obituary

കണക്കിൻ്റെ സൂത്രവാക്യം പതിനായിരങ്ങൾക്കു പകർന്ന നീലൂരിൻ്റെ കുഞ്ഞ് സാർ വിടവാങ്ങി; സംസ്കാരം നാളെ നീലൂരിൽ

നീലൂർ: പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്കു കണക്കിൻ്റെ സൂത്രവാക്യം പകർന്നു നൽകി വിജയതന്ത്രമൊരുക്കിയ നീലൂരിൻ്റെ പ്രിയപ്പെട്ട ‘കുഞ്ഞ്സാർ’ വിടവാങ്ങി. നീലൂർ പുതിയിടത്ത് മാത്യു തോമസ് എന്ന കുഞ്ഞ് സാറിൻ്റെ വിയോഗം 82 മത്തെ വയസിലായിരുന്നു. 55 വർഷക്കാലത്തിലേറെക്കാലം അധ്യാപനം നടത്തിയ കുഞ്ഞ്സാർ നീലൂർ സെൻ്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകനായിരുന്നു. കുഞ്ഞ്സാർ കണക്കു പഠിപ്പിച്ചാൽ കണക്കിൻ്റെ എബിസിഡി അറിയാത്ത കുട്ടികളും പരീക്ഷകളിൽ കണക്കിനു നല്ല മാർക്ക് വാങ്ങിക്കുമായിരുന്നു. കണക്ക് ഇഷ്ടമില്ലാത്ത കുട്ടികളും കുഞ്ഞ് സാറിൻ്റെ ശിഷ്യണത്തിൽ കണക്കിനെ പാൽപായസം Read More…

pala

സീപ് ഫുട്ബോൾ സൂപ്പർ ലീഗ്: അറക്കുളം സെന്റ് മേരീസിന് ജയം

പാലാ: രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും പാലാ സെന്റ് തോമസ് കോളജും സംയുക്തമായി നടത്തുന്ന സീപ് ഫുട്ബോൾ സൂപ്പർ ലീഗിൽ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ആതിഥേയരായ അറക്കുളം സെന്റ് മേരീസ് സ്കൂൾ ഏകപക്ഷീയമായ ഒരു ഗോളിന് പാലാ സെന്റ് തോമസ് സ്കൂളിനെ പരാജയപ്പെടുത്തി. അറക്കുളം സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ലീഗിൽ തങ്ങളുടെ തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടിറങ്ങിയ സെന്റ് തോമസ്സിനെ മറുപടി ഇല്ലാത്ത ഒരു ഗോളിനാണ് ആറക്കുളത്തോട് പരാജയപ്പെട്ടത്. മത്സരത്തിലെ മാൻ ഓഫ് ദ മാച്ച് Read More…

aruvithura

എംജി യൂണിവേഴ്സിറ്റി ശരീര സൗന്ദര്യ മത്സരങ്ങൾ അരുവിത്തുറ കോളേജിൽ

അരുവിത്തുറ : എംജി യൂണിവേഴ്സിറ്റി ശരീര സൗന്ദര്യ മത്സരങ്ങൾ അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ ജനുവരി 15 വ്യാഴാഴ്ച നടക്കും.8 ശരീര ഭാര വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന മത്സരങ്ങൾ കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്യും. മത്സര വിജയികൾക്ക് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ സമ്മാനദാനം നിർവഹിക്കും. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ .ഡോ സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു Read More…

general

പിഎസ്‌സി നിയമനങ്ങള്‍ക്ക് നിലവിലുള്ള പ്രായപരിധി വര്‍ദ്ധിപ്പിക്കണം: പിഎസ്‌സി ഏജ് ഓവര്‍ കൂട്ടായ്‌മ

കേരള പിഎസ്‌സി നിയമനങ്ങള്‍ക്ക് നിലവിലുള്ള ഉയര്‍ന്ന പ്രായപരിധി കാലോചിതമായി പരിഷ്‌കരിക്കണമെന്ന് പിഎസ്‌സി ഏജ് ഓവര്‍ ഗ്രൂപ്പ് കൂട്ടായ്‌മ. കേരളത്തിലെ 14 ജില്ലകളിലെയും ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെട്ട കൂട്ടായ്‌മയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. തങ്ങള്‍ സമരത്തിനില്ലെന്നും നയപരമായ കാര്യമായതിനാല്‍ പ്രായപരിധി വര്‍ധിപ്പിക്കുന്നത് സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്നും അവര്‍ പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിലവില്‍ വരുമ്പോള്‍ 56 വയസ്സായിരുന്നു സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം. പിഎസ്‌സി വഴി അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസ്സും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി Read More…

general

ജയിലുകളിലെ സുഖസൗകര്യങ്ങളും വേതന വര്‍ദ്ധനവും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിപ്പിക്കും

