റബർ കർഷകർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം : ചെറുകിട കർഷക ഫെഡറേഷൻ

Estimated read time 1 min read

കോട്ടയം : കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകളിൽ ചെറുകിട- നാമമാത്ര റബർ കർഷകർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന നേതൃയോഗം അധികാരികളോട് ആവശ്യപെട്ടു.

റബറിന്റെ വിലയിടിവ് മൂലം പല കാർഷകരും റബർ ചുവടെ വെട്ടിമാറ്റുന്ന സ്ഥിതിയിലാണ്. റബർ സ്ഥിരത ഫണ്ട് കൃത്യമായി നൽകുന്നതിന് സംസ്ഥാന ബഡ്ജറ്റിൽ കൂടുതൽ ഫണ്ട് വകയിരുത്തണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു.

ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന നേതൃയോഗം സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ആർ രഞ്ജിത്ത് (തിരുവനന്തപുരം ) പാപ്പച്ചൻ വാഴയിൽ, അനിൽ കാട്ടാത്തു വാലയിൽ (കോട്ടയം) താഹ പുതുശേരി ( എറണാകുളം) സൈമൺ പി ജോസ് (ത്യശൂർ ) കെ.ബാലകൃഷ്ണൻ (പാലക്കാട് ) തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

More From Author

+ There are no comments

Add yours