ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രാഖ്യാപിക്കും മുൻപെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പതിനഞ്ച് വാർഡുകളിൽ പത്ത് വാർഡുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് യു.ഡി എഫ് പ്രചാരണത്തിൽ മുൻപന്തിയിലെത്തി. പ്രഖ്യാപിച്ച എല്ലാ സ്ഥാനാർത്ഥികളും ഭവന സന്ദർശനവുമായി മുന്നോട്ടു പോവുകയാണ്. ഇതിൽ ഒരു റൗണ്ട് വീടുകയറിയുള്ള പ്രചാരണം പൂർത്തിയാക്കിയ സ്ഥാനാർത്ഥികളുമുണ്ട്. പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ ഫ്ളക്സ് ബോർഡുകൾ പഞ്ചായത്തിലാകമാനം നിരന്നു കഴിഞ്ഞു. ആദ്യഘട്ട പ്രചാരണത്തിൽ എതിർ മുന്നണികളെ അപേക്ഷിച്ച് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ യു.ഡി.എഫ് ബഹുദൂരം മുന്നിലെത്തി കഴിഞ്ഞു. ബാക്കി പ്രഖ്യാപിക്കുവാനുള്ള സീറ്റുകളിൽ ഉടൻ Read More…
Author: editor
എംജി യൂണിവേഴ്സിറ്റി വനിതാ ഇന്റർ കോളേജ് വോളിബോൾ ചാമ്പ്യൻഷിപ്പ് അരുവിത്തുറയിൽ
അരുവിത്തുറ : 2025-26അധ്യായന വർഷത്തെ മഹാത്മാഗാന്ധി സർവ്വകലാശാല വനിത വോളിബോൾ ചാമ്പ്യൻഷിപ്പിലെ ഇന്റർ സോൺ- സൂപ്പർ ലീഗ് മത്സരങ്ങൾ അരുവിത്തുറ സെന്റ്. ജോർജ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ 2025 നവംബർ 8,9 തീയതികളിൽ നടക്കും. അസംഷൻ കോളേജ് ചങ്ങനാശ്ശേരി, കാത്തോലിക്കേറ്റ് കോളേജ് പത്തനംതിട്ട, അൽഫോൻസ കോളേജ് പാലാ, സെന്റ്. സേവിയേഴ്സ് കോളേജ് ആലുവ എന്നീ നാല് ടീമുകളാണ് ഇന്റർസോൺ സൂപ്പർ ലീഗ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.
മണിയംകുന്ന് മഠം വാതിൽ – വളത്തൂക്ക് റോഡിന് ഫണ്ട് അനുവദിച്ചു
മണിയംകുന്ന് മഠം വാതിൽ – വളത്തൂക്ക് റോഡിന് പൂഞ്ഞാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചു. മണിയംകുന്ന് പള്ളി വികാരി ഫാ. ജോർജ് തെരുവിലിന്റെയും, മഠം സുപ്പീരിയറിന്റെയും, സ്കൂൾ എച്ച് എമ്മിനെയും, പൊതുപ്രവർത്തകൻ ശ്രീ. ജോയ് കിടങ്ങത്താഴയുടെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന് നൽകിയ നിവേദനത്തിന്റെ ഫലമായിട്ടാണ് പൂഞ്ഞാർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതും പാലാ രൂപതയിലെ കബറിട തീർഥാടന പാതയിലെ രണ്ടാം സ്റ്റേഷനായ മണിയംകുന്നിന് പ്രത്യേക താല്പര്യമെടുത്ത് എംഎൽഎ തുക Read More…
കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ വയോജനപാർക്ക് തുറന്നു
കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ നിർമാണം പൂർത്തിയാക്കിയ വയോജന പാർക്ക് ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.ആർ. അനുപമ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ 2023-24 വർഷിക പദ്ധതിയിലുൾപ്പെടുത്തി 14 ലക്ഷം രൂപ ചെലവിട്ടാണ് വയോജന പാർക്ക് നിർമിച്ചത്. വീടുകളിൽ ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങൾക്ക് ഒരുമിച്ചു കൂടാനും അവരുടെ മാനസികോല്ലാസത്തിനും അവസരമൊരുക്കുകയാണ് ലക്ഷ്യം. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ സിന്ധു മുരളീധരൻ, പി.എസ.് സജിമോൻ,ആൻസി അഗസ്റ്റിൻ, കെ.എൻ. Read More…
വീണ്ടും വിജയം കുറിച്ച് അരുവിത്തുറ സെന്റ് മേരീസ് എൽ.പി സ്കൂൾ
അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല കലോത്സവത്തിൽ എൽ.പി.വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി അരുവിത്തുറ സെന്റ്.മേരീസ് എൽ.പി.സ്കൂൾ വീണ്ടും വിജയ മുന്നേറ്റം കുറിച്ചു. ഇന്നലെ നടന്ന സമാപന സമ്മേളനത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.
