പെരുന്നിലം വടക്കേൽ സാലി ജോർജ് (63) നിര്യാതയായി. ഭൗതികശരീരം (13-03-2026) ഉച്ച കഴിഞ്ഞ് 2.30 ന് സ്വവസതിയിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രുഷകൾ ശനിയാഴ്ച (14/03/26) ഉച്ച കഴിഞ്ഞ് 4.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
Author: editor
കേരള യൂത്ത് ഫ്രണ്ട് (എം) ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
ഈരാറ്റുപേട്ട : എംഎൽഎ ഓഫീസിൽ യൂത്ത് ഫ്രണ്ട് (എം) മണ്ഡലം പ്രസിഡന്റ് നിയാസ് ആറ്റുവീട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന ഇഫ്താർ വിരുന്ന് യോഗത്തിൽ ശ്രീ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഈ പുണ്യമാസം ഖുറാൻ ഇറങ്ങിയ മാസമാണ്. മനുഷ്യരെന്ന നിലയില്‍ നാമെല്ലാം തെറ്റ് ചെയ്തിരിക്കാം. അതില്‍ നിന്നും പാശ്ചാത്തപിച്ച് മടങ്ങാനുള്ള ഏറ്റവും നല്ല ആത്മ സംസ്കരണത്തിന്‍റെ മാസമാണ് റമദാന്‍ എന്ന് എംഎൽഎ പറഞ്ഞു. പ്രസ്തുത യോഗത്തിൽ കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജക മണ്ഡലം Read More…
പാലാ വലിയപാലത്തിൽ നിന്ന് ചാടി മുരിക്കുമ്പുഴ സ്വദേശിയായ ഓട്ടോ റിക്ഷാ ഡ്രൈവർ മരിച്ചു
ഇന്നു പുലർച്ചെ ആയിരുന്നു സംഭവം, ആത്മഹത്യയാണെന്നാണ് സൂചനയെന്ന് പാലാ പൊലീസ് പറഞ്ഞു. മുരിക്കുമ്പുഴ വെട്ടത്തോട്ടത്തിൽ അനിൽകുമാർ (ശ്രീകുമാർ – 60) ആണ് മരിച്ചത്. ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് കുടുംബാംഗങ്ങൾക്ക് ഫോണിൽ ശബ്ദ സന്ദേശം അയച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പാലത്തിൻ്റെ കൈ വരിയിൽ കയർ കെട്ടി ,തൂങ്ങി മരിക്കാനാണ് ശ്രമിച്ചതെങ്കിലും കഴുത്തിൽ ചുറ്റിയ കയർ പൊട്ടി ആറ്റിൽ വീഴുകയായിരുന്നു എന്നാണ് സൂചന. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.
ലിറ്റിൽ കൈറ്റ്സ് അവാർഡ് തിളക്കത്തിൽ പ്രവിത്താനം സെന്റ് മൈക്കിൾസ്
പ്രവിത്താനം: ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അവാർഡിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂളിന് തിളക്കമാർന്ന നേട്ടം. കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂൾ എന്ന അവാർഡ് ആണ് സെന്റ് മൈക്കിൾസിനെ തേടിയെത്തിയത്. ഈ വർഷം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ നടത്തിയ നവീനവും വ്യത്യസ്തവുമായ പ്രവർത്തനങ്ങളാണ് സ്കൂളിനെ അവാർഡിന് അർഹമാക്കിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 250 ഓളം ടീമുകൾ പങ്കെടുത്ത ഐ.ടി. ക്വിസ്, കരൂർ, ഭരണങ്ങാനം പഞ്ചായത്തുകളിലായി നടത്തിയ ഡിജിറ്റൽ സർവേ, Read More…
തീക്കോയി ഫൊറോനായിലെ മികച്ച കുടുംബ കൂട്ടായ്മ അവാർഡ് വെള്ളികുളം ഇടവക കരസ്ഥമാക്കി
വെള്ളികുളം: തീക്കോയി ഫൊറോനായിലെ 2024-2025 പ്രവർത്തന വർഷത്തിലെ മികച്ച കുടുംബ കൂട്ടായ്മ അവാർഡ് വെള്ളികുളം ഇടവകയ്ക്ക് ലഭിച്ചു. ളാലം പഴയ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന കുടുംബക്കൂട്ടായ്മയുടെ 28 -ാംമത് വാർഷിക സമ്മേളനത്തിൽ പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൽ നിന്നും കൂട്ടായ്മ ഭാരവാഹികൾ അവാർഡ് ഏറ്റുവാങ്ങി. ഇടവകക്ക് ആദ്യമായിട്ടാണ് മികച്ച കുടുംബ കൂട്ടായ്മ പുരസ്കാരം ലഭിക്കുന്നത്. ഇടവക കൂട്ടായ്മ സമ്മേളനങ്ങൾ, വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ,ആത്മീയ_ സാമൂഹിക- ജീവകാരുണ്യ പ്രവർത്തനങ്ങൾ, സഹായ പദ്ധതികൾ, വിശുദ്ധ കുർബാന Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ ജെറിയാട്രിക് വിഭാഗം ആരംഭിച്ചു
പാലാ: അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ ജെറിയാട്രിക് വിഭാഗം പ്രവർത്തനം ആരംഭിച്ചു. പ്രായമായവരുടെ രോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും നൂതന ചികിത്സാസൗകര്യങ്ങൾ ജെറിയാട്രിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ലഭ്യമാണ്. ഡയബറ്റിസ്, ഹൈപ്പർടെൻഷൻ, ഹൃദ്രോഗം തുടങ്ങി വിവിധ രോഗങ്ങൾ ഒരുമിച്ച് ഉള്ളവർ, പല രോഗങ്ങൾക്കായി അഞ്ചിൽ അധികം മരുന്നു കഴിക്കുന്നവർ, വീണു പരുക്കേറ്റ് ചികിത്സ തേടിയവർ , വീഴുമോ എന്ന് ഭയമുള്ളവർ, മറവി രോഗം , തലചുറ്റൽ, നടക്കുമ്പോൾ തളർച്ച, ശരീരവേദനകൾ, നീണ്ടു നിൽക്കുന്ന വേദന, ഭാരക്കുറവ് Read More…
ഈരാറ്റുപേട്ട അസോസിയേഷൻ കൊച്ചിൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നാളെ സൗഹൃദ ഇഫ്ത്താർ സംഗമം സംഘടിപ്പിക്കുന്നു
ഈരാറ്റുപേട്ട അസോസിയേഷൻ കൊച്ചിൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കാറുള്ള സൗഹൃദ ഇഫ്ത്താർ സംഗമം നാളെ (2026 മാർച്ച് 11 ബുധനാഴ്ച) 4.30 മുതൽ കലൂർ, MES കൾച്ചറൽ കോപ്ലക്സ് ഹാളിൽ വെച്ച് സംഘടിപ്പിക്കുകയാണ്. എകദേശം 40 വർഷങ്ങൾക്ക് മുൻപ് എറണാകുളത്ത് വന്ന് താമസം ആരംഭിച്ച ഈരാറ്റുപേട്ടക്കാരായ നമ്മുടെ മുൻഗാമികൾ തുടങ്ങി വെച്ച ഈരാറ്റുപേട്ട കൂട്ടായ് മയുടെ പിൻതുടർച്ച എന്നോണം പ്രവർത്തിച്ചു വരുന്ന പ്രസ്ഥാനമാണ് ഈരാറ്റുപേട്ട അസോസിയേഷൻ കൊച്ചിൻ ചാപ്റ്റർ. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമത്തിലേക്ക് എറണാകുളത്തെ ഈരാറ്റുപേട്ടക്കാരായ Read More…
അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ജനപ്രതിനിധികൾക്ക് മാതൃക: ഇ. എസ്. ബിജിമോൾ
മുണ്ടക്കയം: ജനാധിപത്യരാജ്യത്ത് ഒരു എം.എൽ.എ എങ്ങനെ ആയരിക്കണമെന്നുള്ളതിന് ഉത്തമ മാതൃകയാണ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്ന് സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം ഇ.എസ്. ബിജിമോൾ.എക്‌സ്.എം.എൽ.എ പറഞ്ഞു. നാടിന്റേയും സാധാരണജനങ്ങളുടേയും പുരോഗതിക്കായി എതൊക്ക രീതിയിൽ വികസനപ്ര വർത്തനങ്ങൾ നടത്താൻ ഒരു ജനപ്രതിനിധിക്ക് കഴിയുമെന്നുള്ളതിൻ്റെ തെളിവുകളാണ് കഴിഞ്ഞ അഞ്ചു വർഷക്കാലമായി പൂഞ്ഞാർ നിയോജകമണ്‌ഡലത്തിൽ കാണുന്നതെന്നും ബിജിമോൾ പറഞ്ഞു. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നയിക്കുന്ന എൽ. ഡി.എഫ്. പൂഞ്ഞാർ നിയോ ജകമണ്‌ഡലം വികസന സന്ദേശയാത്രയുടെ സമാപന സമ്മേളനം പുഞ്ചവയലിൽ ഉദ്ഘാടനം ചെയ്‌തു കൊണ്ട് Read More…
സംസ്കാര വേദി സിസ്റ്റർ ആനീസ് കൂട്ടിയാനിയിലിനെ ആദരിച്ചു
സംസ്കാരവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ , വേൾഡ് മലയാളി കൗൺസിലിൻ്റെ കമ്യൂണിറ്റി ഹെൽത്ത് അവാർഡ് നേടിയ മൂലമറ്റം ബിഷപ് വയലിൽ മെഡിക്കൽ സെൻറർ അഡ്മിനിട്രേറ്റർ സിസ്റ്റർ ആനീസ് കൂട്ടിയാനിയിലിനെ മന്ത്രി റോഷി അഗസ്റ്റിൻ പൊന്നാട അണിയിച്ച് ആദരിച്ചു. വനിത വികസന കോർപ്പറേഷൻ ഡയറക്ടറും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ പെണ്ണമ്മ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് റോയ് . ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. എസ് എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെർളിൻ അരീപ്പറമ്പിൽ മുഖ്യ Read More…
വനിതാദിനാചരണം; ജനപ്രതിനിധികളെ ആദരിച്ചു
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് വിമൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ ദേശീയ വനിതാദിനാചരണം നടത്തി. വനിതാദിനാചരണത്തിൽ 14 വനിതാ ജനപ്രതിനിധികളെ കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം പുരസ്‌കാരം നൽകി ആദരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം ഷിബി മത്തായി, രാമപുരം ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് സിന്ധു ടോം, രാമപുരം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ സൗമ്യ സേവിയർ, മിനി റ്റി ജോൺ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് Read More…











