പാലാ: പാലാക്കാർക്ക് തമിഴ്നാട്ടിലെ തേനിയിലേക്ക് ബസ് യാത്രാ സൗകര്യം ലഭ്യമായി.കെ.എസ്.ആർ.ടി.സി. ആലപ്പുഴ ഡിപ്പോയിൽ നിന്നും പാലാ വഴിയുള്ള തേനി സർവ്വീസ് ആരംഭിച്ചു.
വൈകുന്നേരം 5.20ന് പാലായിൽ എത്തുന്ന ബസ് രാത്രി 10.30 ന് തേനിയിലെത്തും.
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ അന്താരാഷ്ട്ര ഇൻഫെക്ഷൻ പ്രിവൻഷൻ വീക്ക് ആചരണം തുടങ്ങി. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റി ഏറ്റവും പ്രാധാന്യത്തോടെയാണ് അണുബാധ പ്രതിരോധം നടപ്പാക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. ആശുപത്രികളിലും സമൂഹത്തിലും അണുബാധ പ്രതിരോധം അത്യന്താപേക്ഷിതമാണ്. ഈ സന്ദേശം പൊതുജനങ്ങളിലേക്കു എത്തിക്കാനുള്ള ശ്രമങ്ങളും ഇൻഫെക്ഷൻ പ്രിവൻഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് ഡോ.പൗളിൻ ബാബു, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.നിതീഷ് പി.എൻ, Read More…
പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലാ ഡിവൈഎസ്പി ഓഫിസുമായി സഹകരിച്ച് സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് പാലാ പൊലീസ് സ്റ്റേഷനിൽ വച്ചു നടത്തി. പാലാ ഡിവൈഎസ്പി കെ. സദൻ ഉദ്ഘാടനം ചെയ്തു. കാർഡിയോളജിസ്റ്റ് ഡോ. രാജീവ് എബ്രഹാം പരിശോധനയ്ക്ക് നേതൃത്വം നൽകി.
പാലാ: ചികിത്സയ്ക്ക് ഒപ്പം അധ്യാപനം, ഗവേഷണം എന്നിവ കൂടി നടത്തുന്ന പാലാ മാർ സ്ലീവാ മെഡിസിറ്റി ചുരുങ്ങിയ കാലത്തിനുള്ളിൽ മെഡിക്കൽ കോളജ് എന്ന ലക്ഷ്യത്തിലേക്കു മുന്നേറുകയാണെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് ആൻഡ് റിസർച്ചിന്റെ ഉദ്ഘാടനം നിർവ്വവഹിക്കുകയായിരുന്നു മന്ത്രി. മധ്യതിരുവതാംകൂറിലെ ഏറ്റവും ശ്രദ്ധേയമായ ആതുരശുശ്രൂഷ കേന്ദ്രമായി കുറഞ്ഞ കാലം കൊണ്ട് പാലാ മാർ സ്ലീവാ മെഡിസിറ്റിക്ക് മാറാൻ സാധിച്ചതായും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ Read More…