pala

ഊരാശാല നൽക്കവലയിൽ അപകടം തുടർക്കഥ- അധികൃതരുടെ അനാസ്ഥക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു

പാലാ: പുലിയന്നൂർ – കിഴതടിയൂർ പാരലൽ റോഡിൽ ഊരാശാല നൽക്കവല ഭാഗത്ത്‌ അപകടം തുടർക്കഥയാകുന്നു. ഇന്ന് ഒരു ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനും ഓട്ടോ ഡ്രൈവർക്കും പരുക്കേറ്റിരുന്നു. അഞ്ച് മാസങ്ങൾക്കു മുൻപ് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർക്ക്ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഊരാശാല നൽക്കവലയിൽ ഹമ്പ് സ്ഥാപിക്കുകയോ വാഹനങ്ങളുടെ അമിത വേഗം കുറക്കുന്നതിനയുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടുംഅധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അതിനു ശേഷം ചെറിയ അപകടങ്ങൾ തുടരെ സംഭവിക്കന്നതും പതിവാണ്.ഊരാശാല Read More…

poonjar

മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഉൾപ്പെടെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ബിജെപി യി എൽ ചേർന്നു

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ടെസ്സി ബിജു പുത്തൻപുരക്കലും,കേരള കോൺഗ്രസ് മാണി വിഭാഗം നേതാവായ അഞ്ചു അജു ഐപ്പൻപ്ലക്കലും ബി ജെ പി യിൽ ചേർന്നു. ദേശീയ കൗൺസിൽ അംഗം ശ്രീ പി സി ജോർജ് ഷാൾ അണിയിച്ചു ബിജെപി യിലേക്ക് നേതാക്കളെ സ്വാഗതം ചെയ്തു. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോർജ് മാത്യു അത്യാലിൽ, ബി ജെ പി മേഖല ജനറൽ സെക്റട്ടറി സജി കുരീക്കാട്ട്, പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌ Read More…

general

ബിജെപി ഞീഴൂർ പഞ്ചായത്ത്‌ കമ്മറ്റി പ്രതിഷേധം നടത്തി

ഞീഴൂർ: കാട്ടാമ്പാക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം നാഷണൽ ഹെൽത്ത് മിഷൻ പദ്ധതി പ്രകാരം കേന്ദ്ര ഗവണ്മെന്റ് അനുവദിച്ച ഫണ്ട്‌ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ചതും, എന്നാൽ കേരള ഗവണ്മെന്റിന്റെ അർദ്രം പദ്ധതി പ്രകാരം ആണ് പദ്ധതി നടപ്പിലാക്കിയതെന്ന് നാട് നീളെ ഫ്ലെക്സ് വെച്ച് വിളംബരം ചെയ്യുകയും ഈ കെട്ടിടത്തിന്റെ ഉദ്ഘാടന ബോർഡുകളിൽ കേന്ദ്രത്തിന്റെ യാതൊരു വിധ ആലേഖനങ്ങളും ഇല്ലാത്തത്തിൽ പ്രതിഷേധിച്ചു കൊണ്ട് ബിജെപി ഞീഴൂർ പഞ്ചായത്ത്‌ കമ്മിറ്റി പ്രസി ഡന്റ് കെ.കെ. ജോസ്‌ Read More…

erattupetta

ഈരാറ്റുപേട്ട നഗരസഭയിൽ നിന്നുള്ള അറിയിപ്പ്

ഈരാറ്റുപേട്ട: നഗരസഭയുടെ പരിഷ്കരണങ്ങളോടു കൂടിയ കരട് മാസ്റ്റർ പ്ലാൻ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.erattupettamunicipality.web.lsgkerala.gov.in ഔദ്യോഗിക വെബൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. കരട് മാസ്റ്റർ പ്ലാൻ സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും പ്രസിദ്ധീകരണം സംബന്ധിച്ച നോട്ടീസ് ഔദ്യോഗിക ഗസറ്റിൽ വന്ന ഒക്ടോബർ 7 ആം തീയതി മുതൽ അറുപത് ദിവസത്തിനകം ഈരാറ്റുപേട്ട മുനിസിപ്പൽ സെക്രട്ടറിക്ക് രേഖാമൂലം എഴുതി നൽകാവുന്നതാണ്. കരട് മാസ്റ്റർ പ്ലാൻ ഔദ്യോഗിക വെബ്ലൈറ്റായ www.erattupettamunicipality.web.lsgkerala.gov.in ലോ പ്രവർത്തി ദിനങ്ങളിൽ നഗരസഭ ഓഫീസിലോ വന്ന് പരിശോധിക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിക്കുന്നു.

