ഈരാറ്റുപേട്ട : എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ അനുവദിച്ച് തിടനാട് സെന്റ് ജോസഫ് പള്ളി ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ലൈറ്റിന്റെ ഔപചാരികമായ സ്വിച്ച് ഓൺ കർമ്മം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനി അധ്യക്ഷത വഹിച്ചു. തിടനാട് പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പമാരായ ജോസഫ് ജോർജ് വെള്ളൂക്കുന്നേൽ, മിനി സാവിയോ, മുൻ പഞ്ചായത്ത് Read More…
തിടനാട് കൃഷിഭവനിൽ കേരരക്ഷാവാരം പദ്ധതിയുടെ ഭാഗമായി തെങ്ങിൻ്റെ മണ്ട വൃത്തിയാക്കി മരുന്ന് ചെയ്യുന്നതാണ്. കുറഞ്ഞത് 10 എണ്ണം തെങ്ങ് ഉണ്ടായിരിക്കണം. താൽപര്യം ഉള്ള കർഷകർ കരം കെട്ടിയ രസീത് 24- 25 വർഷം ആധാർ കാർഡ്, എന്നിവയുടെ കോപ്പി സഹിതം തിങ്കളാഴ്ച്ച( 5/ 05/ 2025) ന് 5.00 pm ന് മുമ്പ് കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
തിടനാട് : കന്നുകാലികൾക്കുള്ള കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചിരിക്കുന്നു. വാക്സിനേറ്റർമാർ കർഷകരുടെ വീടുകളിൽ എത്തുമ്പോൾ അവരുമായി സഹകരിച്ചു എല്ലാ കന്നുകാലികളെയും കുത്തിവയ്പ്പിന് വിധേയമാക്കണമെന്ന് തിടനാട് വെറ്ററിനറി സർജൻ അറിയിച്ചു.