രാമപുരം :നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് 2 പേർക്ക് പരുക്ക് . പരുക്കേറ്റ തിരുവനന്തപുരം സ്വദേശികളായ ആഫിസ് നസീർ (30), അലമിൻ രാജ (31) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7.30 യോടെ രാമപുരത്തിന് സമീപമായിരുന്നു അപകടം.
ഇവൻ്റ് മാനേജ്മെൻ്റ് ടീം അംഗങ്ങൾ സഞ്ചരിച്ച കാർ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തിന് മടങ്ങുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്.