general

കടൽ സുരക്ഷ അവബോധ ക്ലാസ്സും നീന്തൽ പരിശീലനവും

കേരളത്തിൽ വ്യാപകമായി നടക്കുന്ന മുങ്ങിമരണങ്ങളെ പ്രധിരോധിക്കുവാൻ മൈൽസ്റ്റോൺ സ്വിമ്മിങ്ങ് പ്രമോട്ടിങ്ങ് ചാരിറ്റബിൾ സൊസൈറ്റി ഫൊക്കാനയുമായി സഹകരിച്ച് വൈക്കത്തു നടത്തിവന്ന നീന്തൽ പരിശീലന പദ്ധതി സ്വിം കേരള സ്വിം മൂന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള കടൽ സുരക്ഷ അവബോധ ക്ലാസ്സും നീന്തൽ പരിശീലനവും ഇന്നു രാവിലെ ഒൻപതരമണിക്ക്‌ അർത്തുങ്കൽ ബീച്ചിൽ അരങ്ങേറി. ക്യാമ്പിന്റെ ഉത്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. കവിയും ഗാന രചയ്താവുമായ വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യപ്രഭാഷണം നടത്തി .മൈൽസ്റ്റോൺ സൊസൈറ്റി വൈസ് പ്രസിഡന്റ് വി Read More…

general

മണിയംകുളം സെന്റ്. ജോസഫ് എൽ. പി. സ്കൂളിൽ ഓണഘോഷം

മണിയംകുളം സെന്റ്. ജോസഫ് എൽ. പി. സ്കൂളിൽ ഓണഘോഷം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. കുട്ടികളുടെ തിരുവാതിരയും, ഓണപ്പാട്ടും ഏവർക്കും ഇഷ്ടം ആയി. കുട്ടിമാവേലിമാരുടെയും മലയാളിമങ്കമാരുടെയും കേരളശ്രീമാന്റെയും വേഷമണിഞ്ഞ കുട്ടികൾ വേദിയെ മനോഹരം ആക്കി. കുട്ടികളുടെയും മാതാപിതാക്കളുടെയും വടംവലി ആവേശപൂർണം ആയിരുന്നു. കുട്ടികൾക്കും മാതാപിതാക്കൾ നടത്തിയ വിവിധ ഒണക്കളികൾ വാശിയേറിയതായി രുന്നു. PTA കമ്മിറ്റിയും, ഉച്ച ഭക്ഷണ കമ്മിറ്റിയും സംയുക്തമായി നടത്തിയ ഓണസദ്യയും പായസവും അതിഗംഭീരം ആയിരുന്നു. ലോക്കൽ മാനേജർ സിസ്റ്റർ ഷൈനി ജോസ് ഓണഘോഷ പരിപാടികൾക്ക് നേതൃത്വo Read More…

teekoy

തീക്കോയിൽ കർഷകചന്ത ആരംഭിച്ചു

തീക്കോയി : തിരുവോണത്തോടനുബന്ധിച്ച് തീക്കോയി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഇക്കോ ഷോപ്പിൽ ഓണസമൃദ്ധി 2025 കർഷകചന്ത ആരംഭിച്ചു. കർഷകരുടെ വിഷരഹിത പച്ചക്കറികളും വാഴക്കുല, ചേന, കപ്പ , ചേമ്പ് തുടങ്ങി എല്ലാവിധ കർഷക ഉത്പന്നങ്ങളും ന്യായവിലയ്ക്ക് വിപണിയിൽ ലഭ്യമാണ്. വിപണി വിലയേക്കാൾ ഉയർന്ന നിരക്കിൽ കാർഷിക ഉത്പന്നങ്ങൾ സംഭരിക്കുകയും ചെയ്യുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് കർഷകചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് മാജി തോമസ്,ബിനോയി ജോസഫ്, കൃഷി ഓഫീസർ സുഭാഷ് എസ് എസ്, അബ്ദുൾ ഷഹീദ്,ജെസ്സി Read More…

aruvithura

ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ സെന്റ് ജോർജ്ജ് കോളേജിൽ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തപ്പെട്ടു

അരുവിത്തുറ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജ് എൻ എസ് എസ് യൂണിറ്റും പാലാ മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പും ഫസ്റ്റ് എയ്ഡ് ബോധവത്കരണ ക്ലാസും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ ജിലു ആനീ ജോണിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് മാറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു. ലയൺസ് ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ക്ലബ് ട്രെഷറർ Read More…

pravithanam

പൂർവ വിദ്യാർത്ഥികൾക്ക് മറക്കാനാവാത്ത ഓണക്കാലം സമ്മാനിച്ച് പ്രവിത്താനം സെന്റ് മൈക്കിൾസ്

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ പൂർവവിദ്യാർത്ഥി സംഗമം- 2025 നടന്നു. വിവിധ ബാച്ചുകളിലായി പഠിച്ച നൂറുകണക്കിന് ആൾക്കാർ സംഗമത്തിൽ പങ്കെടുത്തു. ഓണക്കാലത്ത് നടുമുറ്റത്ത് വിരിഞ്ഞു നിൽക്കുന്ന മനോഹരമായ ചെണ്ടുമല്ലി പൂക്കളുമായാണ് വിദ്യാലയമുത്തശ്ശി പ്രിയ പൂർവവിദ്യാർഥികളെ സ്വീകരിച്ചത്. സ്കൂൾ മാനേജർ വെരി.റവ. ഫാ. ജോർജ് വേളൂപ്പറമ്പിൽ സംഗമം ഉദ്ഘാടനം ചെയ്തു. നന്മയുള്ള മനസ്സുകളുടെ ഉടമകൾക്ക് മാത്രമേ പഠിച്ച വിദ്യാലയത്തെയും പഠിപ്പിച്ച അധ്യാപകരെയും ഓർത്തിരിക്കാനും ബഹുമാനിക്കാനും സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അങ്ങനെയുള്ളവരുടെ ഒത്തുചേരൽ ദൈവാനുഗ്രഹം നിറഞ്ഞൊഴുകുന്ന അവസരമാണെന്ന് Read More…

