vakakkad

കുട്ടികൾ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് ഊന്നൽ നല്കണം: ജോർജുകുട്ടി കടപ്ലാക്കൽ

വാകക്കാട് : കുട്ടികൾ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് ഊന്നൽ നല്കണമെന്ന് പ്രമുഖ പരിസ്ഥിതിക പ്രവർത്തകനും അഡ്വക്കേറ്റുമായ ജോർജുകുട്ടി കടപ്ലാക്കൽ. വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ ചങ്ങാതിക്കൊരു മരം എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, അമല എന്നിവർ പ്രസംഗിച്ചു. കുട്ടികൾ തങ്ങളുടെ സഹപാഠികൾക്ക് വൃക്ഷത്തൈകൾ കൊടുത്തുകൊണ്ട് പരിസ്ഥിതി സൗഹൃദ ആശംസകൾ കൈമാറി.

kaduthuruthy

തെരുവ് നായ്ക്കൾക്ക് പഞ്ചായത്ത് തലത്തിൽ ഷെൽട്ടറുകൾ നിർമ്മിക്കണം: സന്തോഷ് കുഴിവേലിൽ

കടുത്തുരുത്തി: വഴിയോരങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളെ പിടികൂടി പാർപ്പിക്കുവാൻ എല്ലാ പഞ്ചായത്തിലും നായ ഷെൽട്ടറുകൾ നിർമ്മിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റും, സംസ്ഥാന നിർവ്വാഹക സമതി അംഗവുംമായ സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപെട്ടു. ഇതിനായി പ്രത്യേക ഫണ്ട് അനുവദിക്കണം. കഴിഞ്ഞ ദിവസം കടുത്തുരുത്തി പോളിടെക്നിക്കിലെ 3 വിദ്യാർത്ഥികളെ തെരുവ് നായ്ക്കൾ കടിച്ചതിനെ തുടർന്ന് അവധി നൽകേണ്ടി വന്നു. ഞീഴൂരിൽ തെരുവ് നായ്ക്കൾ ആടുകളെ പിടിച്ചു. നിയോജക മണ്ടലം കമ്മറ്റിയിൽ നിയോജക മണ്ടലം പ്രസിഡന്റ് Read More…

obituary

കിഴക്കേൽ സെബാസ്റ്റ്യൻ മാത്യൂ (കുട്ടിയച്ചൻ) നിര്യാതനായി

മറ്റക്കാട്‌ :ചെമ്മരപ്പള്ളിക്കുന്ന് കിഴക്കേൽ സെബാസ്റ്റ്യൻ മാത്യൂ (കുട്ടിയച്ചൻ ) 62 നിര്യതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10 മണിക്ക് പരേതന്റെ ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ആൻസി അടിവാരം അറയ്ക്കപ്പറമ്പിൽ കുടുംബാംഗം മക്കൾ: അനു, അഞ്ചു,അഞ്ചന. മരുമക്കൾ: ജോജൻ വളകോട് , ജോബിൻ പാല, അനിൽ കട്ടച്ചിറ.

general

ജിസ്മോൾക്കും കുട്ടികൾക്കും നീതീ ലഭ്യമാക്കണമെന്ന് അഡ്വ. ജെബി മേത്തർ എം പി

മുത്തോലി: അഡ്വ. ജെബി മേത്തർ നയിക്കുന്ന കേരള സാഹസ് യാത്ര മുത്തോലിയിൽ എത്തിച്ചേർന്ന യോഗത്തിൽ പഞ്ചായത്ത് മെമ്പർ ആര്യാ സബിൻ ജിസ്മോളുടെ കുട്ടികളുടെയും കേസ് രാജ്യ സഭയിൽ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു നിവേദനം നൽകുകയും ചെയ്തു. ജിസ്മോൾക്കും കുട്ടികൾക്കും സംഭവിച്ചപോലെ ഇനി ഒരു കുടുംബത്തിലും സംഭവിക്കരുതെന്നും സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന സർക്കാർ സ്ത്രീകൾക്കും കുട്ടികൾക്കും യാതൊരു സുരക്ഷിതത്വവും നൽകാതെ ലഹരി മഫിയാക്ക് കൂട്ടുനിൽക്കുകയുമാണ് ചെയ്യുന്നതെന്ന് അഡ്വ. ജെബി മേത്തർ എം പി. പറഞ്ഞു. സാഹസ് യാത്രയുടെ Read More…

erattupetta

ബി ജെ പി പൂഞ്ഞാർ മണ്ഡലം നേതൃയോഗം

ഈരാറ്റുപേട്ട : ബി ജെ പി പൂഞ്ഞാർ മണ്ഡലം നേതൃയോഗം മണ്ഡലം പ്രസിഡന്റ്‌ ജോ ജിയോ ജോസഫിന്റെ അധ്യക്ഷതയിൽ സംസ്ഥാന സമിതി അംഗം ബി രാധാകൃഷ്ണമേനോൻ ഉദ്ഘാടനം ചെയ്തു. ദേശീയ സമതി അംഗം പി സി ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ഷോൺ ജോർജ്, മിനർവ മോഹൻ, കെ എഫ് കുര്യൻ,ആനിയമ്മ സണ്ണി,ശ്രീകാന്ത് എം എസ്, സെബാസ്റ്റ്യൻ വിളയാനി,ലെൽസ് ജേക്കബ്, ഗോപകുമാർ,മുഹമ്മദ്‌ ഷാജി, തുടങ്ങിയവർ സംസാരിച്ചു.

