poonjar

പി. സി. ജോർജിന്റെയും, ഷോൺ ജോർജിൻ്റെയും ക്രൈസ്തവ മത മേലധ്യക്ഷന്മാർക്ക് ക്കെതിരായ പ്രസ്താവനകൾ അപലപനീയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട : പരാജയ ഭീതി മൂലം ക്രൈസ്തവ മത മേലധ്യക്ഷന്മാരെ അധിക്ഷേപിക്കാനുള്ള പി സി ജോർജിന്റെയും, ഷോൺ ജോർജിന്റെയും പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.

ബിജെപി നേതാക്കളായ ഇരുവരുടെയും പ്രസ്താവനകൾ ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിൻ്റെ ഭാഗമായി കാണേണ്ടി വരുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ ചൂണ്ടിക്കാട്ടി.

മത മേലധ്യക്ഷന്മാർ ആർക്കും വഴിയിലിട്ട് തട്ടാനുള്ള ചെണ്ടകളാണെന്ന് ധരിക്കരുതെന്നും അത്തരം സമീപനവുമായി കടന്നു വരുന്നവർക്ക് എതിരെ അതിശക്തമായി പ്രതികരിക്കാനുള്ള ആർജ്ജവം ക്രൈസ്തവ സഭ അംഗങ്ങൾക്ക് ഉണ്ട് എന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.

എല്ലാ വിഭാഗക്കാരെയും ആക്ഷേപിക്കുകയും, വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന പി. സി. ജോർജിന്റെയും, മകന്റെയും സമീപനം തിരുത്തിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനകൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും പൊതു സമൂഹം പ്രതികരിക്കണമെന്നും ഇത്തരം സാമൂഹിക സ്പർദ്ധ വളർത്തുന്ന പ്രവണതകൾ വച്ചു പൊറുപ്പിക്കാൻ ആവില്ല എന്നും എംഎൽഎ പറഞ്ഞു.

പിസി ജോർജിനെയും, മകനെയും കേരളത്തിൻ്റെ പൊതുസമൂഹം അവജ്ഞയോടെയാണ് നോക്കിക്കാണുന്നതെന്നും കേരള സമൂഹം ഇവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *