മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി പള്ളിയിലെ ഖബറിലെത്തി അദരവ് അർപ്പിച്ച് പാലാ എംഎൽഎയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ മാണി സി കാപ്പൻ. ഉച്ചയോടെയാണ് കാപ്പൻ പുതുപ്പള്ളി പള്ളിയിൽ എത്തിയത്. കാപ്പൻ എത്തുന്ന വിവരമറിഞ്ഞ് ഉമ്മൻചാണ്ടിയുടെ സഹധർമ്മിണി മറിയാമ്മ ഉമ്മനും, മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മനും പള്ളിയിൽ എത്തിയിരുന്നു. പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥിച്ച ശേഷമാണ് ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾക്കൊപ്പം കാപ്പൻ അദ്ദേഹത്തിൻറെ കല്ലറയിൽ എത്തി ആദരവ് അർപ്പിച്ചത്. രാഷ്ട്രീയ സംരക്ഷണം നൽകി തന്നെ യുഡിഎഫിലേക്ക് കൈപിടിച്ചു കയറ്റിയ Read More…
Author: editor
റവ. ഡോ.സെബാസ്റ്റ്യൻ ആലപ്പാട്ടുകുന്നേൽ അരുവിത്തുറയുടെ അക്ഷര തേജസ്സ് വിടവാങ്ങി
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജിനെ നാടിൻ്റെ ബഹുമുഖ വളർച്ചയ്ക്ക് ഉപയുക്തമാക്കിയ അരുവിത്തുറയുടെ പ്രിയ ആലപ്പാട്ടുകുന്നേലച്ചൻ നിത്യതയിലേക്ക് യാത്രയായി. സുദീർഘമായ 20 വർഷം അരുവിത്തുറ കോളേജിന്റെ അധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച അദ്ദേഹം അരുവിത്തുറയുടെ സമഗ്ര വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകി. അരുവിത്തുറ കോളേജ് കടവിൽ നിന്നും പൂഞ്ഞാർ ഹൈവേയിലേക്ക് ഒരു പാലം എന്ന പ്രദേശവാസികളുടെ ചിരകാല അഭിലാഷം പൂർത്തിയാക്കുവാൻ 1997 ൽ സർക്കാരിൻ്റെ കോൺട്രിബ്യൂഷൻ സ്കീമിലേക്ക് 18 ലക്ഷം രൂപ കോളേജിന്റെ വിഹിതമായി അടച്ച് 1998 പാലത്തിൻ്റെ Read More…
സിവിൽ സർവീസ് ജേതാവ് സ്മിത സാബുവിന് രാമപുരം കോളേജിന്റെ ആദരവ്
രാമപുരം: 2025 സിവിൽ സർവീസ് പരീക്ഷയിൽ 239-ആം റാങ്ക് നേടിയ പാലായുടെ അഭിമാനം സ്മിത സാബുവിനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് ആദരിച്ചു. സ്മിത സാബുവിന്റെ വിജയം പ്രദേശത്തിനും വിദ്യാർത്ഥിസമൂഹത്തിനും വലിയ പ്രചോദനമാണെന്ന് കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അഭിപ്രായപ്പെട്ടു. സിവിൽ സർവീസ് പരീക്ഷയിലെ തന്റെ അനുഭവങ്ങളും തയ്യാറെടുപ്പിന്റെ വഴികളും സ്മിത പങ്കുവെച്ചു. സ്ഥിരമായ പരിശ്രമവും ആത്മവിശ്വാസവും ലക്ഷ്യസാക്ഷാത്കാരത്തിന് അനിവാര്യമാണെന്ന് അവർ പറഞ്ഞു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അധ്യാപകരും, വിദ്യാർത്ഥികളും പങ്കെടുത്തു. കോളേജ് Read More…
ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ ഡേ ചടങ്ങ് നടത്തി
