kottayam

കേന്ദ്ര മന്ത്രി അഡ്വ. ജോർജ് കുരിയന് കോട്ടയത്ത് സ്വീകരണം നൽകും

കോട്ടയം :കേന്ദ്ര മന്ത്രിയായി സ്ഥാനമേറ്റ ശേഷം ആദ്യമായി സ്വന്തം ജില്ലയായ കോട്ടയത്ത് എത്തുന്ന അഡ്വ ജോർജ് കുരിയന് ഊഷ്മള സ്വീകരണം ഒരുക്കാൻ ബിജെപി കോട്ടയം ജില്ലാ കമ്മറ്റി. 15/06/2024 (ശനിയാഴ്ച) വൈകിട്ട് 5 മണിക്ക് കോട്ടയം കെ പി എസ് മേനോൻ ഹാളിലാണ് സ്വീകരണ സമ്മേളനം നടക്കുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മറ്റ് സംസ്ഥാന ജില്ലാ നേതാക്കൾ, പ്രവർത്തകർ, പഴയകാല നേതാക്കൾ പ്രവർത്തകർ, വിവിധ മത സമുദായിക, സാംസ്‌കാരിക നേതാക്കൾ,എന്നിവർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *