general

വെള്ളികുളം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ പ്രവർത്തനം ശ്ലാഘനീയം: ഫാ.സൈറസ് വേലം പറമ്പിൽ

വെള്ളികുളം: വെള്ളികുളം ഇടവകയിലെ കർഷകരുടെയും നാടിന്റെയും പുരോഗതിയെ ലക്ഷ്യം വെച്ചുകൊണ്ട് കേന്ദ്ര ഗവൺമെന്റിന്റെയും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും പൂർണ്ണ സഹകരണത്തോടെ ആരംഭിച്ചിരിക്കുന്ന ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ പ്രവർത്തനം ശ്ലാഘനീയം എന്ന്ഫാ. സൈറസ് വേലംപറമ്പിൽ.വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വച്ച് നടന്ന ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ പൊതുയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കത്തക്കവിധത്തിൽ കാർഷികോല്പന്നങ്ങളെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാർക്കറ്റിൽ വിപണനം ചെയ്യുവാൻ ആരംഭിച്ചിരിക്കുന്ന പ്രൊഡ്യൂസർ കമ്പനിഈ നാടിന് തിലകക്കുറിയായി മാറട്ടെ Read More…

general

രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് കോൺഗ്രസ്

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. നേതാക്കൾ കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. കേസോ പരാതിയോ ഇല്ലാത്ത സാഹചര്യത്തിൽ രാജി ആവശ്യപ്പെടേണ്ടതില്ലെന്ന് കെപിസിസി തീരുമാനിച്ചിരുന്നു. വിവാദം അവസാനിപ്പിക്കാനും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും മറ്റ് മാർഗ്ഗങ്ങളില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം. അതേസമയം എംഎൽഎ സ്ഥാനത്ത് രാഹുലിന് തുടരാം. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട കെപിസിസി നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ രാഹുലിന്റെ രാജിയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന് Read More…

general

സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങള്‍: പിസി ജോർജിനും സ്വപ്ന സുരേഷിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ സ്വപ്ന സുരേഷിനും പി സി ജോർജിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രം. കെ.ടി ജലീൽ നൽകിയ പരാതിയിലായിരുന്നു കേസെടുത്തത്. വ്യാജ ആരോപണങ്ങൾക്കും ഗൂഢാലോചനയ്ക്കും പിന്നിൽ സ്വപ്നയും, പി.സി ജോർജും എന്നായിരുന്നു പരാതി. സർക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ ഗൂഢാലോചന നടന്നുവെന്നും സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചുവെന്നടക്കമുള്ള കാര്യങ്ങൾ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ പറയുന്നു. സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്ക് Read More…

pravithanam

‘അക്ഷരമുറ്റത്തേക്ക് ഒരിക്കൽ കൂടി’ പൂർവ്വവിദ്യാർത്ഥി മഹാസംഗമത്തിനൊരുങ്ങി പ്രവിത്താനം സെന്റ് മൈക്കിൾസ്

പ്രവിത്താനം: പ്രവിത്താനം സെന്റ് മൈക്കിൾസിലെ പൂർവ വിദ്യാർത്ഥികൾക്ക് ഇത് ഓർമ്മകൾ പൂക്കുന്ന ഓണക്കാലം . തങ്ങളുടെ പ്രിയപ്പെട്ട സ്കൂളിലേക്ക് ഒരിക്കൽകൂടി അവർ എത്തുന്നു. തന്റെ പ്രിയപ്പെട്ട മക്കളെ വരവേൽക്കാൻ സ്കൂളും ഒരുങ്ങിയിരിക്കുന്നു. 1923 ൽ സ്ഥാപിതമായി ശതാബ്ദി പിന്നിട്ട വിദ്യാലയ മുത്തശ്ശി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കർമ്മനിരതരായിരിക്കുന്ന വരും വിശ്രമ ജീവിതം നയിക്കുന്നവരുമായ പൂർവ്വവിദ്യാർത്ഥികൾക്ക് ഒരുമിച്ചു ചേരാൻ അവസരം ഒരുക്കുന്നു. സ്കൂളിൽനിന്ന് പഠിച്ചിറങ്ങിയ എല്ലാവർക്കും ഒരിക്കൽകൂടി ഒത്തുചേരാനാണ് സ്കൂൾ ആതിഥ്യമരുളുന്നത്. ഓഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 10 Read More…

general

മാസപ്പിറവി കണ്ടു; കേരളത്തിൽ നബിദിനം സെപ്റ്റംബർ അഞ്ചിന്

കേരളത്തിൽ നബിദിനം സെപ്റ്റംബർ അഞ്ചിന്. ഇന്ന് റബീഉൽ അവ്വൽ മാസപ്പിറവി കേരളത്തിൽ പലയിടങ്ങളിലും ദൃശ്യമായതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. സംയുക്ത ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് ഉൾപ്പെടെ മാസപ്പിറവി കണ്ടതോടെയാണ് അടുത്തമാസം സെപ്റ്റംബർ അഞ്ചിന് നബിദിനം എന്നതിൽ ഔദ്യോഗിക അറിയിപ്പ് നൽകിയിരിക്കുന്നത്.

kottayam

E.W.S സംവരണത്തെ എതിർക്കുന്ന കോൺഗ്രസ് നിലപാട് മതമൗലികവാദ ഭീകര സംഘടനകളെ പ്രീണിപ്പിക്കാൻ :ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വക്കേറ്റ് ഷോൺ ജോർജ്

കോട്ടയം: കോൺഗ്രസ് പാർട്ടിയെ മതമൗലിക ഭീകരവാദ സംഘടനകൾ പൂർണമായും വിഴുങ്ങി എന്നതിന്റെ ഉദാഹരണമാണ് അവർ ഇപ്പോൾ സ്വീകരിക്കുന്ന EWS വിരുദ്ധ നിലപാട്. മെഡിക്കൽ, ഡെന്റൽ ഉൾപ്പെടെയുള്ള സീറ്റുകളിലേക്ക് കേന്ദ്രസർക്കാർ 103 ആം ഭരണഘടനാ ഭേദഗതിയിലൂടെ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി അനുവദിച്ച സംവരണമാണ് EWS സംവരണം. സാമ്പത്തിക പിന്നാക്കക്കാർക്ക് അനുവദിച്ച സംവരണം സുപ്രീം കോടതി ഭരണഘടനാ ബഞ്ച് സഹിതം ശരി വച്ചിട്ടുള്ളതുമാണ്.കേരളത്തിൽ EWS നെ എതിർക്കുന്ന കോൺഗ്രസിന്റെ നിലപാട് അതിന്റെ പച്ചയായ മതമൗലികവാദ Read More…

Accident

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

പാലാ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ഒറവയ്ക്കൽ സ്വദേശികളായ സജിമോൻ വർഗീസ് ( 56) മിനിമോൾ മാത്യു ( 54 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3.30 യോടെ കൂരോപ്പട ഭാഗത്ത് വച്ചായിരുന്നു അപകടം.

teekoy

കൊല്ലമ്പാറ – ഞായറുകുളം റോഡ് ഉൽഘാടനം ചെയ്തു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട അറുകോൺമല -കൊല്ലമ്പാറ – ഞായറുകുളം റോഡ് ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതിയിൽപ്പെടുത്തി 5 ലക്ഷം രൂപാ ഉപയോഗിച്ചു കോൺക്രീറ്റ് ചെയ്തു. തീക്കോയി – തലനാട് ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാരുടെ ചിരകാലഭിലാഷമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഓമന ഗോപാലൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റോഡിൻ്റെ ഉൽഘാടനം ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് കെ.സി. ജെയിംസ് നിർവ്വഹിച്ചു. ബാങ്ക് പ്രസിഡൻ്റ് റ്റി. ഡി. ജോർജ്, ഹരി മണ്ണുമഠം, എം.ഐ. Read More…

general

രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് കെപിസിസി; എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു

രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് കെപിസിസി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. കെപിസിസിയുടെ നിലപാട് എഐസിസിയെ അറിയിച്ചു. സംസ്ഥാന നേതൃത്വം നിലപാട് അറിയിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യപ്പെടാൻ ഹൈക്കമാൻഡും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. നിയമസഭാംഗത്വം ഒഴിയണമെന്നും നിർദേശിക്കും. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടാൽ ഉപതിരഞ്ഞെടുപ്പുണ്ടാകുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്. നിലവിലെ സാഹചര്യത്തിൽ പാലക്കാട് വൻ തിരിച്ചടി നേരിടുമെന്നും നേതൃത്വത്തിന് ആശങ്കയുണ്ട് . ഉപതിരഞ്ഞെടുപ്പ് ഫലം തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളെ ബാധിച്ചേക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു. രാഹുൽ Read More…

pala

എസ്.എം.വൈ.എം. പാലാ രൂപത ക്രിക്കറ്റ്‌ ടൂർണമെൻ്റിൽ വെള്ളിയാമറ്റം ടീം ചാമ്പ്യന്മാരായി

പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപതയുടെയും, എസ്എംവൈഎം കുറവിലങ്ങാട് ഫൊറോനയുടെയും, കുറവിലങ്ങാട് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സെന്റ്. ജോൺ പോൾ സെക്കന്റ്‌ മെമ്മോറിയൽ ക്രിക്കറ്റ്‌ ടൂർണമെന്റ് നടത്തപ്പെട്ടു. കുറവിലങ്ങാട് ദേവമാതാ കോളേജ് ഗ്രൗണ്ടിൽ നടന്ന ടൂർണമെൻ്റ് കുറവിലങ്ങാട് ഫൊറോന പള്ളി വികാരി റവ. ഫാ. ഡോ. തോമസ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു. പതിനഞ്ചോളം ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ മൂലമറ്റം ഫൊറോനയിലെ വെള്ളിയാമറ്റം യൂണിറ്റ് ചാമ്പ്യന്മാരായി. തീക്കോയി ഫൊറോനയിലെ ശാന്തിഗിരി യൂണിറ്റ്, ഇലഞ്ഞി ഫൊറോന ടീം Read More…