pala

മെഡിസിറ്റിയുടെ ജൂബിലി സമ്മാനം : യുവജനങ്ങൾക്കായി പ്രിവിലേജ് കാർഡ്

പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപത, പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ, പാലാ രൂപത യുവജനപ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുന്ന യുവജനങ്ങൾക്കായി യൂത്ത് പ്രിവിലേജ് കാർഡ് പുറത്തിറക്കി. പ്രിവിലേജ് കാർഡ് പാലാ രൂപത ബിഷപ്പ് മാർ ജോസഫ്‌ കല്ലറങ്ങാട്ട് എസ്എംവൈഎം പാലാ രൂപത പ്രസിഡന്റ്‌ അൻവിൻ സോണി ഓടച്ചുവട്ടിൽ നു നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് തുടക്കമിടുന്ന പ്രിവിലേജ് കാർഡ് വഴി മെഡിസിറ്റിയിലെ സേവനങ്ങൾക്ക് നിശ്ചിത ശതമാനം Read More…

kanjirappalli

ആരോഗ്യസദ്യയൊരുക്കി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഓണാഘോഷം

കാഞ്ഞിരപ്പളളി: തിരുവോണദിവസം പോലും വിശ്രമമില്ലാതെ നാടിന്റെയും നാട്ടുകാരുടെയും നല്ല ആരോഗ്യത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ഓണ സദ്യയൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഓണാഘോഷം. മേരീക്വീൻസ് കുടുംബാംഗങ്ങൾക്കായി ഒരുക്കിയ ഓണക്കളികളും ആവേശമുയർത്തിയ വടംവലിയും ആദ്യ ദിവസത്തെ ഓണാഘോഷത്തിന് നിറം പകർന്നപ്പോൾ രണ്ടാം ദിനം മുപ്പത്തിമൂന്നോളം വിഭവങ്ങളുമായി ഒരുക്കിയ ഓണസദ്യ ശ്രദ്ധേയമായി. കൂടാതെ ഓണത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള സംഗീതരാവും മേരീക്വീൻസിന്റെ ഓണാഘോഷചടങ്ങുകൾക്ക് കൂടുതൽ മിഴിവേകി. ആശുപത്രിയിൽ നിന്നും ആരോഗ്യസദ്യയും ജോലിയുടെ ഭാഗമായി പലപ്പോഴും ഓണസദ്യ കഴിക്കാൻ സാധിക്കാത്ത ആരോഗ്യപ്രവർത്തകർക്ക് Read More…

general

ഓണക്കിറ്റുകൾ വിതരണം ചെയ്തു

ഇടമറുക്: ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ഇടമറുക് വായനശാലയിൽ വച്ച് കെ.എസ്. തോമസ്, കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയുടെ ഭാഗമായി 100 ഓണക്കിറ്റുകൾ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കോനുക്കുന്നേലിൻറ അദ്ധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA നിർവ്വഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും പ്രൊഫ. റോയി തോമസ് കടപ്ലാക്കൽ വിഷയാവതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അനുരാഗ് Read More…

kottayam

നെൽ വില നൽകാതെ കർഷകർക്ക് സർക്കാർ വിലക്കയറ്റം സമ്മാനിച്ചു : സജി മഞ്ഞക്കടമ്പിൽ

കോട്ടയം: കാണം വിറ്റും ഓണംഉണ്ണണം എന്ന ആഗ്രഹത്തിൽ പ്രതിസന്ധികളെ അധിജീവിച്ച് നെല്ല് വിളയിച്ച കർഷകരിൽ നിന്നും സംസ്ഥാന സർക്കാർ മാസക്കൾക്ക് മുമ്പ് സംഭരിച്ച് അമിത വിലക്ക് വിപണിയിൽ വിറ്റഴിച്ച ശേഷം കർഷകർക്ക് ഓണത്തിന് കുടിശിക തുകനൽകും എന്ന് വിഗ്ദാനം ചെയ്ത സർക്കാർ കർഷകരെ വഞ്ചിച്ചിരിക്കുക ആണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കാമ്പിൽ ആരോപിച്ചു. സ്വന്തം നെല്ല് സർക്കാരിന് വിറ്റിട്ടും ഓണമുണ്ണാൻ നെൽ കർഷകർ തെണ്ടേണ്ട ഗതികേടിൽ ആയിരിക്കുക ആണെന്നും അദ്ധേഹം പറഞ്ഞു. തിരുവോണത്തിന് Read More…

