വെള്ളികുളം: വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ വണക്കമാസം സമാപനം ആഘോഷമായി നടത്തപ്പെട്ടു വികാരി ഫാ.സ്കറിയ വേകത്താനം ആഘോഷമായ പാട്ടു കുർബാന അർപ്പിച്ച് സന്ദേശം നൽകി. മാതാവിന്റെ ഗ്രോട്ടോയിലേക്ക് ജപമാലപ്രദക്ഷിണം നടത്തപ്പെട്ടു. തുടർന്ന് വണക്കമാസം പ്രാർത്ഥന,ലദീഞ്ഞ്, നേർച്ച പായസം വിതരണം എന്നിവ നടത്തി. ജയ്സൺ തോമസ് വാഴയിൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ബിനോയി ഇലവുങ്കൽ, അമൽ ഇഞ്ചയിൽ ജോർജ് പഴേ പറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ലയൻസ് ക്ലബ് ഓഫ് വൈക്കം ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ വൈക്കം വലിയ വിലയിലെ ട്രാഫിക് ഐലന്റിൽ ക്രമീകരിച്ച ഐ ലവ് വൈക്കം പ്രോജക്ട് എംഎൽഎ സി കെ ആശ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി ജയകുമാർ അധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ വിന്നി ഫിലിപ്പ് മുഖ്യപ്രഭാഷണത്തിൽ ഈ വർഷത്തെ ഭവന നിർമാണം, സ്കൂൾ വാട്ടർ പ്യൂരിഫയർ, ഡയാലിസിസ് കിറ്റ്, ഡയബറ്റിക് കാർഡ് മരുന്ന് വാങ്ങുന്നതിനുള്ള, സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ കണ്ണട തുടങ്ങിയ ലയൺസ് ക്ലബ്ബിന്റെ പ്രോജക്ടുകൾ അവതരിപ്പിച്ചു. Read More…
ഈരാറ്റുപേട്ട പെരുന്നിലത്ത് വെച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ വിഷ്ണുപ്രസാദിനും ഭാര്യക്കും ഗുരുതരമായി പരിക്ക് സംഭവിക്കുകയും വിഷ്ണുപ്രസാദിന്റെ വലതുകാലിന്റെ തുടയെല്ല് പൊടിഞ്ഞുപോവുകയും ചെയ്തു. വളരെ നീളം കൂടിയ ഒടിവാണ് വിഷ്ണുവിന് സംഭവിച്ചത്. മൂന്നു സർജറികളും ഒരു പ്ലാസ്റ്റിക് സർജറിയും ചെയ്താൽ മാത്രമേ വിഷ്ണുവിന്റെ കാല് ഭേദമാക്കാൻ കഴിയുകയുള്ളു. ഇതിനായി വിഷ്ണുവിന് മാത്രം 11 ലക്ഷത്തോളം രൂപ ചിലവ് വരും. നല്ലവരായ എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സഹായം ചെറുതോ വലുതോ ആകട്ടെ അത് ഈ ക്യൂ ആർ കോഡിലോ, Read More…