തിടനാട്: തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ മിനി ബിനോ മുളങ്ങശ്ശേരിയും (ചേരാനി) വൈസ് പ്രസിഡന്റായി കേരള കോൺഗ്രസിലെ സജി ജോസഫ് പ്ലാത്തോട്ടവും (പാക്കയം) തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് നടപടികൾക്ക് പിന്നാലെ നടന്ന ഔദ്യോഗിക യോഗത്തിൽ ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 16 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് ആറും ബി.ജെ.പിക്കും എൽ.ഡി.എഫിനും അഞ്ച് വീതവും അംഗങ്ങളാണ് ഉള്ളത്. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മിനി ബിനോ കഴിഞ്ഞ ഭരണസമിതിയിൽ അംഗവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോ മുളങ്ങശ്ശേരിയുടെ ഭാര്യയുമാണ്. വൈസ് Read More…
തിടനാട് : മാർച്ച് ഒന്നിന് വൈകിട്ട് 6.30 ന് ദീപാരാധനയ്ക്ക് ശേഷം താഴ്മൺമഠം കണ്ഠര് മോഹനരുടെ മുഖ്യകാർമികത്വത്തിലും മേൽശാന്തി ബാബു നമ്പൂതിരിയുടെ സഹകാർമികത്വത്തിലും ശ്രീകൃഷ്ണ സ്വാമി, ശ്രീമഹാദേവൻ, ശ്രീ നരസിംഹ സ്വാമി നടകളിൽ തൃക്കൊടിയേറ്റ്. 8.30 ന് തിരുവാതിര. മാർച്ച് രണ്ടിന് രാവിലെ 9.30 ന് നവകം (ദർശന പ്രാധാന്യം) , വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 7 ന് നാമജപ ലഹരി, 9ന് കൊടിക്കീഴിൽ വിളക്ക്. മാർച്ച് മൂന്നിന് 9.30 ന് നവകം (ദർശന പ്രാധാന്യം) Read More…
തിടനാട്: എം.ഇ.എസ് കോളേജ് ഈരാറ്റുപേട്ട എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വായനാദിനത്തോടനുബന്ധിച്ച് റീഡിങ് കോർണർ പ്രിൻസിപ്പൽ ഹലീൽ മുഹമ്മദ് വി.എം ഉദ്ഘാടനം ചെയ്തു. കൊമേഴ്സ് വിഭാഗം മേധാവി രജിത പി. യു, എൻ..എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ ഷഫ്നാസക്കീർ , ഫാത്തിമ ഷുക്കൂർ എന്നിവർ ആശംസകള് അർപ്പിച്ചു സംസാരിച്ചു. കഥാരചന, കവിതാ രചന,വായനാ മത്സരം എന്നിവ സംഘടിപ്പിച്ചു. എൻ.എസ്.എസ്. വോളണ്ടിയർ സെക്രട്ടറി റൈഹാൻ നൗഷാദ് പ്രോഗമിന് നന്ദി പറഞ്ഞു.