മൂന്നിലവ്: ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്നു നിയന്ത്രണം വിട്ട റിക്കവറി വാൻ ഇറക്കത്തിൽ മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ ചങ്ങനാശേരി സ്വദേശി കുട്ടപ്പൻ ( 68), വാൻ ഡ്രൈവർ കട്ടപ്പന സ്വദേശി സാം ( 36) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച രാത്രി മൂന്നിലവ് വെള്ളറയ്ക്ക് സമീപമായിരുന്നു അപകടം.
പാലാ: ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. പാലാ- തൊടുപുഴ റോഡിൽ 6.15 ഓടെ ഐങ്കൊമ്പിന് സമീപമായിരുന്നു അപകടം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കർണാടകയിൽ നിന്നുള്ള തീർത്ഥാടകരാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റ കർണാടക സ്വദേശികളായ 7 വയസ്സുകാരി ഉൾപ്പെടെ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സുനിൽ കുമാർ ( 33 ) യല്ലീഷ (28 ) വെങ്കിടേഷ് ( 40 ) നാരായണ സ്വാമി ( 55 ) ഹർഷിത Read More…