erattupetta

ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ സ്വകാര്യ ബില്ല് അവതരിപ്പിക്കും: അഡ്വ.ഹാരിസ് ബീരാൻ എം.പി

ഈരാറ്റുപേട്ട : ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സ്വകാര്യ ബില്ല് അടുത്ത പാർലമെൻറ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് അഡ്വ.ഹാരിസ് ബീരാൻ എം.പി. പറഞ്ഞു.

ആൾകൂട്ട കൊലപാതകങ്ങളിലെ പ്രതികൾക്ക് തീവ്രവാദ കുറ്റങ്ങളിലേതുപോലെ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന വിധത്തിൽ നിയമനിർമാണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.ഈരാറ്റുപേട്ട നഗരസഭ മുസ്ലിം ലീഗ് കമ്മിറ്റി ബറക്കാത്ത് മഹൽ ഓഡിറ്റോറിയത്തിൽ എം.പിക്ക് നൽകിയ പൗരസ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിക്കുകയായിരുന്നു ഹാരിസ് ബിരാൻ എം.പി.

കഴിഞ്ഞ രണ്ട് മോദി ഭരണത്തിൽ പ്രതിപക്ഷത്തെ അടിച്ചമർത്തിയതുപോലെ ഈ മോദി ഭരണത്തിൽ പ്രതിപക്ഷത്തെ അടിച്ചമർത്തുവാൻ സാധിക്കുകയില്ലന്നും അദ്ദേഹം പറഞ്ഞു.ഈരാറ്റുപേട്ട നഗരസഭ സംസ്കാരിക നിലയത്തിന് എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നും വമ്പിച്ച ജനാവലിയെ സാക്ഷി നിർത്തി ഹാരിസ് ബീരാൻ എം.പി പ്രഖ്യാപിച്ചു.

സ്വീകരണ സമ്മേളനത്തിൽ നഗരസഭ മുസ്ലിം ലീഗ് പ്രസിഡൻറ് കെ.എ.മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡൻ്റ് അസീസ് ബഡായിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു .മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി.എം.സിറാജ് സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.റഫീഖ് മണിമല മുഖ്യപ്രഭാഷണം നടത്തി .55 ലക്ഷം രൂപയുടെ സംസ്കാരിക നിലയത്തിൻ്റെ പ്രോജക്ട് അവതരണം നഗരസഭ അധ്യക്ഷ സു ഹുറ അബ്ദുൽ ഖാദർ നിർവ്വഹിച്ചു മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ.പീർ മുഹമ്മദ് ഖാൻ ആമുഖ പ്രഭാഷണം നടത്തി.

അഡ്വ.ടി.പി.എം ഇബ്രാഹിം ഖാൻ ,ദക്ഷിണ കേരള ജം യ്യത്തുൽ ഉലമ സെക്രട്ടറി കെ.എ.മുഹമ്മദ് നദീർ മൗലവി, ജമാ അത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പി ഇ മുഹമ്മദ് സക്കീർ ,നഗരസഭ വൈസ് പ്രസിഡൻ്റ് അഡ്വ.വി.എം.മുഹമ്മദ് ഇല്ല്യാസ്, വ്യാപാരി വ്യാവസായി പ്രസിഡൻറ് എ.എം.എ ഖാദർ , നൈനാർ പള്ളി ഇമാം അഷറഫ് മൗലവി, മുഹിയിദ്ദീൻ പള്ളി ഇമാം വി.പി.സുബൈർ മൗലവി, അമാൻ പള്ളി ഇമാം ഹാഷിർ നദ് വി, നൗഫൽ ബാഖവി, അബു ഷമ്മാസ് മൗലവി,

മുസ്ലിം യുത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ.മാഹിൻ, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻറ് അഡ്വ.വി പി നാസർ, ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി സി.പി.ബാസിത്, നാസർ വെളളൂപ്പറമ്പിൽ, പി.എം.അബ്ദുൽ ഖാദർ ,റാസി ചെറിയ വല്ലം ,അബ്സാർ മുരിക്കോലി, അമീൻപിട്ടയിൽ ,ഹബിബുല്ലാ ഖാൻ ,ഷഹ്ബാനത്ത് ടീച്ചർ, പി.എ ഇബ്രാഹിം, പി.എ.ഹാഷിം ,ഒബി യ ഹിയ, മുനിർ ഹുദ, ഷിഹാബ് കാട്ടാമല, അബ്ദുല്ലാ മുഹ്സിൻ, അസീസ് പത്താഴപ്പടി, സി.കെ.ബഷീർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *