കൈപ്പള്ളി: വടകരയിൽ ജെയ്സൺ ജോസഫ് (47) (വടകരയിൽ ബേക്കറി പൂഞ്ഞാർ ) നിര്യാതനായി. സംസ്കാരം നാളെ 3 ന് കൈപ്പള്ളി സെൻ്റ് ആൻ്റെണീസ് പള്ളിയിൽ. ഭാര്യ: ലിഷ അലക്സ് പത്തനംതിട്ട കല്ലുമുറിയിൽ കുടുംബാംഗം മക്കൾ: ജെൻവിൻ ജെയിംസ്, ജൂവാനിയ ജെയിംസ് (രണ്ട് പേരും മണിയംകുന്ന് സെൻ്റ് ജോസഫ് സ്കൂൾ വിദ്യാർത്ഥികൾ).
ഭരണങ്ങാനം:പാലാ സെന്റ് മേരീസ് റിട്ട. അധ്യാപിക കൊല്ലംപറമ്പിൽ പി.എം.അന്നമ്മ (കുട്ടിയമ്മ–88) അന്തരിച്ചു. സംസ്കാരം നാളെ 10ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. വാകക്കാട് പഴൂർ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.എ.ദേവസ്യ (റിട്ട. അധ്യാപകൻ). മക്കൾ: രാജു സെബാസ്റ്റ്യൻ, ബെന്നി സെബാസ്റ്റ്യൻ. മരുമക്കൾ: അനിത രാജു കടവിൽ, പുഷ്പ ബെന്നി കുരിക്കാട്ട്.
ഭരണങ്ങാനം : ചിറ്റാനപ്പാറ ശകലാപുരിയിൽ വർഗീസ് തോമസ് (82) നിര്യാതനായി. ഭൗതികശരീരം 23-02-2025 (ഞായാറാഴ്ച) 4.00 pm ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം : 24-02-2025 (തിങ്കളാഴ്ച) 9.00 am ന് വസതിയിൽ ആരംഭിച്ച് ഭരണങ്ങാനം സെന്റ് മേരീസ് പള്ളിയിൽ.