മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് ഡിസംബർ 21 മുതൽ മുരിക്കും വയൽ ഗവൺമെൻ്റ് എൽ പി സ്കൂളിൽ ആരംഭിച്ചു. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിനെതിരെയുള്ള പ്രചരണങ്ങൾ, ജല സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ക്ലാസുകളും തെരുവ് നാടകം’ ച്ചക്കറി തോട്ട നിർമ്മാണം, അനാഥാലയ സ്നേഹ സന്ദർശനം, ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റ് ക്ലാസ്, എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ലഹരി വിരുദ്ധ സദസ്സ്, പാലിയേറ്റീവ് പരിചരണ ക്ലാസുകൾ, സ്കിൽ ക്ലാസുകൾ, കുട്ടികളുടെ വിവിധ കൾച്ചറൽ Read More…
Author: editor
സഭയുടെ അസ്തിത്വം നല്ല കുടുംബങ്ങളാണ് : വെരി.റവ.ഡോ.ജോസഫ് തടത്തിൽ
പാലാ: കുടുംബത്തിൻ്റെ ഭദ്രത നിലനിൽക്കുന്നത് അവിടുത്തെ സ്നേഹബന്ധത്തിൻ്റെയും കുടുംബാംഗങ്ങളോടുള്ള പരസ്പര ആദരവിൻ്റെയും അടിസ്ഥാനത്തിലാണ്. കുടുബാംഗങ്ങളെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷയുടെ ആഴം കുറച്ചാൽ കുടുംബത്തിലെ സംപ്രീതിയും മനസമാധാനവും കൂടുമെന്നും മുഖ്യവികാരി ജനറാ ൾ പറഞ്ഞു. സഭയുടെ അസ്തിത്വം തന്നെ നല്ല കുടുംബങ്ങളാണ്. അറിവും തിരിച്ചറിവും ഉള്ള തലമുറയാണ് ഒരു കുടുംബത്തിൻ്റെ ഏറ്റവും വലിയ സമ്പത്തെന്നും ഏതൊരവസ്ഥയിലും ജീവിതത്തെ ദൈവത്തിലേക്ക് തിരിച്ചു വെയ്ക്കാൻ നമുക്ക് കഴിയണമെന്നും പാലാ രൂപത ബൈബിൾ കൺവെൻഷൻ മൂന്നാം ദിനം വിശുദ്ധ കുർബ്ബാന മധ്യേ പാലാ രൂപത Read More…
സെൻ്റ്. ജോസഫ്സ് സെൻട്രൽ സ്കൂളിൽ ബെത്‌ലഹേം സിംഫണി
മുണ്ടക്കയം സെന്റ്. ജോസഫ്സ് സെൻട്രൽ സ്കൂളിലെ ക്രിസ്മസ് ആഘോഷം ബെത്‌ലഹേം സിംഫണി ബൈപ്പാസ് റോഡിൽ നിന്ന് വർണാഭമായ ക്രിസ്മസ് റാലിയോടുകൂടി ആരംഭിച്ചു. നൂറിൽപരം കുരുന്നുകൾ അണിനിരന്ന മ്യൂസിക്കൽ പാൻ്റെമൈം ക്രിസ്മസ് ചരിത്രം പകർന്ന് നൽകി. ക്രിസ്മസ് എക്സ്ട്ര വഗൻസാ, പാപ്പാനൃത്തം, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കരോൾ തുടങ്ങി വ്യത്യസ്തമായ ക്രിസ്മസ് പരിപാടികൾ ബെത്‌ലഹേം സിംഫണിയെ ആകർഷകമാക്കി. സീറോ മലബാർ സഭയുടെ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. സിറിൽ തോമസ് തയ്യിൽ ക്രിസ്മസ് സന്ദേശം നൽകി. സ്കൂൾ മാനേജർ റവ Read More…
കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം: പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം വിധിച്ച് കോട്ടയം അഡീഷണൽ സെഷൻസ് കോടതി. പ്രതി 20 ലക്ഷം രൂപ പിഴയും ഒടുക്കണം. 2022 മാർച്ച് 7നാണ് കൊലപാതകം നടത്തിയത്. ശിക്ഷയിൽമേൽ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ഇന്നലെ പൂർത്തിയാക്കിയിരുന്നു. നിരപരാധി ആണെന്നും പ്രായം പരിഗണിച്ച് ഇളവുകൾ നൽകണമെന്ന് ആയിരുന്നു പ്രതിഭാഗത്തിന്റെ വാദം. അപൂർവങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിച്ച് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷനും വാദിച്ചു. പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. Read More…
നവിൻ ബാബുനെ പോലെ തന്നെ മുളങ്ങശേരിൽ സാബുവിനെയും കൊലക്ക് കൊടുത്തു: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: നിക്ഷേപത്തുക ചോദിച്ച് ബാങ്കിലെത്തിയ സാബുവിനെ കൈയ്യേറ്റം ചെയ്ത സ്റ്റഫ് ബിനോയിയും, ബാബു പരാതി പറയാൻ വിളിച്ചപോൾ അടി വാങ്ങുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയ സി പി എം മുൻ ഏരിയാ സെക്രട്ടറിയും, മുൻ ബാങ്ക് പ്രസിഡന്റുമായ സജിയുമാണ് സാബുവിന്റെ മരണത്തിലെ ഒന്നും രണ്ടും പ്രതികളെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം.മണി വേണ്ടി വന്നാൽ ഏതവനെയും അടിക്കണം അടി കൊടുത്താലെ പ്രസ്ഥാനം നിലനിൽക്കു എന്നും സി പി Read More…
കണിയാംപടി കെ എസ് എബ്രഹാം (സാബു) നിര്യാതനായി
അമ്പാറനിരപ്പേൽ : കണിയാംപടി കെ എസ് എബ്രഹാം (സാബു-60) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (22/ 12/ 2024) വൈകിട്ട് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് അമ്പാറനിരപ്പേൽ സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം
പാലാ: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ പാമ്പാടി സ്വദേശി ബേബി കുര്യാക്കോസിനെ ( 67 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ച. രാവിലെ 7 – 30 യോടെ ദേശീയ പാതയിൽ ആലാംപള്ളി ഭാഗത്തു വച്ചായിരുന്നു അപകടം
നിക്ഷേപകന്റെ ആത്മഹത്യ : നടപടി വേണമെന്ന് കെ സുരേന്ദ്രൻ
കട്ടപ്പനയില്‍ റൂറല്‍ ഡെവലപ്‌മെന്റ് ബാങ്കിലെ നിക്ഷേപകന്‍ പണം തിരികെ ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. നിക്ഷേപിച്ച പണം ആവശ്യപ്പെട്ട നിക്ഷേപകന് പണം നല്‍കിയില്ലെന്ന് മാത്രമല്ല അദ്ദേഹത്തെ ബാങ്ക് അധികൃതര്‍ ഭീഷണിപ്പെടുത്തകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നതായാണ് അറിയുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. കരുവന്നൂര്‍ സഹകരണ ബാങ്കിലും നേമത്തും കണ്ടലയിലുമുള്‍പ്പെടെ കേരളത്തില്‍ നിരവധി സഹകരണ ബാങ്കുകളില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. Read More…
പ്രിയ സുഹൃത്തിൻ്റെ ഓർമ്മകൾക്ക് മുമ്പിൽ സ്പാർട്ടൻസ് കാൽപന്തിന് ഇന്ന് കിക്കോഫ്
പൂഞ്ഞാർ: പെരിങ്ങുളത്ത് ഇന്ന് ആരംഭിക്കുന്ന ഫുട്ബോൾ മാമങ്കത്തിന് ആരവങ്ങൾ ഉയരുമ്പോൾ സ്പാർട്ടൻസ് കപ്പ് എന്ന പേരിലുള്ള മത്സരം നാടിൻ്റെ ഓമനയും ഫുട്ബോൾ കളിക്കാരനുമായിരുന്ന ജെസ്റ്റിൻ ജോസ് കുളത്തിനാൽ എന്ന യുവാവിൻ്റെ ഓർമ്മ ചിത്രമായി മാറുന്നു. നിരവധി യുവജനപ്രസ്ഥാനങ്ങൾ സജീവമായി പ്രവർത്തിച്ചു കൊണ്ടിരുന്ന നാടാണ് പെരിങ്ങുളം. പുതിയ സംഘടനകൾ രൂപം കൊള്ളുന്നതും പഴയ സംഘടനകൾ പിരിഞ്ഞു പോകുന്നതും നാട്ടിലെ സ്ഥിരം സംഭവമാകുമ്പോൾ അതിൽ നിന്ന് വ്യത്യസ്തമാകുകയാണ് സ്പാർട്ടൻസ് ക്ലബ്ബ്. ക്രിക്കറ്റിലും ഫുട്ബോളിലും വോളിബോളിലും പ്രഗൽഭരായ താരങ്ങളെ കണ്ടെത്തി സമീപത്തെ Read More…
എണ്ണയുടെ പുനരുപയോഗം തടയൽ; തെരുവുനാടകവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
കോട്ടയം :ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം തടയാനുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ തെരുവ് നാടകം അവതരിപ്പിച്ചു. നല്ല ഭക്ഷണം കഴിക്കുക നാലാംഘട്ട ചലഞ്ചിന്റെ ഭാഗമായി കോട്ടയം സി.എം.എസ് കോളജിന്റെ സഹകരണത്തോടെയാണ് നാഗമ്പടം ബസ് സ്റ്റാൻഡിൽ തെരുവുനാടകം അരങ്ങേറിയത്. മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. അഞ്ജു സൂസൻ ജോർജ് അധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ്‌റ് കമ്മീഷണർ എ.എ. അനസ്, ഡോ. എസ്. ശ്രീജ, കവിത വിജയൻ, Read More…