ഹില്ലി അക്വായും കെഎസ്ആർടിസിയുമായി ചേർന്ന് യാത്രക്കാർക്കായി ‘കുടിവെള്ള വിതരണ പദ്ധതി’ ആരംഭിക്കുന്നു. യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായിട്ടാണ് കെഎസ്ആർടിസിയുടെ പുതിയ പദ്ധതി. സർക്കാർ സംരംഭമായ ഹില്ലി അക്വായുമായി ചേർന്ന് കെഎസ്ആർടിസി കുപ്പിവെള്ള വിതരണം ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ലിറ്ററിന് 20 രൂപ നിരക്കിൽ കുപ്പി വെള്ളം വിതരണം ചെയ്യുന്ന കമ്പനികൾ അനുദിനം വർധിച്ചുവരികയാണ്. കെഎസ്ആർടിസി ഇത്തരത്തിൽ ഒരു സംരംഭം ആരംഭിക്കുമ്പോൾ ഏറ്റവും വിശ്വാസയോഗ്യമായ സർക്കാർ ഉടമസ്ഥതയിലുള്ള ഹില്ലി അക്വാ തന്നെ തെരഞ്ഞെടുത്തത് ഏറ്റവും ശുദ്ധവും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും Read More…
നഴ്സിംഗ് പഠനം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. നാല് വര്‍ഷത്തെ പഠനത്തിനിടയില്‍ ആറ് മാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
കടപ്ലാമറ്റം: ദീർഘകാലമായി തകർന്ന് ഗതാഗത യോഗ്യമല്ലാതായിരുന്ന കുമ്മണ്ണൂർ – കടപ്ലാമറ്റം – വയലാ- വെമ്പള്ളി റോഡ് ടെണ്ടർ നടപടികളിലേക്ക് കടന്നതായും, റോഡിൻ്റെ സാങ്കേതിക അനുമതി ലഭിച്ചതായും പിഡബ്ല്യുഡി മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഓഫീസിൽനിന്ന് അറിയിപ്പ് ലഭിച്ചതായി എൽഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം കൺവീനർ തോമസ് റ്റി കീപ്പുറം,സിപിഐഎം പാലാ ഏരിയ സെക്രട്ടറി പി എം ജോസഫ് എന്നിർ അറിയിച്ചു. ഇലക്ഷൻ പെരുമാറ്റചട്ടം നിലനിന്നിരുന്നതിനാൽ മദഗതിയിൽ ആയ റോഡിൻ്റെ പുനരുദ്ധാരണതുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും പൊതുമരാമത്ത് Read More…