Read More…