ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബസ് സ്റ്റാൻസിൽ നിന്നു ബസിൽ കയറാൻ തുടങ്ങുന്നതിനിടെ മറ്റൊരു ബസ് തട്ടി വീണ് ആനക്കല്ല് സ്വദേശി ജോസ് മാത്യുവിന് (72) പരുക്ക്. ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.
പാലാ: കേടായ പിക് അപ് വാൻ വർക് ഷോപ്പിലേക്ക് കൊണ്ടു പോയ സർവീസ് ലോറി നിയന്ത്രണം വിട്ടു എതിർദിശയിൽ നിന്നു വാഹനത്തിലും തുടർന്നു കടയിലും ഇടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ കണ്ണൂർ സ്വദേശി ബെന്നി ജോർജ് ( 53), ഇതര സംസ്ഥാന തൊഴിലാളി സമദുൽ ( 20) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച അർധരാത്രി പാലാ – പൊൻകുന്നം റൂട്ടിൽ ഇളങ്ങുളത്തിനു സമീപമായിരുന്നു അപകടം.കൈയ്യിൽ ഗുരുതര പരുക്കേറ്റ ബെന്നി ജോർജിനെ അടിയന്തര Read More…
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു പരുക്കേറ്റ പടിഞ്ഞാറ്റിൻ കര സ്വദേശികളായ കുടുംബാംഗങ്ങൾ രസ്ന രാജേഷ് ( 42 ) അഭിജിത്ത് ( 5 ) അർച്ചന ( 13 ) എന്നിവർക്ക് പരുക്കേറ്റു. 3. 45 ഓടെ പ്രവിത്താനത്ത് വച്ചായിരുന്നു അപകടം. ബൈക്കുകൾ കൂട്ടിയിടിച്ചു ആനിക്കാട് സ്വദേശി ഉണ്ണികൃഷ്ണൻ നായർക്ക് ( 70) പരുക്കേറ്റു . ഇന്നലെ രാത്രി Read More…
പാലാ: ഓട്ടോറിക്ഷയും ബൈക്കും കൂടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മൂന്നിലവ് സ്വദേശി ഉല്ലാസിനെ (42) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 9 മണിയോടെ കളത്തൂക്കടവ് ഭാഗത്ത് വച്ചായിരുന്നു അപകടം.