വയനാട് മേപ്പാടി,മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി കൈത്താങ്ങാകുവാൻ കെ സി വൈ എൽ ന്റെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള ക്നാനായ യുവത.
ദുരിത ബാധിതരായി ക്യാമ്പുകളിലും, മറ്റിടങ്ങളിലുമായി കഴിയുന്നവർക്ക് സഭ സംവിധാനങ്ങളോട് ചേർന്നു പുനരധിവാസം (ഭവനനിർമ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം etc…)ലഭ്യമാക്കുവാൻ കെ സി വൈ എൽ കോട്ടയം അതിരൂപത നേതൃത്വം നൽകാൻ കെ സി വൈ എൽ അതിരൂപത സിന്‍ഡിക്കേറ്റ് യോഗം തീരുമാനിക്കുകയും kcyl പുനരാധിവാസ ഫണ്ട് രൂപീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു.
Kcyl അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. അതിരൂപത ചാപ്ലയിൻ ഫാ ടിനേഷ് പിണർക്കയിൽ, സെക്രട്ടറി അമൽ സണ്ണി, ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, അഡ്വൈസർ സി ലേഖ SJC, ഭാരവാഹികളായ നിതിൻ ജോസ്, ജാക്സൺ സ്റ്റീഫൻ, അലൻ ജോസഫ്, ബെറ്റി തോമസ്, അലൻ ബിജു എന്നിവർ പ്രസംഗിച്ചു.
ഇടവക തലത്തിൽ യുവജനങ്ങൾ ഊർജ്ജ്വസ്വലരായി തുക ശേഖരിക്കുകയും ഫൊറോന സമിതി ലഭ്യമായ തുക ക്രോഡീകരിച്ചു അതിരൂപത സമിതിയെ ഏൽപ്പിക്കുകയും ചെയ്യുന്നു.ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം നഷ്ടമായ ജനത്തെ പുനരധിവസിപ്പിക്കാൻ ഉള്ള ശ്രമങ്ങൾക്ക് ലോകമെമ്പാടുമുള്ള മുഴുവൻ കെ സി വൈ എൽ യൂണിറ്റുകൾ പിന്തുണയുമായി രംഗത്തുണ്ട്.