കോട്ടയം മെഡിക്കൽ കോളേജിൽ ആധുനിക വാതകശ്മശാന നിർമാണത്തിന് തുടക്കം; നിർമാണം വേഗത്തിൽ പൂർത്തിയാക്കും: മന്ത്രി വി.എൻ. വാസവൻ
കോട്ടയം മെഡിക്കൽ കോളേജ് വളപ്പിൽ ആധുനിക രീതിയിലുള്ള വാതക ശ്മശാനത്തിന്റെ നിർമാണോദ്ഘാടനം സഹകരണം- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. കഴിയുന്നത്ര വേഗത്തിൽ ശ്മശാനത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എം.പി. ഫണ്ട്, എം.എൽ.എ. ഫണ്ട്, കിഫ്ബി ഫണ്ട് തുടങ്ങി വിവിധ തരത്തിലുള്ള ഫണ്ടുകൾ മെഡിക്കൽ കോളജിന്റെ വികസനത്തിനായി ഫലപ്രദമായി പ്രയോജനപ്പെടുത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.മെഡിക്കൽ കോളജ് കാമ്പസിലെ 50 സെന്റ് സ്ഥലത്ത്് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വി.എൻ. വാസവന്റെ ആസ്തി വികസന Read More…
ശബരിമലയിലെ എല്ലാ വസ്തുക്കളും പരിശോധിച്ച് ഒറിജിനലാണോയെന്ന് ഉറപ്പുവരുത്തണം: വി.ഡി. സതീശൻ
ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡ് ഗുരുതര കുറ്റകൃത്യം നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും അംഗങ്ങളെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ചവിട്ടി പുറത്താക്കേണ്ട കാട്ടുകള്ളന്മാര്‍ക്കാണ് കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും അറിവോടെയാണ് ശബരിമലയിലെ എല്ലാ തട്ടിപ്പുകളും നടന്നത് എന്നതുകൊണ്ടാണ് അമ്പലക്കള്ളന്മാര്‍ക്ക് കുടപിടിക്കുന്നത്, പ്രതിപക്ഷനേതാവ് പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തട്ടിപ്പ് അറിഞ്ഞിട്ടും കോടതി വിധി ലംഘിച്ചാണ് സ്വര്‍ണം Read More…
സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സഹോദരി അന്തരിച്ചു; ഖബറടക്കം വെള്ളിയാഴ്ച
സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സഹോദരി മാടപ്പീടിക സാറസില്‍ എ.എന്‍. ആമിന (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭര്‍ത്താവ്: എ.കെ.നിഷാദ് (മസ്‌ക്കത്ത്). ഭര്‍ത്താവ്: എ.കെ.നിഷാദ് (മസ്‌ക്കത്ത്). പിതാവ്: പരേതനായ കോമത്ത് ഉസ്മാന്‍. മാതാവ്: പരേതയായ എ.എന്‍. സെറീന. മക്കള്‍: ഫാത്തിമ നൗറിന്‍ (ചാര്‍ട്ടഡ് അക്കൗണ്ടന്റ്), അഹമ്മദ് നിഷാദ് (ബിടെക് വിദ്യാര്‍ഥി, വെല്ലൂര്‍), സാറ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് വയലളം ജുമാമസ്ജിദ് ഖബർസ്ഥാനില്‍.
ലയൺസ് ക്ലബ് രാമപുരം ടെമ്പിൾ ടൗൺ, S.H. Girls ഹൈസ്കൂളിലെ കുട്ടികൾക്കായി സെൽഫ് ഡിഫൻസ് ട്രെയിനിങ് നടത്തി
രാമപുരം: ലയൺസ് ക്ലബ് രാമപുരം ടെമ്പിൾ ടൗൺ, S.H. Girls ഹൈസ്കൂളിലെ കുട്ടികൾക്കായി കേരള പോലീസ് നർക്കോട്ടിക് സെൽ കോട്ടയത്തിന്റെ സഹകരണത്തോടെസെൽഫ് ഡിഫൻസ് ട്രെയിനിങ് നൽകി. ലയൺസ് ക്ലബ് പ്രസിഡണ്ട് കേണൽ കെ എൻ വി ആചാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ എച്ച് എം ശ്രീമതി ജാനറ്റ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു, ലയൺസ് ക്ലബ് 318B ചീഫ് പ്രോജക്ട് കോഡിനേറ്റർ Ln സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നിർവഹിച്ചു. കേരള പോലീസ് നർക്കോട്ടിക് സെൽ കോട്ടയം Read More…
മിന്നാമിന്നി കൂട്ടത്തെ ചേർത്ത് പിടിച്ച് കാമാക്ഷി ഗ്രാമ പഞ്ചായത്ത്
സംസ്ഥാനത്തെ മികച്ച ഭിന്നശേഷി സൗഹൃദ ഗ്രാമ പഞ്ചായത്തായ കാമാക്ഷി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേകം രൂപം കൊടുത്ത മിന്നാമിന്നികൂട്ടം ശ്രദ്ധേയമായി. ഭിന്നശേഷി കുട്ടികളുടെ മാനസിക ഉല്ലാസവും പങ്കാളിത്തവും വളർത്തുക, സാമുഹ്യ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക, കലാ കായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുക, സമ്പാദ്യശീലവും സ്വാശ്രയ ശീലവും വളർത്തിയെടുക്കുക, തനതായ സ്വയം തൊഴിൽ പരിശീലനങ്ങൾ ഉറപ്പാക്കുക, തുടങ്ങിയ വിപുലമായ ലക്ഷ്യങ്ങളോടെ പഞ്ചായത്ത് രൂപം കൊടുത്ത മിന്നാമിന്നികൂട്ടം പദ്ധതി ശ്രദ്ധേയമായി. BRC, പഞ്ചായത്തിലെ വിവിധ സ്കൂളുകൾ, അങ്കണവാടികൾ, Read More…











