കടനാട്: ലയൺസ് ക്ലബ് ഓഫ് കൊല്ലപ്പള്ളി യുടെ നേതൃത്വത്തിൽ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനവും നടത്തപ്പെട്ടു.
പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ അജി വി. ജെ യുടെ അദ്ധ്യക്ഷതയിൽ സ്കൂൾ മാനേജർ റവ.ഫാദർ ജോസഫ് പാനാമ്പുഴ നിർവഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.
ലയൺസ് ക്ലബ് പ്രസിഡന്റ് ലോയിഡ് ജോസഫ്, പി റ്റി എ പ്രസിഡന്റ് ജയ്മോൻ സെബാസ്റ്റ്യൻ നടുവിലെക്കൂറ്റ്, എം പി റ്റി എ പ്രസിഡന്റ് ഡെയ്സി ജിബു, ബിനു വള്ളോംപുരയിടം,ജാൻസി തോട്ടക്കര, ലയൺസ് ക്ലബ് മെമ്പർമാരായ റോയി ഫ്രാൻസിസ്, ടോമി സി. എബ്രഹാം, കെ. സി സെബാസ്റ്റ്യൻ,അധ്യാപക പ്രതിനിധി സിബി ആന്റണി തെക്കേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
പാലാ മാർസ്ലീവാ മെഡിസിറ്റിയിലെ സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.ഏയ്ഞ്ചൽ തോമസ് ബോധവൽക്കരണ ക്ളാസ് നയിച്ചു.