പൂഞ്ഞാർ: പാർലമെൻ്റ് ഇലക്ഷൻ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ തെരഞ്ഞെടുപ്പു കമ്മീഷൻ പുറപ്പെടുവിച്ചില്ലെങ്കിലും പ്രമുഖ രാഷ്ടീയ പാർട്ടികൾ എല്ലാവരും തന്നെ തെരഞ്ഞെടുപ്പിനു ഒരുങ്ങി തുടങ്ങി.
സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ സജീവമായി രാഷ്ട്രീയ നേതൃത്വങ്ങളിൽ ചർച്ച പുരോഗമിക്കുമ്പോൾ താഴെ തട്ടിലുള്ള പ്രവർത്തകർ ആവേശത്തിലാണ്.
സ്ഥാനാർത്ഥിയുടെ പേര് മാത്രം എഴുതാതെ ചുവരുകളിൽ വെള്ളയടിച്ച് ചിഹ്നം ഉൾപ്പെടെ എഴുത്തുകൾ ആരംഭിച്ചു. ചുവരുകൾ വൃത്തിയാക്കിയും നേരത്തേ തന്നേ ചുവരുകൾ ബുക്ക് ചെയ്തും തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുങ്ങുന്നു.
പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിൽ സി.പി.ഐ.എം പാർട്ടി സ്ഥാനാർത്ഥി ആയതുകൊണ്ട് ചിഹ്നം ഉൾപ്പടെ ചുവരെഴുത്തുകളിൽ ഇടം പിടിയ്ക്കുന്നു. പൂഞ്ഞാർ തെക്കേക്കരയിൽ മാത്രമായി മുപ്പതോളം ചുവരുകളൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. വേനൽ ചൂട് കനക്കുമ്പോൾ തെരഞ്ഞെടുപ്പ് ചൂട് കൂടി കനക്കുമോ എന്ന് വരുനാളുകളിൽ തിരിച്ചറിയാം.