ചേർപ്പുങ്കൽ : ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ ഡേ ചടങ്ങ് നടത്തി. ചടങ്ങിൽ പാലാ രൂപത വികാരി ജനറൽ മോൻസിഞ്ഞോർ ജോസഫ് കണിയോടി മുഖ്യ അതിഥി ആയിരുന്നു. കോളേജ് മാനേജർ വെരി റവ. ഫാ. ജോസ് വള്ളോംപുരയിടത്തിൽ അധ്യക്ഷനായിരുന്നു. കോളേജ് ബർസാർ ഫാ മാർട്ടിൻ കല്ലറക്കൽ ആശംസ നേർന്നു. ഈ ചടങ്ങിൽ ബി വി എം ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്റ് അവാർഡ് കോമേഴ്‌സ് വിദ്യാർത്ഥിനി അനുമോൾ പി Read More…
അരുവിത്തുറ കോളേജ് പുറത്തിറക്കിയ അന്താരാഷ്ട്ര ജേർണൽ ‘ജെം’ കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പ്രകാശനം ചെയ്തു
അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ് കോളേജിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര പിയർ-റിവ്യൂഡ് ഗവേഷണ ജേർണലായ ജെം (ഐ എസ് എസ് എൻ: 2393-9850) ൻ്റെ 2025 പതിപ്പ് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐഎഎസ് പ്രകാശനം ചെയ്തു. ജേർണലിൻ്റെ ആദ്യപതിപ്പ് കോളേജ് മാനേജർ വെരി. റവ. ഫാ. മാത്യു. ചന്ദ്രൻകുന്നേൽ ഏറ്റുവാങ്ങി. കോളേജിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര കോൺഫറൻസായ ഐ സി ആർ എ എസ് എസ് ടി -2025 ൽ അവതരിപ്പിച്ച ഗവേഷണ പ്രബന്ധങ്ങളിൽ നിന്നും Read More…
ഉജ്ജ്വല റോഡ് ഷോയോടെ ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എൽഡിഎഫ് തുടക്കമിട്ടു
പാലാ: നൂറുകണക്കിന് വാഹനങ്ങളിൽ എത്തിയ ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ നടത്തിയ റോഡ് ഷോയോടെ പാലാ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. കരൂർ പഞ്ചായത്തിലെ പേണ്ടാനാംവയലിൽ നിന്നുമാണ് ഉച്ചകഴിഞ്ഞ് റോഡ് ഷോ പര്യടനം ആരംഭിച്ചത്.മൂന്നാം എൽഡിഎഫ് സർക്കാരും പാലായിലെ വിജയവും ഉറപ്പാണെന്ന് സ്ഥാനാർഥി ജോസ് കെ മാണി.കഴിഞ്ഞ കുറച്ചു മാസങ്ങളായി വിവിധ തലങ്ങളിലായി നടന്ന ജനസമ്പർക്ക പരിപാടിയിലൂടെ സംസ്ഥാനത്ത് എൽഡിഎഫ് സർക്കാരിൻ്റെ ഭരണത്തുടർച്ച ഉണ്ടാകുമെന്ന കാര്യം ബോധ്യപ്പെട്ടതാണ്. കേരളത്തിലെ ഇതര നിയോജകമണ്ഡലങ്ങളിൽ വികസനത്തിന്റെ Read More…
നടി വീണാ നായർ 20-20 യിൽ ചേർന്നു, ഏറ്റുമാനൂരിൽ മത്സരിക്കും
നടി വീണാ നായർ 20-20 യിൽ ചേർന്നു. ഏറ്റുമാനൂരിൽ മത്സരിക്കുമെന്ന് സാബു എം. ജേക്കബ്. എറണാകുളത്ത് 9 മണ്ഡലങ്ങളിൽ 20-20 മത്സരിക്കും. നടി വീണ നായർ ഏറ്റുമാനൂരിൽ 20-20 സ്ഥാനാർത്ഥിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നല്ല മാറ്റത്തിന് ഒപ്പം ഞാനും നിൽക്കുന്നു. 2007ൽ സ്വാതി തിരുനാൾ കോളേജ് യൂണിയൻ എസ് എഫ് ഐ ചെയർപേഴ്സൺ ആയിരുന്നുവെന്ന് വീണാ നായർ പറഞ്ഞു.
കാഞ്ഞിരപ്പളളി മേരീക്വീൻസിന് അന്തർദേശീയ പുരസ്‌കാരം
കാഞ്ഞിരപ്പളളി: മുംബൈയിൽ വെച്ച് നടന്ന ലോക എച്ച്.ആർ.ഡി കോൺഗ്രസിൽ സ്കിൽ ഡെവലപ്പ്മെന്റ് ലീഡർഷിപ്പൽ അവാർഡ് കരസ്ഥമാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ. മുംബൈയിൽ നടന്ന ചടങ്ങിൽ സിംഗപ്പൂർ അനഗ്രാം ഗ്രൂപ്പ് പരിശീലകൻ, മാർക്ക് സ്റ്റുവർട്, പ്രിസ്‌മ വൈസ് പ്രസിഡന്റ് വിങ് കമാണ്ടർ നരേഷ് താനേജയിൽ നിന്നും മേരീക്വീൻസ് മിഷൻ ആശുപത്രിക്ക് വേണ്ടി ജോയിന്റ് ഡയറക്ടർ ഡോ.ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ഹ്യൂമൻ റിസോഴ്സ് വിഭാഗം മാനേജർ അജോ ജോസ് വാന്തിയിലും അവാർഡ് ഏറ്റുവാങ്ങി.
ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിന് വിലക്ക്
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ പൊതുജനങ്ങള്‍ ആയുധം കൈവയ്ക്കുന്നതു നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ മജിസ്ട്രേറ്റുമായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉത്തരവായി. ഏതെങ്കിലും തരത്തിലുള്ള തോക്കുകള്‍, വാളുകള്‍, ലാത്തികള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പുള്ള ദിവസം വരെ പ്രാബല്യത്തിലുണ്ടാകും. വിലക്കു ലംഘിക്കുന്നവര്‍ ബി.എന്‍.എസ് 223 പ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരും. ക്യാഷ് ചെസ്റ്റുകള്‍ സൂക്ഷിക്കുന്നതിനാല്‍ സുരക്ഷ ആവശ്യമുള്ള ദേശസാല്‍കൃത/സ്വകാര്യ ബാങ്കുകള്‍ക്കും തോക്കുപയോഗിച്ച് കായികഇനങ്ങളില്‍ Read More…
ഉത്തരാഖണ്ഡിലെ കേദാർഖണ്ഡ് കീഴടക്കി: വെച്ചൂർ സ്വദേശി അശ്വിൻ കെ എസ്
വെച്ചൂർ: സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 12,500 അടി ഉയരത്തിലുള്ള ഉത്തരാഖണ്ഡിലെ കേദാർഖണ്ഡ് പ്രദേശം കീഴടക്കി നേട്ടം കൈവരിച്ച വെച്ചൂർ സ്വദേശി കാട്ടേഴത്ത് സിബു സാറിൻ്റെയും ഷീജയുടേയും മകന് വെച്ചൂർ വെസ്റ്റ് LCയുടെ ആദരവ് LC സെക്രട്ടറി സതീശൻ സാർ നല്കി. ഋഷികേശ് ,ഡറാഡൂൺ വഴി മൈനസ് 16 ഡിഗ്രി മഞ്ഞുമല താണ്ടി 3 ദിവസത്തെ യാത്രക്കൊടുവിൽ കേദാർഖണ്ഡ് Submit ചെയ്തു. അശ്വിൻ സോളോ സൈക്കിളിങ്ങിൽ എറണാകുളത്തു നിന്ന് മാംഗ്ലൂരും തിരിച്ച് എറണാകുളം വരെ യാത്ര ചെയ്തിട്ടുണ്ട്. കൂടാതെ Read More…











