പാലാ: ബുള്ളറ്റും കാറും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ കോളജ് വിദ്യാർഥി കൊഴുവനാൽ സ്വദേശി അലൻ സിബിയെ ( 21) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് 9 മണിയോടെ ചേർപ്പുങ്കൽ പള്ളി ജംക്ഷനു സമീപമായിരുന്നു അപകടം.
കോട്ടയം: എംസി റോഡിൽ കോട്ടയം നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. തൊടുപുഴ സ്വദേശി സനുഷാണ് മരിച്ചവരിൽ ഒരാൾ. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റു. പുലർച്ചെ മൂന്നരയോടെ നാട്ടകം പോളി ടെക്നിക് കോളജിന് മുന്നിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായി ജീപ്പ് ലോറിയിൽ ഇടിക്കുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് വരുന്ന കണ്ടെയ്നർ ലോറിയിലേക്കാണ് ജീപ്പ് ഇടിച്ചു കയറിയത്. ചിങ്ങവനെ പൊലീസ് എത്തി ജീപ്പ് സംഭവസ്ഥലത്ത് നിന്ന് മാറ്റി. അതിവേഗത്തിലെത്തിയ ജീപ്പ് ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറിയിലുണ്ടായിരുന്ന കർണാടക Read More…
പാലാ: ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പരുക്കേറ്റ മീനച്ചിൽ സ്വദേശികളായ അജോഷ് ( 38 ) രമ്യ (38 ) അഭിനവ് ( 12 ) അനുഷ (8 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2 മണിയോടെ മീനച്ചിൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
കീഴമ്പാറ: കീഴമ്പാറ പി എം പി ബേക്കറിക്ക് സമീപം ടോറസും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികനായ യുവാവ് മരിച്ചു. ഇന്ന് വൈകിട്ട് 8.15 ഓടെയാണ് അപകടം നടന്നത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തിൽ മരിച്ച പൈക കുമ്പാനി സ്വദേശി ഇമ്മാനുവൽ (22) അമ്പാറ ചുങ്കപ്പുര പെട്രോൾ പമ്പിലെ ജീവനക്കാരനാണ്.