job

അധ്യാപക ഒഴിവ്

മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ 05/11/2025 ബുധൻ രാവിലെ 11.00 ന് സ്‌കൂൾ ഓഫീസിൽ വച്ച് നടത്തുന്ന ഇന്റർവ്യൂവിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

general

വാട്ടർ അതോറിറ്റി കടുത്തുരുത്തി ഡിവിഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

വാട്ടർ അതോറിറ്റിയുടെ കടുത്തുരുത്തി ഡിവിഷൻ ഓഫീസ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജോൺസൺ കൊട്ടുകാപ്പളളി, രാജു ജോൺ ചിറ്റേത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.ബി. സ്മിത, ടി.കെ. വാസുദേവൻ നായർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് Read More…

aruvithura

സൗജന്യ പി.എഫ്.ടി മെഡിക്കൽ ക്യാമ്പ് നവംബർ 5 ന് അരുവിത്തുറയിൽ

അരുവിത്തുറ: മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെൻ്ററിൽ വച്ച് നവംബർ 5 ബുധനാഴ്ച്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ ശ്വാസകോശ സംബന്ധമായ രോഗ നിർണയത്തിനുള്ള സൗജന്യ പി.എഫ്.ടി പരിശോധന ക്യാമ്പ് നടത്തും. ശ്വാസം മുട്ടൽ, വിട്ടു മാറാത്ത ചുമ തുടങ്ങിയ വിവിധ ശ്വാസകോശ രോഗങ്ങൾ ഉള്ളവർക്ക് പരിശോധന ഉപകരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. മാർ സ്ലീവാ മെഡിസിറ്റിയിലെ വിദഗ്ധ ഡോക്ടർ പരിശോധനയ്ക്കു നേതൃത്വം നൽകും.രജിസ്ടേഷന് ബന്ധപ്പെടുക ഫോൺ: Read More…

general

വൈക്കം സ്വദേശിനി സൂര്യഗായത്രി കേരളീയം പുരസ്കാരം ഏറ്റുവാങ്ങി

ഡോക്ടർ എ പി ജെ അബ്‌ദുൾകലാം സ്റ്റഡിസെന്റർ കേരളപിറവി ആഘോഷങ്ങളുടെ ഭാഗമായി സമസ്ത മേഖലകളിൽ മികവ് തെളിയച്ചവർക്കായി ഏർപ്പെടുത്തിയ കേരളീയം പുരസ്കാരം ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ട്കായൽ നീന്തികയറി വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് എലൈറ്റ് ബുക്ക് ഓഫ് റെക്കോഡ്സ് എന്നീ മൂന്ന് റെക്കോർഡുകൾ കരസ്തമാക്കിയ പത്തുവയസുകാരി സൂര്യഗായത്രി ആന്റോ ആന്റണി MP യിൽ നിന്നും ഏറ്റുവാങ്ങി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ച് നടന്ന വർണ്ണാഭമായ ചങ്ങ് തൊഴിൽ, വിദ്യാഭ്യാസ Read More…

Accident

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

പാലാ: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കെഴുവംകുളം സ്വദേശികളായ ജോഷി ജോർജ് (46 ) ഡിജോ തോമസ് ( 46 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 8.30 യോടെ കണ്ണാടിപറമ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം.

general

വെള്ളികുളം പള്ളിയിൽ ജപമാല മാസാചരണം സമാപനം ഭക്തിസാന്ദ്രമായി

വെള്ളികുളം: വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ ജപമാലമാസാചരണ സമാപനം ഭക്തിസാന്ദ്രമായി മാറി.ഇടവകയിലെ പതിനേഴു വാർഡുകളിലെ എല്ലാ വീടുകളിലും മാതാവിന്റെ ജപമാല പ്രാർത്ഥന നടന്നുവരികയായിരുന്നു ഇതിൻ്റെ സമാപനത്തോടനുബന്ധിച്ച് എല്ലാ വാർഡുകളിൽ നിന്നും മാതാവിൻ്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ജപമാല റാലി വെള്ളികുളം പള്ളിയിലേക്ക് നടത്തപ്പെട്ടു. ഇടവകയിലെ മുഴുവൻ കുടുംബാംഗങ്ങളും അണിനിരന്ന ജപമാല റാലി ഏറെ ശ്രദ്ധ ആകർഷിച്ചു. മാതാവിൻ്റെവൈവിധ്യമാർന്ന പ്ലോട്ടുകൾ വിശുദ്ധരുടെ ടാബ്ലോകൾ,വർണ്ണ കുടകൾ ,അലങ്കാരങ്ങൾതുടങ്ങിയവ ജപമാലറാലിയെ ആകർഷകമാക്കി. ജപമാല പ്രാർത്ഥനാമണികൾ അലയടിച്ചു ഉയരുന്ന ഭക്തിസാന്ദ്രമായ നിമിഷത്തിൽ നവംബർ 1 -ാം Read More…