അരുവിത്തുറ: ലയൺസ് ക്ലബ് അരുവിത്തുറയുടെ നേതൃത്വത്തിൽ മൂന്നിലവ് സെൻ്റ് മേരിസ് ദേവാലയത്തിലെ അർഹരായ 20 പേർക്ക് ആണ് കുട നൽകിയത്. കെ.എസ് തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയുടെ ഭാഗമായാണ് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ കോരിച്ചൊരിയുന്ന മഴയിൽ മറയായ് കുടയേകിയത്. സ്ഥാപനത്തിന് വേണ്ടി ഇടവക വികാരി ഫാ.കുര്യൻ തടത്തിൽ,മിഷൻ ലീഗ് പ്രസിഡൻ്റ് സച്ചിൻ കുര്യാക്കോസ് എസ് എം വൈ എം പ്രസിഡൻ്റ് നിവിൻ കുരിശിങ്കൽപറമ്പിൽ എന്നിവർ കുടകൾ ഏറ്റുവാങ്ങി. ലയൺസ് ക്ലബ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ, Read More…
അരുവിത്തുറ: അധ്യാപകദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി സ്കൂളിലെ കുട്ടികൾ അധ്യാപകർക്കായ് ഒരുക്കിയത്. സ്വന്തമായി തയാറാക്കിയ ഗ്രീറ്റിംഗ് കാർഡും,പൂവും, മിഠായിയുമൊക്കെക്കൊണ്ടാണ് കുട്ടികൾ സ്കൂളിൽ എത്തിയത്.അവ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കു നല്കി ആശംസകൾ നേരുകയായിരുന്നു ആദ്യ പരിപാടി. തുടർന്ന് പൊതു മീറ്റിംഗിൽ കുട്ടികൾ തങ്ങളുടെ അധ്യാപകർക്ക് ആശംസകൾ നേരുകയും ഓരോ അധ്യാപകരേയും സ്റ്റേജിലേയ്ക്ക് ക്ഷണിച്ച് അവർക്ക് പൂവു നല്കി ആദരിക്കുകയും ചെയ്തു. കൂടാതെ ആശംസാ പ്രസംഗങ്ങൾ, ആശംസാ ഗാനങ്ങൾ, വഞ്ചിപ്പാട്ട്, ഡാൻസ് തുടങ്ങിയ കലാപരിപാടികളും അധ്യാപകദിനാഘോഷത്തിന് Read More…
അരുവിത്തുറ: ‘അരുവിത്തുറ സെൻ്റ് അൽഫോൻസാ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് ” മെറിറ്റ് ഡെ ആഘോഷവും പി.റ്റി.എ. ജനറൽ ബോഡി യോഗവും ആവേശമുണർത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. സി. റോസ് ബെറ്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ മൂലമറ്റം സെൻ്റ് ജോസഫ് കോളേജ് കെമിസ്ട്രി വിഭാഗം അസി. പ്രൊഫ. ഡോ. ജോസ് ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. കാലഘട്ടത്തിനനുസൃതമായി, ഉപദേശങ്ങൾക്കപ്പുറം മാതാപിതാക്കളുടെയും അധ്യാപകരുടെയും ജീവിതമാതൃകയും പ്രാർഥനയും കൊണ്ട് കുഞ്ഞുങ്ങളെ മുന്നോട്ട് നയിക്കേണ്ടതിൻ്റെ ആവശ്യകതയും പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കുഞ്ഞുങ്ങൾ Read More…