amparanirappel

അമ്പാറനിരപ്പേൽ അഗ്രി ഫെസ്റ്റ് – 2024

അമ്പാറനിരപ്പേൽ: അമ്പാറനിരപ്പേൽസ്വാശ്രയ സംഘത്തിൻ്റേയും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി – അഗ്രിമ സെൻട്രൽ നഴ്സറിയുടേയും സംയുക്താഭിമുഖ്യത്തിൽ അമ്പാറനിരപ്പേൽ അഗ്രി ഫെസ്റ്റ് 2024 അടുത്ത ഞായറാഴ്ച (18/8/24) രാവിലെ 8 മണി മുതൽ ഉച്ച കഴിഞ്ഞ് രണ്ട് മണി വരെ സെൻ്റ് ജോൺസ് പള്ളി മൈതാനത്ത് നടത്തപ്പെടുന്നതാണ്.

സ്വാശ്രയസംഘം പ്രസിഡൻ്റ് സണ്ണി മൂലേച്ചാലിയുടെ അദ്ധ്യക്ഷതയിൽ സ്വാശ്രയ സംഘം ഡയറക്ടർ ഫാ. ജോർജ് കിഴക്കേ അരഞ്ഞാണിയിൽ ഉദ്ഘാടനം ചെയ്യും. പി. എസ്.ഡബ്ല്യൂ.എസ്സ്. റീജിയണൽ കോഓർഡിനേറ്റർ സിബി കണിയാമ്പടി കർഷകദിന സന്ദേശം നല്കും.

കർഷകർക്ക് ആവശ്യമായ തെങ്ങ്, കവുങ്ങ്, റമ്പൂട്ടാൻ, പ്ലാവ്, മാവ് എന്നിവയുടെ വിവിധയിനം തൈകൾ, വിദേശ ഫലവൃക്ഷ തൈകൾ, പച്ചക്കറി തൈകൾ, ഹൈബ്രിഡ് വിത്തുകൾ, ജൈവ വളങ്ങൾ, ജീവാണു വളങ്ങൾ, ഗ്രോബാഗുകൾ, മൂല്യവർദ്ധിത ഉല്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *