പാലാ: കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കുടുംബാംഗങ്ങളായ 4 പേർക്ക് പരുക്കേറ്റു. പരിക്കേറ്റ പൂവരണി സ്വദേശികളായ സണ്ണി (61), ജാൻസി (58)ഡോണ മരിയ (28)ഡാനിഷ് (32) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നെടുമ്പാശ്ശേരി എയർപോർട്ടിൽ പോയി മടങ്ങി വന്ന സംഘമാണ് ഞായറാഴ്ച പുലർച്ചെ പൂവരണി ഭാഗത്ത് വെച്ച് അപകടത്തിൽപ്പെട്ടത്.
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരിക്കേറ്റ നീലൂർ സ്വദേശി ഗൗതമിനെ (22 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെ നീലൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ: കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറി പരുക്കേറ്റ കുടുംബാംഗങ്ങളായ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പ്രവിത്താനം സ്വദേശികളായ സജി ( 61) ,ആൻസി ( 58), പാലാ സ്വദേശികളായ തോമസ് അലക്സ് ( 71), റോസമ്മ ( 78) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 യോടെ ദേശീയപാതയിൽ വാഴൂർ 18ാം മൈൽ ജംക്ഷനു സമീപമായിരുന്നു അപകടം.