aruvithura

വീട്ടമ്മമാർക്ക് ഭക്ഷ്യസുരക്ഷാ പരിശീലനവുമായി അരുവിത്തുറ കോളേജ്

അരുവിത്തുറ: മാതൃവേദി അരുവിത്തുറ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഫുഡ് സയൻസ് വിഭാഗത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അടുക്കളയും ഭക്ഷ്യസുരക്ഷയും എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. അരുവിത്തുറ ഫൊറോനാ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു. അടുക്കളയിലെ ഭക്ഷ്യസുരക്ഷ മാർഗ്ഗങ്ങൾ സംബന്ധിച്ച പ്രായോഗിക പരിശീലനമാണ് വീട്ടമ്മമാർക്ക് നൽകയത്. മാതൃജ്യോതി യൂണിറ്റ് ഡയറക്ടർ ഫാ. ലിബിൻ പാലയ്ക്കാതടത്തിൽ, ഫുഡ് സയൻസ് വിഭാഗം അധ്യാപകൻ ബിൻസ് കെ തോമസ്, ഷോണി കിഴക്കേത്തോട്ടം എന്നിവരും Read More…

general

കുറുമണ്ണ് സെൻറ് ജോൺസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉദ്ഘാടനവും നടത്തപ്പെട്ടു

കുറുമണ്ണ്: ലയൺസ് ക്ലബ്‌ ഓഫ് കൊല്ലപ്പള്ളി യുടെ നേതൃത്വത്തിൽ കുറുമണ്ണ് സെൻറ് ജോൺസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടേയും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയി ജോസഫിൻറ അദ്ധ്യക്ഷതയിൽ സ്കൂൾ മാനേജർ റവ.ഫാദർ തോമസ് മണിയൻചിറ നിർവഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഉള്ളൂർ അവാർഡ് ജേതാവും ഗാനരചയിതാവുമായ തോമസ് മൂന്നാനപ്പള്ളി Read More…

kottayam

തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യും: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ സാർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ അലഞ്ഞ് തിരിഞ്ഞ് തെരുവിലൂടെ നടന്ന് മനുഷ്യരെ കടിക്കുകയും വാഹനങ്ങൾക്ക് കുറുകെ ചാടി അപകടം വരുത്തുകയും ചെയ്യുന്ന തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാൻ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കോട്ടയത്ത് തെരുവിൽ ഇറങ്ങുമെന്ന് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാനേതൃയോഗം റോട്ടറി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം. ജില്ലാ കോർഡിനേറ്റർ ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു. പ്രഫ: ബാലൂ ജി.വെള്ളിക്കര, അൻസാരി ഈരാറ്റുപേട്ട, Read More…

erattupetta

എൽഡിഎഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: സർക്കാർ ആശുപത്രികളെ തകർക്കാനുള്ള പ്രതിപക്ഷനീക്കം ചെറുത്തു തോൽപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി എൽഡിഎഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ എ റഹീം എംപി ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറിപി എസ് സുനിൽ അധ്യക്ഷനായി. എൽഡിഎഫ് കൺവിനർ പ്രൊ.ലോപ്പസ് മാത്യു,സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയ് ജോർജ്, രമ മോഹൻ,സിപിഐഎം ഏരിയ സെക്രട്ടറി ടിഎസ് സിജു, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ്,സിപിഐ Read More…

erattupetta

മുസ്ലിം സമുദായത്തിനെതിരായ വിദ്വേഷ പ്രസംഗം; പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി

തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. തൊടുപുഴ പൊലീസിനോടാണ് കേസെടുക്കാൻ കോടതി നിർദ്ദേശം നൽകിയത്. പി സി ജോർജിന്റെ പരാമർശത്തിൽ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു പി സി ജോർജിന്റെ വിദ്വേഷ പ്രസംഗം. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് ആർഎസ്എസ് സഹയാത്രികനായ അജിത് കൃഷ്ണൻ സെക്രട്ടറിയായ എച്ച്ആർഡിഡിഎസ് ഇന്ത്യ തൊടുപുഴയിൽ സംഘടിപ്പിച്ച Read More…

general

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്വാശ്രയസംഘം വാർഷികം ജൂലൈ 20 ന്

