പൂഞ്ഞാർ സെൻറ് മേരീസ് ഫൊറോന പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളിന് മാർ ജോസഫ് സ്രാമ്പിക്കൽ കൊടിയേറ്റി. വികാരി വെരി റവ.ഫാ.തോമസ് പനയ്ക്കക്കുഴി, സഹ വികാരിമാരായ റവ. ഫാ.ജോസഫ് വിളക്കുന്നേൽ, റവ. ഫാ മൈക്കിൾ നടുവിലേകൂറ്റ് എന്നിവരും ഫാ. റോണി എട്ടുപറ, ഫാ.ലിജോ വെള്ളെടത്ത് ഫാ.ജിന്റോ വരകുകാലാ പറമ്പിലും പങ്കെടുത്തു.
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ തകരാറിലായ 3 പാലങ്ങൾ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മുഖേന 26.74 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. തീക്കോയി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ഞണ്ടുകല്ല് പാലത്തിന് 8.35 ലക്ഷം രൂപയും , പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ വെട്ടുകല്ലാംകുഴി പാലത്തിന് 5.83 ലക്ഷം രൂപയും , കോരുത്തോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ പനക്കച്ചിറ പാലത്തിന് 12.56 ലക്ഷം രൂപയും പ്രകാരമാണ് പാലങ്ങളുടെ നവീകരണത്തിന് Read More…
പൂഞ്ഞാർ:പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥ ശാലയുടെ ആഭിമുഖ്യത്തിൽ ദിശ 2024 കരിയർഗൈഡൻസ് ക്ലാസും, SSL,+2,ഉന്നത വിജയികളായ കുട്ടികളെയും SSLC ക്ക്100% ശതമാനം വിജയം നേടിയ SMVHSS നേയും അനുമോദിക്കുകയും ചെയ്തു. സെന്റ് ജോസഫ് HSS വിളക്കുമാടം പ്രിൻസിപ്പിൾ ജോബി ക്ലാസ്സ് നയിച്ചു. വായനശാല പ്രസിഡൻ്റ് ബി. ശശികുമാർ സമ്മേളനത്തിൻ്റെ അദ്ധ്യഷനായിരുന്നു. അവാർഡ്ദാനം പുഞ്ഞാർ ഗ്രമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഗീതനോബിൾ നിർവഹിച്ചു. മീനിച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് സമ്മേളനം ഉൽഘാടനം Read More…