റിപ്പൺ പരപ്പൻപാറ കോളനി മിനി(35)യുടെ മൃതദേഹമാണ് ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മേപ്പാടിയിൽ നിന്നുള്ള പോലീസ് സംഘമെത്തി നിലമ്പൂർ പോത്തുകല്ലിൽ എത്തിച്ചത്. തേൻ ശേഖരിക്കാൻ കാട്ടിൽ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വിവരമറിഞ്ഞ് മേപ്പാടിയിൽ നിന്നുള്ള പോലീസ് സംഘം ഉൾക്കാട്ടിലെത്തി. ഗുരുതര പരിക്കേറ്റ മിനിയുടെ ഭർത്താവ് സുരേഷിനെ ഉടൻ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതശരീരം ദുഷ്കരമായ വനപാതയിലൂടെ കിലോമീറ്ററുകളോളം ചുമന്ന് നിലമ്പൂർ പോത്തുകല്ല് ഭാഗത്തേക്ക് എത്തിച്ചു. ശേഷം അവിടെ നിന്ന് ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. ചെങ്കുത്തായ Read More…
Author: editor
തപാല്‍ വോട്ട്; കോട്ടയം ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തി
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടേയും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടേയും നോഡല്‍ ഓഫീസര്‍മാരുടേയും യോഗം ജില്ലാ തെരഞ്ഞെടുപ്പു ഓഫീസറും വരണാധികാരിയും ജില്ലാ കളക്ടറുമായ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. 85 വയസു പിന്നിട്ട മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വച്ച് വോട്ട് ചെയ്യുന്നതിനും തപാല്‍ വോട്ടിനുമുള്ള ക്രമീകരണങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. യോഗത്തില്‍ സബ് കളക്ടര്‍ ഡി. രഞ്ജിത്ത്, അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി Read More…
കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലെ കടകളില്‍ തീപിടുത്തം; ഒരു കട പൂര്‍ണമായും കത്തിനശിച്ചു, തീയണയ്ക്കാന്‍ ശ്രമം തുടരുന്നു
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലെ കടകളില്‍ തീപിടുത്തം. ഒരു കട പൂര്‍ണമായും കത്തിനശിച്ചു. ചെരുപ്പ് കടയാണ് കത്തിനശിച്ചത്. കോട്ടയത്ത് നിന്നും അഗ്നിശമന സേനയെത്തി തീയണയ്ക്കാന്‍ ശ്രമം തുരടുകയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ നല്‍കുന്ന കടകളിലാണ് തീപിടുത്തം ഉണ്ടായിട്ടുള്ളത്. അപകട കാരണം വ്യക്തമായിട്ടില്ല. ഗാന്ധിനഗര്‍ പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
വേനല്‍ക്കാല ജല വിചാരവും ആറ്റ് വട്ടവും നടത്തി
ഈരാറ്റുപേട്ട :സഫലം 55 പ്‌ളസും മീനച്ചില്‍ നദീ സംരക്ഷണ സമിതിയും മീനച്ചിലാര്‍ പുനര്‍ജനിയും സംയുക്തമായി വേനല്‍ക്കാല ജല വിചാരങ്ങള്‍ എന്ന പരിപാടി നടത്തി. ജല സംരക്ഷണത്തിന് വേണ്ടി കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. ഈരാറ്റുപേട്ട വീഡന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജോസഫ് എം വീഡന്‍ അധ്യക്ഷത വഹിച്ചു. ഡോ.എസ്.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി. എം.അബ്ദുള്ള ഖാന്‍, എബി പൂണ്ടിക്കുളം, സാബു എബ്രഹാം, ഫിലിപ്പ് മഠത്തില്‍, മജു പുത്തങ്കണ്ടം, ജോഷി താന്നിക്കല്‍, ബിനു പെരുമന, ടോമിച്ചന്‍ സ്‌കറിയ, സുഷമ Read More…
തകിടി കണപ്പള്ളിയിൽ അഗസ്റ്റ്യൻ തോമസ് (ഷാജി 48) നിര്യാതനായി
കുന്നോന്നി: തകിടി കണപ്പള്ളിയിൽ അഗസ്റ്റ്യൻ തോമസ് (ഷാജി 48) നിര്യാതനായി. സംസ്കാരം നാളെ (ശനി 30-3-24) 3 ന് തകിടി സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: ഷൈനി കൈപ്പള്ളി പുളിക്കാട്ട് കുടുംബാംഗം മക്കൾ: ബിനു അഗസ്റ്റ്യൻ, ഡിനു അഗസ്റ്റ്യൻ
ഇന്നോവ കാറിലെത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം: മുണ്ടക്കയത്ത് രണ്ടുപേര്‍ അറസ്റ്റില്‍
