ഈരാറ്റുപേട്ട: തീക്കോയി, പൂഞ്ഞാർ തെക്കേക്കര എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പിഡബ്ല്യുഡി റോഡ് ആയ മാവടി -മഞ്ഞപ്ര- കുളത്തുങ്കൽ- കല്ലേക്കുളം റോഡ് നിർമ്മാണത്തിന് 1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. പൂഞ്ഞാർ- പെരിങ്ങളം- അടിവാരം പിഡബ്ല്യുഡി റോഡിനെയും, ഈരാറ്റുപേട്ട വാഗമൺ സ്റ്റേറ്റ് ഹൈവേയും തമ്മിൽ ബന്ധിപ്പിച്ചുള്ള ഈ റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ഗതാഗത മാർഗ്ഗവുമാണ്. പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിരവധി ആളുകൾ താമസിക്കുന്ന പ്രദേശത്തുകൂടിയുള്ള ഈ റോഡ് വർഷങ്ങൾക്കു മുൻപ് Read More…
ഈരാറ്റുപേട്ട: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും,യാത്ര സുഗമമാക്കുന്നതിനും ഉദ്ദേശിച്ച് വിഭാവനം ചെയ്തിട്ടുള്ള പുതിയ ഈരാറ്റുപേട്ട ബൈപ്പാസിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് ഗവൺമെന്റ് അനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഈരാറ്റുപേട്ട എം.ഇ.എസ് കവലയിൽ നിന്നും ആരംഭിച്ച് പുത്തൻപള്ളിക്ക് സമീപം തടവനാൽ പാലത്തിലൂടെ കടന്ന് ഈരാറ്റുപേട്ട -ചേന്നാട് റോഡിലെത്തി തെക്കേക്കര വഴി കടന്നു പോകുന്ന രീതിയിലാണ് നിർദിഷ്ട ബൈപ്പാസിന്റെ അലൈൻമെന്റ് നിർണ്ണയിച്ചിട്ടുള്ളത്. ഇതിന് നിലവിലുള്ള റോഡ് വീതി കൂട്ടുന്നതിനായി 49.21 ആർ ഭൂമി അധികമായി ഏറ്റെടുക്കേണ്ടതുണ്ട്. Read More…
ഈരാറ്റുപേട്ട : പത്ര ദൃശ്യമാധ്യമ പ്രവർത്തകർ ചേർന്ന് ഈരാറ്റുപേട്ടയിൽ രൂപീകരിച്ച പ്രസ് ക്ലബ്ബ് നഗരസഭാ ഓഫീസിനടുത്ത് പുളിക്കീൽ ബിൽഡിംഗിൽ നവംബർ 2 ന് പ്രവർത്തനം ആരംഭിക്കുന്നു. പ്രസ് ക്ലബ്ബിൻ്റെ ഉദ്ഘാടനം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വ്യാപാരഭവനിൽ നടക്കും. ക്ലബ്ബ് പ്രസിഡൻ്റ് പി.എ.എം. ഷരീഫ് അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡൻറ് ഹസീബ് വെളിയത്ത് സ്വാഗതം പറയും. മുൻ നഗരസഭ ചെയർമാനും ഇ ന്യൂസ് എഡിറ്ററുമായ വി.എം.സിറാജ് ആമുഖ പ്രഭാഷണം നടത്തും. സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം Read More…