മുരിക്കുംവയൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിൽ ഓരോ ഒഴിവുകളിലേക്കും യു പി വിഭാഗത്തിൽ ഒരു ഒഴിവിലേക്കും യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 29-05-2025 (വ്യാഴാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഓഫീസിൽ വച്ച് ഇൻ്റർവ്യൂ നടത്തുന്നു.
സപ്ലൈകോയുടെ കോട്ടയം, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ മെഡിക്കൽ സ്റ്റോറിലേക്ക് രണ്ടു വർഷം പ്രവൃത്തി പരിചയമുള്ള (സർക്കാർ / സ്വകാര്യമേഖല) ബിഫാം /ഡിഫാം യോഗ്യതയുള്ള ഫാർമസിസ്റ്റുമാരെ തെരഞ്ഞെടുക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ളവർ മാർച്ച് പത്തിന് പതിനൊന്നു മണിക്കും മൂന്നുമണിക്കിമിടയിൽ അസൽസർട്ടിഫിക്കറ്ററുകളും, തിരിച്ചറിയൽ രേഖകളുമായി കോട്ടയം തിരുനക്കരയിലുള്ള സപ്ലൈകോ മേഖലാ മെഡിസിൻ ഡിപ്പോയിൽ എത്തണം. വിശദവിവരത്തിന് ഫോൺ :9446569997.
അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജില്‍ കോമേഴ്സ് സ്വാശ്രയ വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമോ ഉപരിയോഗ്യതയോ ഉള്ള തല്പരരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം ബയോയേറ്റാ bursarandcc@sgcaruvithura.ac.in എന്ന ഇമെയില്‍ വിലാസത്തിലോ കോളേജ് ഓഫീസില്‍ നേരിട്ടോ 15-11-2024 ന് മുന്‍പ് സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് .ഫോണ്‍- 9495749325 , 9447424310.