erattupetta

സ്വർണ്ണം അടങ്ങിയ പേഴ്സ് കളഞ്ഞ് കിട്ടി

ഈരാറ്റുപേട്ട: സ്വർണ്ണം അടങ്ങിയ ഒരു പേഴ്സ് അൽമനാർ സ്കൂളിന്റെ ഭാഗത്ത് നിന്നും കളഞ്ഞ് കിട്ടിയിട്ടുണ്ട്. 9744278736 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

obituary

പൂവത്തിനാൽ അബ്രഹാം പി.വി. (അവിരാച്ചൻ) നിര്യാതനായി

അമ്പാറനിരപ്പേൽ: പൂവത്തിനാൽ അബ്രഹാം പി.വി (അവിരാച്ചൻ–95) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോൺസ് പള്ളിയിൽ. ഭാര്യ: പ്ലാശനാൽ കാരുപറമ്പിൽ പരേതയായ റോസമ്മ. മക്കൾ: ഷേർളി, ഷീല, ഷാന്റി, ഷൈനി, കുര്യച്ചൻ, സിബിച്ചൻ, പരേതരായ ഷാജി, സണ്ണിച്ചൻ. മരുമക്കൾ: പരേതനായ തോമസ് പുരയിടത്തിൽ (ഇടമറുക്), പ്രഫ. പി.ജെ.തോമസ് പുത്തൻപുരയിൽ (തൃശൂർ), വർക്കിച്ചൻ വലിയവീട്ടിൽ (കുറ്റിയാനിക്കൽ), സാജൻ തോട്ടുങ്കൽ (പാലാ), സ്മിത കവലയ്ക്കൽ (ചമ്പക്കുളം), സ്നേഹ ഉഴുന്നാലിൽ (രാമപുരം), റിനാ മണിയങ്ങാട്ട് (കോതമംഗലം).

poonjar

പൂഞ്ഞാർ ഗവൺമെൻറ് ആശുപത്രി ജംഗ്ഷനിലെ റോഡിൻറെ ശോചനീയാവസ്ഥ ഉടനടി പരിഹരിക്കും: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

പൂഞ്ഞാർ: കേരള കോൺഗ്രസ് (എം) പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി നൽകിയ നിവേദനത്തെ തുടർന്ന് പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇടപെട്ടതിനെത്തുടർന്ന് മഴയില്ലെങ്കിൽ മൂന്ന് ദിവസത്തിനുള്ളിൽ പൂർണ്ണമായി ടാർ ചെയ്യുമെന്നും മഴയാണെങ്കിൽ താൽക്കാലികമായി കുഴി അടയ്ക്കുകയും ചെയ്യുമെന്ന് എന്ന് എം.എൽ.എ ഉറപ്പ് നൽകി.

poonjar

പൂഞ്ഞാർ സെൻറ് മേരീസ് ഫൊറോന പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളിന് കൊടിയേറി

പൂഞ്ഞാർ സെൻറ് മേരീസ് ഫൊറോന പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളിന് മാർ ജോസഫ് സ്രാമ്പിക്കൽ കൊടിയേറ്റി. വികാരി വെരി റവ.ഫാ.തോമസ് പനയ്ക്കക്കുഴി, സഹ വികാരിമാരായ റവ. ഫാ.ജോസഫ് വിളക്കുന്നേൽ, റവ. ഫാ മൈക്കിൾ നടുവിലേകൂറ്റ് എന്നിവരും ഫാ. റോണി എട്ടുപറ, ഫാ.ലിജോ വെള്ളെടത്ത് ഫാ.ജിന്റോ വരകുകാലാ പറമ്പിലും പങ്കെടുത്തു.

pala

പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലിക്ക് പ്രൗഢോജ്വലമായ തുടക്കം

പാലാ : പാലാ രൂപതയുടെ എപ്പാർക്കിയൽ യൂത്ത് അസംബ്ലിക്ക് പ്രഡോജ്വലമായ തുടക്കം. പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടത്തപ്പെടുന്ന യൂത്ത് അസംബ്ലിക്ക് എസ്എംവൈഎം രൂപത പ്രസിഡന്റ്‌ അൻവിൻ സോണി ഓടച്ചുവട്ടിൽ പതാക ഉയർത്തി. രാഷ്ട്രീയ പ്രമുഖരായ ഡോ. ജിൻ്റോ ജോൺ, അഡ്വ. റോണി മാത്യു, അഡ്വ. ഷോൺ ജോർജ് എന്നിവർ മാധ്യമപ്രവർത്തകൻ ശ്രീ ടോം കുര്യാക്കോസിനൊപ്പം ‘രാഷ്ട്രീയ ചിന്തയും പങ്കാളിത്തവും’ എന്ന വിഷയത്തിൽ പാനൽ ചർച്ചയിൽ പങ്കെടുത്തു. നാളെ അസംബ്ലിയിൽ വിവിധ സെക്ഷനുകളിലായി പാലാ രൂപത Read More…