മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ ഒരാഴ്ചയായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലം എം പി, എംഎല്‍എ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിരുന്നു. കെപിസിസി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സൗമ്യമുഖങ്ങളില്‍ ഒരാളായി അറിയപ്പെട്ടയാളാണ് തെന്നല ബാലകൃഷ്ണപിള്ള. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. കൊല്ലം ശൂരനാട് സ്വദേശിയാണ് തെന്നല ബാലകൃഷ്ണപിള്ള. തെന്നല എന്‍ ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനാണ്. 1931 മാര്‍ച്ച് 11നാണ് ജനനം. തീരെ ചെറുപ്പത്തില്‍ തന്നെ പൊതുപ്രവര്‍ത്തനം ആരംഭിച്ച Read More…
പൂഞ്ഞാർ: പാതാമ്പുഴ ചെമ്പൻകുളം സി.കെ രാജപ്പൻ (75) നിര്യാതനായി. സംസ്കാരം നടത്തി. എസ്.എൻ.ഡി.പി യോഗം 5951-ാം നമ്പർ പാതാമ്പുഴ ശാഖാ സ്ഥാപക പ്രസിഡൻ്റ്, പൂഞ്ഞാർ 108-ാം നമ്പർ ശാഖാ മുൻ വൈസ് പ്രസിഡൻ്റ് എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ തങ്കമ്മ മേലുകാവ് പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: നിഷ, നിബു (എച്ച്.ആർ മാനേജർ പോപ്പുലർ മാരുതി കോട്ടയം), നിൽഡാ മരുമക്കൾ: ജോഷി കുടിലുംമറ്റത്തിൽ പയപ്പാർ, പ്രീനു കുന്നേൽപറമ്പിൽ ആർപ്പൂക്കര, അരുൺ നികർത്തിയിൽ ചേർത്തല.
പാലാ: വെള്ളാപ്പാട് പൂവേലിതാഴെ പി പി ജോണി (53) നിര്യാതനായി. സംസ്കാരം ഇന്ന് (17/04/2024) വൈകിട്ട് നാലിന് നെല്ലിയാനി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: സുധ ജോണി. മക്കൾ: ബിനു പി ജെ , അനുമോൾ പി ജെ. മരുമകൾ: രേഷ്മ.