pala

ഭാരതദാസ് അനുസ്‌മരണവും ശ്രദ്ധാഞ്ജലിയും

പാലാ: ബി.ജെ.പി യുടെ ആദ്യ കാല നിയോജക മണ്ഡലം പ്രസിഡൻ്റും, മീനച്ചിൽ നദീതട ഹിന്ദു മഹാ സംഗമം സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്ന അന്തരിച്ച ശ്രീ ഭാരതദാസ് ( രാജൻ ചേട്ടൻ) അവറുകളുടെ അനുസ്മരണ യോഗം ബി.ജെ.പി പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ( 22.11.24) വൈകിട്ട് 5 മണിയ്ക്ക് കുരിശു പള്ളി കവലയിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാളിൽ വച്ച് നടത്തുന്നു.

മുതിർന്ന നേതാവ് ശ്രീ. ഏറ്റുമാനൂർ രാധാകൃഷണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. വി.എച്ച്.പി ക്ഷേത്രീയ സത്സംഗ പ്രമുഖ് V മോഹനൻ (മോനുച്ചേട്ടൻ ) അനുസ്മരണ സന്ദേശം നൽകുന്നു. കൂടാതെ മറ്റ് പ്രമുഖ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *