പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ അഭിമുഖ്യത്തിൽ നടത്തപ്പെട്ട എപ്പാർക്കിയൽ യൂത്ത് അസംബ്ലി സമാപിച്ചു. ഓഗസ്റ്റ് 31, സെപ്റ്റംബർ 1,2 തിയതികളിലായി പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടത്തപ്പെട്ട എപ്പാർക്കിയൽ യൂത്ത് അസംബ്ലിയിൽ, യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യപ്പെടുകയും പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കപ്പെടുകയും ചെയ്തു. സഭ, സംഘടന, രാഷ്ട്രീയം, സംരഭകത്വം, കുടുംബം, സാങ്കേതികവിദ്യ എന്നീ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യപ്പെട്ടു. ഇരുപത് ഫൊറോനകളിൽ നിന്നായി നൂറ്റിഅമ്പതിൽ പരം Read More…
Author: editor
രാമപുരം കോളേജ് സ്റ്റാഫ് അംഗങ്ങൾ ഒത്തൊരുമയോടെ ഓണം ആഘോഷിച്ചു
രാമപുരം മാർ ആഗസ്തീനോസ് കോളേജ് സ്റ്റാഫ് അംഗങ്ങൾ ഒത്തുചേർന്ന് ഓണം ആഘോഷിച്ചു. മുഖ്യാധിഥിയായി എത്തിയ മുൻ ദേശീയ വിദ്യാഭ്യാസ ന്യൂന പക്ഷ കമ്മീഷൻ അംഗവും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസലറുമായ ഡോ. സിറിയക് തോമസ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. അധ്യാപകരും അനധ്യാപകരും മലയാളത്തനിമയാർന്ന വസ്ത്രങ്ങൾ അണിഞ്ഞെത്തിയപ്പോൾ അഘോഷം ഏറെ ശ്രദ്ധേയമായി. സ്റ്റാഫ് അംഗങ്ങൾ അവതരിപ്പിച്ച ഓണപ്പാട്ടുകളും, തിരുവാതിരയും ആഘോഷം ആകർഷകമാക്കി. ഇലക്ടോണിക്സ് ഡിപ്പാർട്ട്മെൻ്റ് മേധാവി അഭിലാഷ് Read More…
പുതുമ നിറഞ്ഞ ഓണാഘോഷവുമായി വെള്ളികുളം ഇടവക
വെള്ളികുളം: പുതുമ നിറഞ്ഞ ഓണാഘോഷം സമ്മാനിച്ചുകൊണ്ട് വെള്ളികുളം ഇടവക ശ്രദ്ധേയമാകുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് കുതിരസവാരി, കഴുത സവാരി യാത്രാ സൗകര്യം എല്ലാവർക്കും ഏർപ്പെടുത്തിയിരിക്കുന്നു. മലയോരമേഖലയിൽ ആദ്യമായി വെള്ളികുളത്തിന്റെ പള്ളികുളത്തിൽ വള്ളം യാത്ര സംഘടിപ്പിച്ചിരിക്കുന്നു. ഒരു നിശ്ചിതഫീസ് ഏർപ്പെടുത്തികൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വാഗമൺ ടൂറിസത്തോടനുബന്ധിച്ച് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓണാഘോഷവാരം സംഘടിപ്പിച്ചുകൊണ്ട് ഇത്തരം പുതുമ നിറഞ്ഞ വിനോദ പരിപാടികൾ നടപ്പിലാക്കിയിരിക്കുന്നത്. ആദ്യമായിട്ടാണ് ഇത്തരം ഒരു ഓണാഘോഷ പരിപാടി പുതുമ നിറഞ്ഞതായി മാറുന്നത്.മൂന്നാം തീയതി ബുധനാഴ്ച വിവിധ Read More…
സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പ് സമാപിച്ചു
കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപും സ്യാൻസ് സ്കൂളിൽ നടന്ന സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പ് സമാപിച്ചു. ക്യാമ്പിൻ്റെ ഉദ്ഘാടനം SJNHSS അധ്യാപകൻ ശ്രീ സാൽവി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പ്രോമിസ്, ലോ, മോട്ടിവേഷണൽ ക്ലാസുകൾ, വ്യക്തിത്വ വികസന പ്രവർത്തനങ്ങൾ, ഗ്രൂപ്പ് ഗെയിംസ്, ക്യാമ്പ് ഫയർ BP 6 വ്യായാമ രീതികൾ, തുടങ്ങിയവ ക്യാമ്പിൻ്റെ ഭാഗമായി നടത്തി. പരിപാടികൾക്ക് ഗൈഡ് ക്യാപ്റ്റൻ സിസ്റ്റർ ജോസ്മി അഗസ്റ്റിൻ, സ്കൗട്ട് മാസ്റ്റർമാരായ സണ്ണി സെബാസ്റ്റ്യൻ, സിന്ധു ജേക്കബ്ബ്, ഹെഡ്മാസ്റ്റർ സോണി Read More…
മൃഗസംരക്ഷണമേഖല മാറ്റത്തിന്റെ പാതയിൽ: മന്ത്രി ജെ. ചിഞ്ചുറാണി
ഏറ്റുമാനൂർ: ഇലക്ട്രോണിക്, ഐ.ടി. രംഗങ്ങളിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ മൃഗസംരക്ഷണമേഖലയിൽ വലിയ മാറ്റങ്ങളാണുണ്ടാകുന്നതെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന-മൃഗശാലാ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. 33 ലക്ഷം രൂപ ചെലവിട്ടു നവീകരിച്ച ഏറ്റുമാനൂർ മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എല്ലാ ബ്ലോക്കുപഞ്ചായത്തുകളിലും രാത്രികാല വെറ്ററിനറി ആംബുലൻസ് സർവീസ് ആരംഭിക്കും. വൈകുന്നേരം നാലുമുതൽ രാത്രി 12 വരെ 1962 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചാൽ വീട്ടുപടിക്കൽ സേവനമെത്തിക്കും. അതിനുശേഷമാണെങ്കിൽ ജില്ല കേന്ദ്രീകരിച്ച് സജ്ജമാക്കിയിട്ടുള്ള ആംബുലൻസിൽ സേവനമെത്തിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ സുവർണ Read More…
