പൂഞ്ഞാർ: സന്നദ്ധ സംഘടനയായ എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടുകൂടി നിയോജകമണ്ഡലത്തിലെ 10 തദ്ദേശസ്ഥാപനങ്ങളിലായി 258 അംഗൻവാടികളിൽ പഠിക്കുന്ന 1804 കുട്ടികൾക്ക് കുടകൾ വിതരണം ചെയ്തു.
18, 19 തീയതികളിലായി ഓരോ പഞ്ചായത്തിലും നേരിട്ട് എത്തി അതാത് പഞ്ചായത്തുകളിലെ അംഗൻവാടി പ്രവർത്തകർക്ക് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ കുടകൾ കൈമാറുകയാണ് ചെയ്തത്.