ജയിലുകളിലെ കുറ്റവാളികളുടെ തൊഴിലിന് ദിവസവേതനം പത്തിരട്ടി വര്‍ദ്ധിപ്പിച്ച് 520 രൂപയോളം ആക്കിയതും സുഖസൗകര്യങ്ങളും, കുറ്റകൃത്യങ്ങള്‍ നിസ്സാരവത്ക്കരിക്കപ്പെടുമെന്നും വര്‍ദ്ധിക്കുമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള. കുറ്റകൃത്യങ്ങളില്‍പ്പെട്ട് ജയിലില്‍ ആകുന്നവര്‍ 95 ശതമാനവും മദ്യത്തിനും മറ്റ് മാരക ലഹരികള്‍ക്കുമടിപ്പെട്ടവരാണ്. ജയിലിലെ സമൃദ്ധമായ ഭക്ഷണവും ആവശ്യക്കാര്‍ക്ക് കഞ്ചാവും, മയക്കുമരുന്നും, ഫോണും, പോലീസ് സംരക്ഷണവും, ഇറങ്ങുമ്പോള്‍ കൈനിറയെ പണവും ലഭിക്കുന്നത് കുറ്റകൃത്യങ്ങളോട് അറപ്പില്ലാതായി മാറും, നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കപ്പെടും. രാഷ്ട്രീയ കുറ്റവാളികള്‍ വര്‍ദ്ധിക്കുന്നതുകൊണ്ടാവാം തെരഞ്ഞെടുപ്പിന് മുന്‍പേ സര്‍ക്കാര്‍ Read More…

general

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഇന്നത്തെ വിലയറിയാം

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 280 രൂപ വര്‍ധിച്ച് 1,04,520 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 13,065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപ എന്ന റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്. വെള്ളി വില 5 രൂപ വര്‍ധിച്ച് ഗ്രാമിന് 275 രൂപയിലെത്തി. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് Read More…

general

മികച്ച പങ്കാളിത്തത്തോടെ ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് പ്രാരംഭഘട്ടം പൂർത്തിയായി

സംസ്ഥാനവ്യാപകമായി സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി സർക്കാർ നടത്തിയ ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് പ്രാരംഭഘട്ട മത്സരം മികച്ച പങ്കാളിത്തത്തോടെ പൂർത്തിയായി. നമ്മുടെ നാടിനെക്കുറിച്ചുള്ള വിവരങ്ങളും വികസനനേട്ടങ്ങളും മനസിലാക്കുന്നതിനുള്ള വേദി കൂടിയായി ക്വിസ് മത്സരം നടന്ന വിദ്യാലയങ്ങൾ മാറി. രാവിലെ 11 ന് ആരംഭിച്ച ക്വിസ് മത്സരത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്‌കൂളുകൾ ഉൾപ്പടെ അയ്യായിരത്തോളം വിദ്യാലയങ്ങളിലും വിവിധ സർവ്വകലാശാലകൾ, കോളേജുകൾ ഉൾപ്പെടെ എഴുന്നൂറ്റൻപതോളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിന്നായി അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. എന്റെ കേരളം പ്രത്യേക Read More…

general

നാടിന് ആവേശവും പുതുമയും സമ്മാനിച്ച കാർണിവൽ വെള്ളികുളത്തിന് വേറിട്ട അനുഭവമായി

വെള്ളികുളം: കാർണിവൽ ആഘോഷം വെള്ളികുളം നാടിന് ആവേശവും പുതുമ നിറഞ്ഞ അനുഭവവുമായി മാറി.പാലാ രൂപതയിൽ ആദ്യമായിട്ടാണ് ഒരു ഇടവക കാർണിവൽ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. വെള്ളികുളത്തെ നാനാ ജാതി മതസ്ഥരെ ഒരുമിച്ചു കൂട്ടിയും വൈവിധ്യമാർന്ന സ്റ്റാളുകൾ ഒരുക്കിയുമാണ് കാർണിവൽ നടത്തപ്പെട്ടത്. ഇടവകയിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒന്നാമത് കാർണിവൽ പുതുമ നിറഞ്ഞ പരിപാടികളും ജനപങ്കാളിത്തവും കൊണ്ട് ഏറെ ശ്രദ്ധേയമായി. വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ.സെബാസ്റ്റ്യൻ എം.എൽ.എ. കാർണിവൽ പ്രോഗ്രാം ഉദ്ഘാടനം Read More…

pala

സീപ്പ് സൂപ്പർ ലീഗ് ഫുട്ബോൾ: പാലാ സെന്റ് തോമസ് സ്കൂളിന് വിജയം

പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ്. തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ പാലാ സെന്റ് തോമസ് സ്കൂളിൽ നടന്ന മത്സരത്തിൽ ആതിഥേയരായ പാലാ സെന്റ്. തോമസ് സ്കൂൾ കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ടീമിനെ 5–1ന് പരാജയപ്പെടുത്തി. പാലാ സെന്റ് തോമസ് സ്കൂളിനായി ഹാട്രിക് നേടിയ ഇയോണിനെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു. വൈകുന്നേരം കൂട്ടിക്കൽ സെന്റ് ജോർജ്സ് സ്കൂളിൽ Read More…

general

കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് പേർ മരിച്ചു

മോനിപ്പള്ളിയിൽ കോട്ടയത്ത് വാഹനാപകടത്തിൽ മൂന്ന് മരണം. എംസി റോഡിൽ മോനിപ്പള്ളിയിൽ ആണ് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന നീണ്ടൂർ പ്രാവട്ടം സ്വദേശികളാണ് മരിച്ചത്. മരിച്ചവരിൽ 11 വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്. അപകടത്തിന് തൊട്ടു പിന്നാലെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇവർക്കൊപ്പം കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ്സിൽ ഉണ്ടായിരുന്ന മൂന്നുപേർക്കും പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ കാർ Read More…