pala

99 ൻ്റെ നിറവിലെത്തിയ ഗുരുശ്രേഷ്ഠൻ മുത്തോലി പന്തത്തല ഏർത്തുമലയിൽ എ .ജെ.ജോസഫിനെ അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ച് ആദരിച്ചു

പാലാ: അദ്ധ്യാപക ദിനാചരണത്തോട് അനുബന്ധിച്ച് കേരള സംസ്കാര വേദി പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപകർക്ക് ആദരം നൽകി. മുത്തോലി പന്തത്തലയിൽ നടന്ന ചടങ്ങിൽ 99 ൻ്റെ നിറവിൽ എത്തിയ മുതിർന്ന അദ്ധ്യാപകനായ ഏർത്തുമലയിൽ എ. ജെ.ജോസഫിന് നഗരസഭാ ചെയർമാൻ തോമസ് പീറ്റർ പ്രത്യേക ആദരം നൽകി. ചടങ്ങിൽ ജയ്സൺ കുഴിക്കോടിൽ അദ്ധ്യക്ഷത വഹിച്ചു. ടോബിൻ കെ.അലക്സ്, പി.ജെ.ആൻ്റെ ണി ,പ്രൊഫ.മാത്യു തെള്ളി, റൂബി ജോസ് ,പി.ജെ. മാത്യു, ജോർജ്കുട്ടി ജേക്കബ്, മൈക്കിൾ സിറിയക്, എലിക്കുളം Read More…

uzhavoor

ലാബ് പരിശോധന ;പോസ്റ്റ് ഓഫീസിൽ വഴി സാമ്പിൾ അയക്കാം

കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകൾ പ്രൈമറി ഹബ്ബ് (ബ്ലോക്ക് പബ്ലിക് ഹെൽത്ത് ) സെക്കണ്ടറി ഹബ്ബ് ( താലൂക്ക് / ജനറൽ ആശുപത്രി) ലേക്ക് അയക്കുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30 പോസ്റ് ഓഫീസിൽ നിന്ന് ആൾ വന്ന് സാംപിൾ ശേഖരിക്കുന്നു. Ehealth software വഴിയാണ് ടെസ്റ്റുകൾ രേഖപ്പെടുത്തുന്നത്. UHID ( unique health id ) ഉള്ളവർക്ക് മൊബൈലിൽ റിസൾട്ട് ലഭിക്കും. UHID ലഭിക്കാൻ ehealth വെബ് പോർട്ടലിലോ ആൻഡ്രോയിഡ് പ്ലേസ്റ്റോറിൽ ഉള്ള Read More…

Accident

അപകടത്തിൽ ദമ്പതികൾക്ക് പരുക്ക്

പാലാ: കാറും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ ബൈക്ക് യാത്രക്കാരായ ദമ്പതികൾ സാജൻ .ഡി.മൂഴൂർ ( 55) മിനി ( 48) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ഇന്ന് 11.30യോടെ കൊഴുവനാൽ ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

general

വെള്ളികുളത്തെ പള്ളിക്കുളത്തിൽ വള്ളം ഇറങ്ങിയത് നാടിന് ആവേശമായി

വെള്ളികുളം: വെള്ളികുളത്തെ പള്ളിക്കുളത്തിൽ വള്ളം ഇറങ്ങിയത് മലയോര ജനതയ്ക്ക് ആവേശവും പുതുമ നിറഞ്ഞ അനുഭവമാണ് സമ്മാനിച്ചത്.സ്വപ്നത്തിൽ പോലും വള്ളം ഇറക്കാമെന്ന് വിചാരിക്കാത്ത ഒരു നാട്ടിൽ പള്ളിയോടു ചേർന്നുള്ള കുളത്തിൽ വള്ളം ഇറക്കിയത് നാടിന് വലിയൊരു ഉത്സവപ്രതീതിയാണ് ഉണ്ടാക്കിയത്. മലനാട്ടിലെ ഇപ്പോഴത്തെ സംസാര വിഷയം പള്ളിക്കുളവും വള്ളവും ആണ്.കുട്ടനാടൻ കായലോരങ്ങളിലെ വള്ളം യാത്ര ഇപ്പോൾ മലനാട്ടിലും സാധിക്കുമെന്ന് വെള്ളികുളംകാർ തെളിയിച്ചിരിക്കുകയാണ്.വള്ളം കണ്ടിട്ടില്ലാത്ത കുഞ്ഞുങ്ങൾക്ക് ആവേശവും ആനന്ദവുമാണ് നൽകിയത്. ഇടവക വികാരി ഫാ. സ്കറിയ വേകത്താനം വള്ളം വെഞ്ചിരിച്ച് ഇടവകാംഗങ്ങളുടെ Read More…

pravithanam

എസ്.എം.വൈ.എം പ്രവിത്താനം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം “തരംഗം” നടത്തപ്പെട്ടു

പ്രവിത്താനം: എസ്.എം.വൈ.എം പ്രവിത്താനം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രവിത്താനം ഇടവകയിലെ യുവജനങ്ങള്‍ക്കായി ഓണാഘോഷം വളരെ വിപുലമായ രീതിയില്‍ ആഘോഷപൂര്‍വ്വം നടത്തപ്പെട്ടു. വിവിധ ഓണകളികളും, ഓണത്തോട് അനുബന്ധിച്ചുള്ള യുവജനങ്ങളുടെ കലാപരിപാടികളും അവതരിപ്പിച്ചു. തുടര്‍ന്ന് ഓണസദ്യ പങ്കെടുത്ത എല്ലാ യുവജനങ്ങള്‍ക്കുമായി ഒരുക്കിയിരുന്നു. യൂണിറ്റ് പ്രസിഡന്റ് കിരണ്‍ സോജി പുത്തന്‍പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ ഓണാഘോഷം വികാരി വെരി.റവ.ഫാ. ജോര്‍ജ്ജ് വേളൂപറമ്പില്‍ ഉദ്ഘാടനം ചെയ്തു, ഡയറക്ടര്‍ റവ.ഫാ. ആന്റു കൊല്ലിയില്‍ ഓണസന്ദേശം നല്‍കി. വൈസ് ഡയറക്ടര്‍ സി. ആന്‍സി സി.എം.സി, ആനിമേറ്റര്‍ സുനു സാജ് Read More…

kadaplamattam

കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പുണ്യശ്ലോകനായ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ 68-ാം ചരമവാർഷികവും, ശ്രാദ്ധവും

കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പുണ്യശ്ലോകനായ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ 68-ാം ചരമവാർഷികവും, ശ്രാദ്ധവും 2025 സെപ്റ്റംബർ 07ന് പരിശുദ്ധമായി നടത്തപ്പെടുന്നു. ഓഗസ്റ്റ് 30ന് ആരംഭിച്ച ഒൻപതു ദിവസത്തെ വിശുദ്ധ കുർബാനക്കും, നാമകരണ പ്രാർത്ഥനക്കും, ഒപ്പീസിനും ശേഷം ചരമവാർഷിക ദിനമായ സെപ്റ്റംബർ 07 ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനയും,വചന സന്ദേശവും നാമകരണ പ്രാർത്ഥനയും, ഒപ്പീസും,ശ്രാദ്ധ വെഞ്ചരിപ്പും അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ (കൂരിയാ ബിഷപ്പ്) കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. നാനാജാതി മതസ്ഥരുടെ ഉദിഷ്ടകാര്യങ്ങൾ സാധിച്ചു Read More…