ഭരണങ്ങാനം: പള്ളിക്കുന്നേൽ പരേതനായ പി.എഫ്.ജോണിന്റെ ഭാര്യ ത്രേസ്യാമ്മ ജോൺ (85) അന്തരിച്ചു. മൃതദേഹം ഇന്ന് 10ന് വസതയിൽ കൊണ്ടുവരും. സംസ്കാരം 4ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കൾ: സൂസമ്മ, കൊച്ചുറാണി, സജി (ദേവാലയ ശുശ്രൂഷി, ഭരണങ്ങാനം ഫൊറോനാ പള്ളി), മിനി, ബിജു, ബിജോ. മരുമക്കൾ: ജോർജ് വളനാമറ്റത്തിൽ അമ്പാറനിരപ്പേൽ, ബേബി മഠത്തിശ്ശേരിൽ വേഴാങ്ങാനം, ആൻസി ഇരുമ്പുകുത്തിയിൽ ഇളംകുളം, ജോസ് കൊച്ചുവീട്ടിൽ പ്രവിത്താനം, ഷൈനി വേണാട്ടുമറ്റം നരിയങ്ങാനം, ജി.എസ്.സ്മിത തിരുവനന്തപുരം.
കോട്ടയം പേരൂർ തച്ചനയിൽ പരേതനായ പ്രശസ്ത സിനിമാ താരം വി.ഡി. രാജപ്പന്റെ ഭാര്യ സുലോചന.ടി( 69) അന്തരിച്ചു. കോട്ടയം ജനറൽ ആശുപത്രി മുൻ ഹെഡ് നഴ്സ് ആയിരുന്നു. സംസ്ക്കാരം ഇന്ന് (ആഗസ്റ്റ് 14) വൈകുന്നേരം അഞ്ച് മണിക്ക് പേരൂരുള്ള വീട്ടു വളപ്പിൽ. മക്കൾ : രാജേഷ്.ആർ (ക്ലറിക്കൽ അസിസ്റ്റന്റ്,എം.ജി. യൂണിവേഴ്സിറ്റി, കോട്ടയം) രാജീവ്. ആർ (മാക്സ് ഹോസ്പിറ്റൽ, ഡൽഹി)മരുമക്കൾ : മഞ്ജുഷ, വി.രാജു,അനുമോൾ.ആർ (എ ഐ എം എസ് ഹോസ്പിറ്റൽ ഡൽഹി).
എഴാച്ചേരി : കണ്ടത്തിൽ ഏലിയാമ്മ സെബാസ്റ്റ്യൻ (86) നിര്യാതയായി. സംസ്കാരം നാളെ (29/05/2026) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അന്ത്യാളം സെന്റ് മാത്യൂസ് പള്ളിയിൽ. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് രാമപുരം ഡിവിഷൻ മെമ്പർ അഡ്വ.ജോസഫ് കണ്ടതിന്റെ മാതാവാണ്.