പൊൻകുന്നം: ഇളങ്ങുളം ശ്രീധർമ്മശാസ്താ ദേവസ്വത്തിൻ്റെയും, ശബരിമല അയ്യപ്പ സേവാസമാജത്തിൻ്റെയും (സാസ്) സംയുക്താഭിമുഖ്യത്തിൽ മണ്ഡലകാലത്ത് തീർത്ഥാടകർക്ക് വിശ്രമിക്കാൻ വിരിപ്പന്തലൊരുക്കി അന്നദാനം ആരംഭിച്ചു.
പാലാ – പൊൻകുന്നം റോഡിലൂടെ കടന്നുപോകുന്ന ശബരിമല തീർത്ഥാടകർക്ക് ദിവസവും രാവിലെ 7 മുതൽ പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 12 മുതൽ രാത്രി 11 വരെ ഊണ് എന്നിങ്ങനെയാണ് സൗജന്യ ഭക്ഷണ വിതരണം.
നൂറുകണക്കിന് തീർത്ഥാടകർക്ക് വിരിവെക്കാനും വിശ്രമിക്കാനും വിപുലമായ സൗകര്യങ്ങളുള്ള ഇളങ്ങുളം ശ്രീധർമ്മശാസ്താ ദേവസ്വം ആഡിറ്റോറിയത്തിലാണ് അന്നദാനം.
ഇതിൻ്റെ ഉദ്ഘാടനം ക്ഷേത്രം മേൽശാന്തി അനിൽ നമ്പൂതിരി ഭദ്രദീപം തെളിച്ച് നിർവ്വഹിച്ചു. സാസ്കൊങ്കൺപ്രാന്ത് പ്രസിഡൻ്റ് ഡോ.സി.സുരേഷ് നായർ അധ്യക്ഷനായി.
ദേവസ്വം പ്രസിഡൻ്റ് അഡ്വ.കെ.വിനോദ് , വൈസ് പ്രസി. കെ. എസ്. സന്തോഷ് കുമാർ, സെക്രട്ടറി ഡി.കെ.സുനിൽകുമാർ, ട്രഷറർ വി.കെ.ഉണ്ണികൃഷ്ണൻ നായർ, സാസ് ജോയിൻ്റ് സെക്രട്ടറി മനു കെ.നായർ, അന്നദാനം കമ്മറ്റി ചെയർമാൻ എം.എസ്.മോഹനൻ നായർ, ജില്ലാ ഭാരവാഹികളായ രാജ് മോഹൻ, വിജയമോഹൻ, രാജൻബാബു തുടങ്ങിയവർ പ്രസംഗിച്ചു.