മറ്റക്കര : അൽഫോൻസാഗിരി ദൈവാലയത്തിലെ വിശുദ്ധ അൽഫോൻസാമ്മയുടേയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും തിരുനാളിന് ഇന്ന് തുടക്കമാകും. വൈകിട്ട് 5 ന് കൊടിയേറ്റ് 5.30 ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന (റവ. ഫാ. ആൻ്റെണി തോണക്കര),6.30 ന് സിമിത്തേരി സന്ദർശനം, പൊതു പ്രാർത്ഥന, 7 ന് വാഹന വെഞ്ചരിപ്പ്.
ഫെബ്രുവരി 1 ശനി വൈകിട്ട് 5.30 ന് വിശുദ്ധ കുർബാന, പ്രസംഗം, നൊവേന (റവ ഫാ.സ്കറിയ മലമാക്കൽ), 7 ന് ജപമാല പ്രദക്ഷിണം, 7.45 ന് കഴുന്നു നേർച്ച ( ഭവനങ്ങളിലേക്ക്).
ഫെബ്രുവരി 2 ഞായർ ഉച്ച കഴിഞ്ഞ് 3.30 ന് വാദ്യമേളങ്ങൾ, 4.30 ന് ആഘോഷമായ തിരുനാൾ കുർബാന (റവ ഫാ. ജീവൻ കദളിക്കാട്ടിൽ) , പ്രസംഗം (റവ. ഫാ.കുര്യൻ പോളക്കാട്ട്) ,6 ന് പ്രദക്ഷിണം (പൂച്ചാല റോഡ് വഴി നെല്ലിക്കുന്ന് കപ്പേളയിലേക്ക്),630 ന് ലദീഞ്ഞ് ( പന്തലിൽ), 7.15 ന് ലദീഞ്ഞ് (കപ്പേളയിൽ), 7.45 ന് പ്രദക്ഷിണം (പള്ളിയിലേക്ക്) 8.15 ന് ലദീഞ്ഞ് (പാണ്ടിയേപ്പളിൽ പന്തലിൽ), 8.45 ന് സമാപനാശിർവ്വാദം , 9 ന് വാദ്യമേളങ്ങൾ സ്നേഹവിരുന്ന്