ഈരാറ്റുപേട്ട വാഗമൺ റോഡിൽ വേലത്തുശ്ശേരിക്ക് സമീപം വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് ഒരാൾ മരിച്ചു. കമ്പിച്ചിറയിൽ ധന്യ (43) ആണ് മരിച്ചത്. ആറോളം പേർക്ക് പരുക്ക്. ഇന്നലെ വൈകുന്നേരം കുമരകത്തുനിന്ന് വന്ന 12 പേരടങ്ങുന്ന സംഘം തിരിച്ചുപോകുമ്പോഴാണ് ഒറ്റയീട്ടിയിൽ അപകടത്തിൽപെട്ടത്. പരിക്കേറ്റവരിൽ ആറു പേരെ സൺറൈസ് ആശുപത്രിയിലും രണ്ടു പേരെ പി.എം.സി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട ഫയർഫോഴ്സ്, പോലീസ് എന്നിവരോടൊപ്പം ഈരാറ്റുപേട്ടയിൽനിന്നുള്ള നന്മക്കൂട്ടം, ടീം എമർജൻസി സന്നദ്ധ പ്രവർത്തകരും രക്ഷാ പ്രവർത്തനത്തിന് രംഗത്തുണ്ട്.
പാലാ: ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പരുക്കേറ്റ മീനച്ചിൽ സ്വദേശികളായ അജോഷ് ( 38 ) രമ്യ (38 ) അഭിനവ് ( 12 ) അനുഷ (8 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2 മണിയോടെ മീനച്ചിൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
മണിയമ്പാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് തെന്നി നീങ്ങിയുണ്ടായ അപകടത്തിൽ 15 വയസ്സുകാരി മരിച്ചു. കട്ടപ്പനയിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ഡിവൈഡറിൽ കയറിയ ബസ് റോഡിൽനിന്നു തെന്നി താഴേക്ക് നീങ്ങുകയായിരുന്നു. ബസിൽനിന്നു തെറിച്ചുവീണ ഇടുക്കി കീരിത്തോട് സ്വദേശിയായ 15 വയസ്സുകാരി അടിയിൽപെടുകയായിരുന്നു. ഉടൻ പുറത്തെടുത്ത് ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്..