തീക്കോയ് : ഗവൺമെൻ്റ് ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ( മെക്കാനിക്കൽ) തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ടവിഷയത്തിൽ ത്രിവത്സര ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം (10/10/2024) വ്യാഴാഴ്ച രാവിലെ 10.30 ന് തീക്കോയ് സർക്കാർ ടെക്നിക്കൽ സ്കൂൾ കാര്യാലയത്തിൽ എത്തിച്ചേരേണ്ടതാണ്.
ചേർപ്പുങ്കൽ : ബി വി എം ഹോളി ക്രോസ്സ് കോളേജിൽ പൊളിറ്റിക്കൽ സയൻസ്, എക്കണോമിക്സ് വിഭാഗങ്ങളിൽ അദ്ധ്യാപക ഒഴിവ്, net PhD ഉള്ളവർക്ക് മുൻഗണന.കൂടുതൽ വിവരങ്ങൾക്ക് https://bvmcollege.com/career/
ചേർപ്പുങ്കൽ :ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജിൽn അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രൊഫസർ, അസ്സോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, ഒഴിവുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്റ്റാറ്റിസ്റ്റിക്സ്, കോമേഴ്സ്, സോഷ്യൽ വർക്ക്, വിഷ്വൽ കമ്മ്യൂണിക്കേഷൻ, അനിമേഷൻ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ആക്ച്വറിയൽ സയൻസ്, ജർമൻ, ഫ്രഞ്ച്, മലയാളം, ഇംഗ്ലീഷ് എന്നി വിഷയങ്ങളിലാണ് ഒഴുവുകൾ ഉള്ളത്. നെറ്റ് , പി എച്ച് ഡി ഉള്ളവർക്ക് മുൻഗണന. അപേക്ഷകൾ വിവരങ്ങൾക്ക്: https://bvmcollege.com/career/ Read More…