മുണ്ടക്കയം: ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പഴവങ്ങാടി സ്വദേശികളാണ് പിടിയിലായത്. പത്തനംതിട്ട പഴവങ്ങാടി, ചെല്ലക്കാട ഭാഗത്ത് പ്ലാച്ചേരിമലയില്‍ രാഹേഷ് രാജീവ് (24), പത്തനംതിട്ട പഴവങ്ങാടി കരികുളം ഭാഗത്ത് മുരിപ്പേല്‍ വീട്ടില്‍ സജിത്ത് എം.സന്തോഷ് (23) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം ഉച്ചയോടുകൂടി ഇഞ്ചിയാനി കുരിശുംതൊടി ഭാഗത്ത് വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ ഇന്നോവ കാറിലെത്തിയ ഇരുവരും ചേര്‍ന്ന് Read More…
യാത്രക്കാര്‍ക്ക് ഇരുട്ടടി നല്‍കി പാലായില്‍ സര്‍വ്വീസ് ക്യാന്‍സലേഷന്‍: ക്യാന്‍സല്‍ ചെയ്തത് 17 സര്‍വ്വീസുകള്‍: അന്വേഷണം വേണം പാസഞ്ചേഴ്‌സ് അസോസിയേഷന്‍
പാലാ: കെ.എസ്.ആര്‍.ടി.സി പാലാ ഡിപ്പോയില്‍ നിന്നുള്ള 17 സ്ഥിരം സര്‍വ്വീസുകള്‍ മുന്നറിയിപ്പില്ലാതെ യാത്രാ തിരക്കേറിയ ഇന്ന് (വ്യാഴം) റദ്ദാക്കിയത് യാത്രക്കാര്‍ക്ക് വിനയായി. സര്‍വ്വീസിന് തയ്യാറായി രാവിലെ ജീവനക്കാര്‍ ഡിപ്പോയില്‍ എത്തിയപ്പോഴാണ് പ്രഭാത സര്‍വ്വീസുകള്‍ ഉള്‍പ്പെടെ 17 സര്‍വ്വീസുകള്‍ റദ്ദുചെയ്ത വിവരം അറിയുന്നത്. ദ്വീര്‍ഘദൂര സര്‍വ്വീസുകളും ചെയിന്‍ സര്‍വ്വീസുകളും ഉള്‍പ്പെടെയുള്ളവയാണ് റദ്ദുചെയ്യപ്പെട്ടത്. കാരണം വ്യക്തമാക്കാതെയാണ് സര്‍വ്വീസ് ക്യാന്‍സലേഷന്‍ നടപ്പാക്കിയിരിക്കുന്നത്. ബുധനാഴ്ച വൈകിയാണ് ക്യാന്‍സലേഷന്‍ തീരുമാനം ഉണ്ടായത്. 24 സര്‍വ്വീസുകള്‍ ക്യാന്‍സല്‍ ചെയ്യുവാനായിരുന്നു ആദ്യ തീരുമാനം.തീരുമാനം എടുത്തവര്‍ വ്യാഴാഴ്ച്ച ഓഫീസ് Read More…
പൂഞ്ഞാര്‍ പള്ളിയില്‍ വൈദികനെ വാഹനം ഇടിപ്പിച്ച് വീഴ്ത്തിയ കേസില്‍ ആറ് യുവാക്കള്‍ പിടിയില്‍
പൂഞ്ഞാര്‍: പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സഹവികാരിയെ വാഹനം ഇടിപ്പിച്ച് വീഴ്ത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആറു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് പള്ളിയില്‍ കൂട്ടമണിയടിക്കുകയും ഇടവക ജനം ഉള്‍പ്പെടെ വലിയ ആള്‍ക്കൂട്ടം പള്ളിയില്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് ഇടവക ജനം പ്രതിഷേധ പ്രകടനം നടത്തി. പള്ളി കോംപൗണ്ടിലെ ബൈക്ക് റെയിസിംഗ് ചോദ്യം ചെയ്തതിലെ വിരോധമാണ് വൈദികനെ വാഹനമിടിപ്പിച്ച് വിഴ്ത്തിയത്. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലാണ് സംഭവം. പരിക്കേറ്റ അസിസ്റ്റന്റ് വികാരി ഫാ Read More…
കോണ്‍ഗ്രസിന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍
കോട്ടയം: ഉമ്മന്‍ചാണ്ടി ആശ്രയ കരുതല്‍ പദ്ധതിയില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്കുന്നതിന്റെയും, കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ നയിക്കുന്ന സമരാഗ്‌നി ജാഥയുടെയും പ്രചരണത്തിനായി അമയന്നൂര്‍ മെത്രാഞ്ചേരി, പൂതിരി ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാപിച്ചിരുന്ന ഫ്‌ലക്‌സ് ബോര്‍ഡുകളും, പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു. ചുരുങ്ങിയ സമയംകൊണ്ട് അഡ്വ. ചാണ്ടി ഉമ്മന്‍ എംഎല്‍എ മണ്ഡലത്തില്‍ നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ അസ്വസ്ഥരായവരാണ് ഇതിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രദേശത്തെ സി.സി.ടി.വി ക്യാമറകളടക്കം പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാം എന്ന് അധികൃതര്‍ അറിയിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. Read More…
യാത്രയയപ്പ് നൽകി
ഈരാറ്റുപേട്ട : കോട്ടയം ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോയിലേക്ക് ഡി വൈ എസ് പി യായി സ്ഥലം മാറിപ്പോകുന്ന ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യന് വാകേഴ്സ് ക്ലബ് യാത്രയയപ്പ് നൽകി. മൊമെൻ്റോ നൽകി ആദരിച്ചു. രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു.പ്രസിഡൻ്റ് നൈസൽ കൊല്ലംപറമ്പിൽ, എ ജെ അനസ്,അനസ് കൊച്ചെപ്പറമ്പിൽ,സക്കീർ അക്കി എന്നിവർ പ്രസംഗിച്ചു.ബാബു സെബാസ്റ്റ്യൻ മറുപടി പ്രസംഗം നടത്തി.