വെള്ളികുളം :വെള്ളികുളംസെൻ്റ് ആൻ്റണീസ് സ്വാശ്രയ സംഘം വാർഷികം ജൂലൈ 20 (ഞായറാഴ്ച) വെള്ളികുളം സെൻ്റ് ആൻ്റണീസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. സ്വാശ്രയ സംഘം പ്രസിഡൻ്റ് ഷൈനി ബേബി നടുവത്തേട്ട് അധ്യക്ഷത വഹിക്കുന്ന മീറ്റിങ്ങിൽ തീക്കോയി ഗ്രാമപഞ്ചായത്ത് മെമ്പർ ബിനോയി ജോസഫ് പാലക്കൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. റീനാ റെജി വയലിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. സ്വാശ്രയസംഘം ഡയറക്ടർ ഫാ.സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തും. സോണൽ കോഡിനേറ്റർ ജെയ്സി മാത്യു മൂലേച്ചാലിൽ,മദർ സിസ്റ്റർ ജീസാ അടയ്ക്കാപ്പാറ സി.എം.സി.ജെസി Read More…

kozhuvanal

കരാട്ടേ പരിശീലന ക്ലാസുകൾക്ക് തുടക്കമായി

കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് സ്കൂളിൽ കരാട്ടേ പരിശീലനം ആരംഭിച്ചു. സ്കൂൾ ഹാളിൽ വച്ച് നടന്ന ചടങ്ങ് പി.റ്റി.എ. പ്രസിഡൻ്റ് ശ്രീ ഷിബു തെക്കേ മറ്റം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സോണി തോമസ് കരാട്ടേ പരിശീലകൻ സന്തോഷ് കെ.ജി., അധ്യാപിക ദിവ്യ ട്രീസ ഷാജി, തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് ജസ്റ്റിൻ എബ്രാഹം, ബിബിൻ മാത്യു, ഷൈനി എം.ഐ, ജിസ് മോൾ ജോസഫ്, സിസ്റ്റർ ജൂബി തോമസ്, മിനിമോൾ ജേക്കബ്ബ്, ട്രീസാ ബേബി തുടങ്ങിയവർ നേതൃത്വം നൽകി.

erattupetta

മുസ്ലിം ഗേൾസ് സ്കൂളിൽ ഇംഗ്ലീഷ് റീഡേഴ്സ് കോർണർ ആരംഭിച്ചു

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഇംഗ്ലീഷ് റീഡേഴ്‌സ് കോർണർ ആരംഭിച്ചു. സ്കൂളിൻ്റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനായാണ് ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. കുട്ടികൾ വായിച്ചിരിക്കേണ്ട കഥാ – കവിതാ പുസ്‌തകങ്ങൾ, ലേഖനങ്ങൾ, ആനുകാലികങ്ങൾ തുടങ്ങിയവ ഏതു സമയത്തും വായിക്കാൻ ഇവിടെ ലഭ്യമാണ്. ഉദ്ഘാടന സമ്മേളനത്തിൽ ഹെഡ്‌മിസ്ട്രസ് ലീന എം പി അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് കോർണർ എം.ഇ റ്റി ട്രസ്റ്റ് ചെയർമാൻ പ്രൊഫ. Read More…

ramapuram

ഇലക്ട്രോണിക്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു. ദുബായ് ഹബീബ് ഇന്റർനാഷണൽ ബാങ്ക് ഐ റ്റി ഓഫീസറും പൂർവ്വവിദ്യാർത്ഥിയും ആയ ഹാമിൽ ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു. ഫൈനൽ ഇയർ വിദ്യാർഥികളുടെ പ്രൊജക്റ്റ് ഡെമോൺസ്‌ട്രേഷനും, പൂർവ്വ വിദ്യാർത്ഥികളുമായുള്ള ഇന്ററാക്ടിവ് സെഷൻ ‘മൈസ്റ്റോറി’ യും ഇതോടനുബന്ധിച്ച് നടത്തി. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ,വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, ഡിപ്പാർട്ടമെന്റ് മേധാവി അഭിലാഷ് വി, സ്റ്റാഫ് കോർഡിനേറ്റർ ലിജിൻ ജോയി, അസോസിയേഷൻ്റെ പ്രസിഡൻ്റ് ഷോൺ സോജി, സെക്രട്ടറി Read More…

kottayam

ജിസ്മോളുടെയും കുഞ്ഞുങ്ങളുടെയും മരണം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കോട്ടയം നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോള്‍ തോമസ് (32), മക്കളായ നേഹ മരിയ (നാല്), നോറ ജിസ് ജിമ്മി (ഒന്ന്) എന്നിവരെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത പോലീസ് അന്വേഷിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജിസ്മോളുടെ പിതാവ് തോമസ് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. ഏറ്റുമാനൂര്‍ പോലീസ് ഒരാഴ്ചയ്ക്കുള്ളില്‍ കേസിന്റെ ഫയലുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറണം. ക്രൈംബ്രാഞ്ച് നാലുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും Read More…