തലനാട് : കൃഷി വിജ്ഞാന കേന്ദ്രവും കൃഷി വകുപ്പും ട്രൈബൽ സബ് പ്ലാൻ പദ്ധതിയിൽ സംയുക്തമായി സംഘടിപ്പിച്ച കാർഷിക സെമിനാറും ഉൽപാദന ഉപാധികളുടെ വിതരണ ഉദ്ഘാടനവും തലനാട് പഞ്ചായത്തിൽ നിർവഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഗ്രാമപഞ്ചായത്ത് തലം മുതൽ കേന്ദ്രസർക്കാർ വരെയുള്ള വിവിധ തലങ്ങളിലുള്ള സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ കർഷക സമൂഹത്തിന്റെ സമഗ്ര വികസനം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയിലും തലനാട് പോലുള്ള പ്രദേശങ്ങളുടെ സാധ്യതകൾ വലുതാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജനി സുധാകരൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ കൃഷി ഓഫീസർ ശ്രീ ജോ ജോസ് സ്വാഗതം ആശംസിച്ചു. കോട്ടയം കൃഷി വിജ്ഞാനകേന്ദ്രം മേധാവിയും സീനിയർ സയന്റിസ്റ്റുമായ ഡോ. ജയലക്ഷ്മി ജി. ട്രൈബൽ സബ് പ്ലാൻ പദ്ധതിയുടെ കീഴിലുള്ള വിവിധ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ ടി കുര്യൻ എന്നിവരും കർഷക സദസിനെ അഭിസംബോധന ചെയ്തു. ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡ് പ്രതിനിധികളും പങ്കെടുത്തു.
കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നിഷ മേരി സിറിയക്, അസിസ്റ്റന്റ് ഡയറക്ടർ അശ്വതി വിജയൻ തലനാട് കൃഷി ഓഫീസർ അജ്മൽ പി എം എന്നിവരും സംസാരിച്ചു. കൃഷി വിജ്ഞാന കേന്ദ്രത്തിലെ സയന്റിസ്റ്റുമാരായഡോ. സ്മിത രവി, മാനുവൽ അലക്സ്, സീനിയർ റിസർച്ച് ഫെലോ മിന്നു ജോൺ എന്നിവർ ശാസ്ത്രീയ പച്ചക്കറി കൃഷി, ജൈവ കീടരോഗ നിയന്ത്രണ മാർഗ്ഗങ്ങൾ എന്നീ വിഷയങ്ങളിൽ സെമിനാർ നയിച്ചു.