ഫയർ സ്റ്റേഷൻ സന്ദർശിച്ചു
കാഞ്ഞിരപ്പള്ളി : ഗവൺമെൻറ് വി.എച്ച് .എസ്. എസ് മുരിക്കുംവയൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് സന്ദർശിച്ചു.രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാവുന്ന വിവിധ തരം ഉപകരണങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ കുട്ടികൾക്ക് ക്ലാസ്സെടുക്കുകയും,ഉപകരണങ്ങൾ നേരിട്ട് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. ഈ സന്ദർശനത്തിലൂടെ അഗ്നിരക്ഷാ സേനയുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിശദമായ വിവരം ലഭിക്കുകയുണ്ടായി. അസിസ്റ്റൻറ് ഫയർ സ്റ്റേഷൻ ഓഫീസർ സുരേഷ് കെ .കെ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുദർശൻ കെ .എസ് ഫയർമാൻമാരായ ബിനു.വി Read More…
“പാലായിലെ യുവജനങ്ങൾ കരുത്തന്മാരാണ്; നിങ്ങളിൽ എനിക്ക് വലിയ പ്രത്യാശയുണ്ട്” : മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: പാലായിലെ യുവജനങ്ങൾ കരുത്തന്മാരാണെന്നും അവരിൽ വലിയ പ്രത്യാശയുണ്ടെന്നും പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലിയുടെ രണ്ടാം ദിനത്തിൽ യുവജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസംബ്ലിയിൽ ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. സാം സണ്ണി ഓടയ്ക്കൽ നെ ആദരിച്ചു. പാലാ രൂപത മുഖ്യവികാരി ജനറാൾ ഡോ. ജോസഫ് തടത്തിൽ, രൂപതയിലെ വിവിധ ഡിപ്പാർട്മെന്റ് ഡയറക്ടർമാർ, വിവിധ ക്രൈസ്തവ യുവജന സംഘടനാ പ്രതിനിധികൾ എന്നിവർ യുവജനങ്ങളുമായി സംവദിച്ചു. രൂപത ഡയറക്ടർ Read More…
ഉഴവൂർ ഗ്രാമ പഞ്ചായത്തിൽ ഓണചന്ത
ഉഴവൂർ :നാടൻ കാർഷിക ഉത്പന്നങ്ങൾ പൊതുവിപണിയിലെ മൊത്തവിലയെക്കാൾ10 % അധികം തുക നൽകി കർഷകരിൽ നിന്ന് സംഭരിച്ച് പൊതു വിപണിയിലെ ചില്ലറ വില്പന വിലയേക്കാൾ 30% കുറവിൽ ജനങ്ങൾക്ക് നൽകുന്ന കർഷകചന്ത ഉഴവൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻന്റെ ആഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ ഒന്നു മുതൽ സെപ്റ്റംബർ നാലു വരെ ദിവസവും രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെ ഉഴവൂർ ടൗണിൽ പ്രവർത്തിക്കുന്ന ഓണചന്തയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് Read More…
ഓണാഘോഷം നടത്തി
മുരിക്കും വയൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽസ്കൂളിൽ വൈബ് ഓണം 2k25 എന്ന പേരിൽ വിപുലമായ ഓണാഘോഷ പരിപാടികൾ പിടിഎ യുടെ അഭിമുഖത്തിൽ നടത്തുകയുണ്ടായി. യുപി,ഹൈസ്കൂൾ,ഹയർസെക്കൻഡറി & വിഎച്ച്എസ്ഇ എന്നീ ഭാഗങ്ങളിൽ കുട്ടികൾക്ക് പ്രത്യേക മത്സരങ്ങളും, അത്തപ്പൂക്കളം, ഓണപ്പാട്ടുകൾ, മെഗാ തിരുവാതിര, വടംവലി എന്നിവ നടത്തപ്പെടുകയുണ്ടായി. തുടർന്ന് ആയിരം പേർക്ക് ഓണസദ്യ നൽകുകയും ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെടി സനിൽ,എസ് എം സി ചെയർമാൻ രാജേഷ് മലയിൽ,പിടിഎ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ പി ബി ,എം പിടിഎ Read More…
വെള്ളികുളത്ത് ഓണാഘോഷവാരത്തിന് – ആവണി 2025 തുടക്കം കുറിച്ചു
വെള്ളികുളം: ഓണാഘോഷത്തോടനുബന്ധിച്ച് വെള്ളികുളം ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെയും സിൽവർ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം മത്സരം ഉദ്ഘാടനം ചെയ്തു. കാരംസ് ടൂർണ്ണമെൻ്റ്, പെനാൽറ്റി ഷൂട്ടൗട്ട് മത്സരം , ഷട്ടിൽ ടൂർണമെൻ്റ്, വോളിബോൾ ടൂർണ്ണമെൻ്റ്, ക്രിക്കറ്റ് ടൂർണമെൻ്റ്, ഫുട്ബോൾ ടൂർണമെന്റ് എന്നീ വിവിധ മത്സരങ്ങൾ വെള്ളികുളം സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ക്രിക്കറ്റ് ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ തീക്കോയി കെ. വി. എസ്. ക്രിക്കറ്റ് Read More…











