അരുവിത്തുറ: പരിസ്ഥിതി സാമൂഹിക ജാഗ്രതയ്ക്കും കാലാവസ്ഥാ പ്രവർത്തനങ്ങൾക്കും വേണ്ടി മീനച്ചിൽ നദീസംരക്ഷണ സമിതി സ്കൂളുകളിലും കോളേജുകളിലും രൂപപ്പെടുത്തുന്ന പ്രവർത്തനസഖ്യമായ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ സ്കൂൾ തല ഉദ്ഘാടനം റവ.ഫാ. അബ്രാഹം കുഴിമുള്ളിൽ നിർവഹിച്ചു. ജോയ് ഓഫ് വേസ്റ്റ് മാനേജ്മെൻ്റ് പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽ പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്സും ചടങ്ങിനോടനുബന്ധിച്ച് സ്ഥാപിച്ചു. ഉപയോഗിച്ച് കളയുന്ന പേനകൾ പെൻഡ്രോപ് ബോക്സിൽ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി. ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് ഓഗസ്റ്റ് Read More…
അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിലെ പെൺകുട്ടികൾ, കോളേജിലെ വിമൻസ് സെല്ലുമായി സഹകരിച്ച് കമ്പ്യൂട്ടിംഗിന്റെ ലോകത്തെ രൂപപ്പെടുത്തിയ 26 മുൻനിര വനിതകൾക്ക് ആദരസൂചകമായി “കമ്പ്യൂട്ടിംഗിലെ വനിതകൾ” എന്ന പുസ്തകം പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമറായ അഡാ ലവ്ലേസ് മുതൽ ആദ്യത്തെ കംപൈലർ കണ്ടുപിടിച്ച ഗ്രേസ് ഹോപ്പർ, അമേരിക്കയിൽ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടിയ ആദ്യ വനിതയായ സിസ്റ്റർ മേരി കെന്നത്ത് കെല്ലർ വരെ, ആധുനിക കമ്പ്യൂട്ടിംഗിന് അടിത്തറയിട്ട വനിതകളുടെ കഥകളാണ് പുസ്തകത്തിൽ Read More…
അരുവിത്തുറ :സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി അരുവിത്തുറ കോളേജ് ഫിസിക്സ് ഗവേഷണ വിഭാഗം സംഘടിപ്പിച്ച വാനനിരീക്ഷണ ക്യാമ്പിൽ 845 വർഷത്തിൽ ഒരിക്കൽ മാത്രം ദൃശ്യമാകുന്ന പ്ലാനറ്റ് പരേഡ് വിദ്യാർത്ഥികൾക്ക് അത്ഭുത അനുഭവമായി. സമീപ പ്രദേശങ്ങളിലെ ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ കുട്ടികളും, മറ്റ് സമീപവാസികളും അധ്യാപകരും അനധ്യാപകരും പങ്കെടുത്തു. ക്യാമ്പിൽ ചൊവ്വ, ശനി. വ്യാഴം ശുക്രൻ തുടങ്ങിയ ഗ്രഹങ്ങളും ക്രിത്രിമ ഉപഗ്രഹങ്ങളും, ഓറിയോൺ എന്ന നെബുലയും ചന്ദ്രനെയും വ്യക്തമായി കാണാൻ സാധിച്ചു. ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും അരുവിത്തുറ Read More…