Accident

കാർ ഇടിച്ച് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്ക് പരുക്ക്

പാലാ: നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചു കയറി പരുക്കേറ്റ തെക്കുംതല ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ 2 വിദ്യാർത്ഥികളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശി അശ്വിൻ കൃഷ്ണ (23) കോഴിക്കോട് സ്വദേശി ഭവ്യ രാജ് ( 28 ) എന്നിവർക്കാണ് പരുക്കേറ്റത്. പുലർച്ചെ കിടങ്ങൂർ ജംഗ്ഷനു സമീപത്ത് വച്ചാണ് അപകടം.

pala

പാലാ റിംങ് റോഡ് രണ്ടാം ഘട്ടം നടപടികൾ അന്തിമ ഘട്ടത്തിൽ :ജോസ്.കെ.മാണി.എം.പി.

പാലാ: പാലാ – പൊൻകുന്നം സംസ്ഥാന പാതയിലെ പന്ത്രണ്ടാം മൈൽ ഭാഗത്തു നിന്നും ആരംഭിച്ച് കണ്ണാടിയുറുമ്പ് സ്കൂൾ ജംഗ്ഷൻ വഴിപൂഞ്ഞാർ റോഡിലെ ചെത്തിമറ്റത്ത് എത്തി ചേരുന്ന വിധം വിഭാവനം ചെയ്തിരിക്കുന്ന പാലാ റിംങ് റോഡിൻ്റെ രണ്ടാം ഘട്ട നിർ മ്മാണത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിലെന്നു ജോസ് കെ മാണി എംപി അറിയിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന റിoങ് റോഡിൻ്റെ അവസാനഘട്ട നടപടിയിൽപെട്ട ഫീൽഡ് പ്രൊജക്റ്റ് അപ്പ്രൈസൽ കിഫ്ബിയിൽ നിന്നുള്ള സീനിയർ ട്രാൻസ്പോർട്ടേഷൻ എൻജിനീയറുടേയും ഡപ്യൂട്ടി പ്രൊജക്ട് Read More…

kottayam

പൂഞ്ഞാർ ടൗണിൽ പ്രകടനം നടത്തി

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നപ്പോൾ, രക്ഷാ പ്രവർത്തനം താമസിക്കാൻ ഇടയാക്കി, പാവപ്പെട്ട ഒരു വീട്ടമ്മയുടെ മരണത്തിന് ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു, ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ, പൂഞ്ഞാർ ടൗണിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ്‌ റോജി തോമസ്, M C വർക്കി, ടോമി മാടപള്ളി, പൂഞ്ഞാർ മാത്യു, സജി കൊട്ടാരം, P G ജനാർദ്ദനൻ, C K കുട്ടപ്പൻ, സണ്ണി കല്ലാറ്റ്, അഡ്വ Read More…

moonilavu

മൂന്നിലവ് സെൻ്റ്. പോൾസ് സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി

മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻ്ററി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണദിനം സമുചിതമായി ആഘോഷിച്ചു. ബഷീറിന് ഏറെ ഇഷ്ടപ്പെട്ട മാങ്കോസ്റ്റീൻ മരം സ്കൂൾ അങ്കണത്തിൽ നടുകയുണ്ടായി. തുടർന്ന് നടന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീ. ബിനോയ് ജോസഫ് ബഷീർ അനുസ്മരണം നടത്തി. ശ്രീ. ലിബീഷ് മാത്യു ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. സ്കൂളിൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ശ്രീമതി. Read More…

erattupetta

ആരോഗ്യ മന്ത്രി രാജിവെക്കുക ;മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ടയിൽ റോഡ് ഉപരോധം നടത്തി

ഈരാറ്റുപേട്ട: കേരളത്തിൻ്റെ ആരോഗ്യ മേഖലയെ തകർ ത്ത ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ ഈരാറ്റുപേട്ടയിൽ റോഡ് ഉപരോധിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അമീൻ പിട്ടയിലിൻ്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട പൂഞ്ഞാർ റോഡാണ് ശനിയാഴ്ച ഉപരോധിച്ചത്. ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥക്കെതിരെ യൂത്ത് ലീ ഗ് നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് റോഡ് ഉപരോധ സമരം നടത്തിയത്. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ജീ വനക്കാരുടെയും അഭാവം, മരുന്നുകളുടെ ലഭ്യതക്കുറവ്, Read More…