നരിയങ്ങാനം : പ്ലസ് ടു എസ്എസ്എൽസി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി മികച്ച വിജയം കരസ്ഥമാക്കിയ മനോവ ജോർജ് കുറ്റ്യാനിക്കൽ, നിക്കോൾ നെൽസൺ പൂവത്തുങ്കൽ, ഗൗരീനന്ത പ്രദീപ് ആലപ്പാട്ട് കുന്നേൽ, റിച്ച മരിയ സാജു വടക്കേചിറയാത്ത്, ഫിയോന ജോൺസൻ പേണ്ടാനത്ത്, സാധിക സതീഷ് കോറമല എന്നിവരെ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽസെക്രട്ടറി ഡിജു സെബാസ്റ്റ്യൻ, തലപ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്റ്റെല്ല ജോയി , മെമ്പർ കൊച്ചു റാണി ജയ്സൺ , ജോയ് ജോസഫ് കുന്നുംപുറത്ത്, ജയ്സൺ പിണക്കാട്ട് ചേർന്ന് ആദരിച്ചു.
Related Articles
നാലമ്പല ദർശന തീർത്ഥാടനം: മുന്നൊരുക്കങ്ങൾ വിലയിരുത്താനായി എംഎൽഎ മാണി സി കാപ്പന്റെ അധ്യക്ഷതയിൽ ജൂൺ 15ന് യോഗം
ജൂലൈ പതിനാറാം തീയതി ആരംഭിക്കുന്ന നാലമ്പല ദർശന തീർത്ഥാടന കാലത്തോടനുബന്ധിച്ച് ഭക്തർക്ക് വേണ്ടി ഒരുക്കേണ്ട സൗകര്യങ്ങളുടെയും ക്രമീകരണങ്ങളുടെയും നിർവഹണം ഉറപ്പാക്കാനും മുന്നൊരുക്കങ്ങൾ നടത്താനും ജനപ്രതിനിധികളുടെയും, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേരാൻ മാണി സി കാപ്പൻ എംഎൽഎ നിർദ്ദേശം നൽകി. ജൂൺ പതിനഞ്ചാം തീയതി തന്റെ അധ്യക്ഷതയിൽ യോഗം വിളിച്ചു കൂട്ടുവാൻ ആണ് എംഎൽഎ, ആർ ഡി ഓയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന തീർത്ഥാടന കാലത്ത് കഴിഞ്ഞ വർഷങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഭക്തർക്ക് യാതൊരുവിധ Read More…
റോഡിൻ്റെ ശോച്യാവസ്ഥ ബി.ജെ.പി വാഴ വെച്ച് പ്രതിഷേധിച്ചു
PWD അധികൃതരുടെ കെടുകാര്യസ്ഥത മൂലം കൊല്ലപള്ളി – മേലുകാവ് റോഡിൽ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവാകുന്നു. ഇതിൽ പ്രിതിഷേധിച്ച് കൊണ്ട് ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റി റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധ പ്രകടനത്തിന് പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് നന്ദകുമാർ പാലക്കുഴ, ജനറൽ സെക്രട്ടറി ജയിംസ് വടക്കേട്ട്, വി.കെ സാജൻ, വിഷ്ണു തെക്കൻ, ഷിബിൻ, സോണി തുടങ്ങിയവർ നേതൃത്വം നൽകി.
തൃശൂരില്‍ എച്ച് വണ്‍ എന്‍ വൺ ബാധിച്ച് 62 കാരി മരിച്ചു
തൃശൂരില്‍ എച്ച് വണ്‍ എന്‍ വൺ ബാധിച്ചു 62 കാരി മരിച്ചു. എറവ് ആറാം കല്ല് കണ്ടംകുളത്തി ഫെര്‍ഡിനാന്റിന്റെ ഭാര്യ മീനയാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചതിരിഞ്ഞ് നടക്കും. രോഗ വ്യാപനം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതായി ആരഗ്യ വകുപ്പ് അറിയിച്ചു.