അരുവിത്തുറ : കൊണ്ടൂർ വയംമ്പോത്തനാൽ (വലിയവീട്ടിൽ) ജോസമ്മ ജയിംസൺ (71) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. കാവാലം ചിറയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വി.വി.ജയിംസൺ. മക്കൾ: ജിയോ, സാക്കി (ഓസ്ട്രേലിയ), റോസ് മോൾ, പരേതനായ ബിജോയി. മരുമക്കൾ: ആശാ സാക്കി വള്ളിപ്പാലം (ചീങ്കൽ), പോൾ ഏബ്രഹാം കുന്നേൽ (ചെമ്മലമറ്റം).
വേലത്തുശ്ശേരി: അത്യാലിൽ പരേതനായ എ. റ്റി. തോമസിന്റെ ഭാര്യ റോസമ്മ തോമസ്(80) നിര്യാതയായി. സംസ്കാരം നാളെ (14-07-2025) തിങ്കൾ രാവിലെ 10.00 AM ന് വീട്ടിൽ ആരംഭിച്ചു വേലത്തുശ്ശേരി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത മാന്നാനം തടത്തിൽ കുടുംബാഗം. മക്കൾ ജോഷി തോമസ്(കോൺഗ്രസ് വാർഡ് പ്രസിഡന്റ്, തീക്കോയി ക്ഷീരോല്പാദക സഹകരണ സംഘം ഭരണസമിതി അംഗം),ഷാന്റി, ഷിജി, ഷോജി. മരുമക്കൾ: ഷാന്റി കരോട്ടുപുള്ളോലിൽ അരുവിത്തുറ, പരേതനായ ഫിലിപ്പ് അറയ്ക്കക്കുന്നേൽ അടിവാരം,സിബി ഓലിക്കൽ അന്തീനാട്,സിബി എളംതുരുത്തിയിൽ, ഇലപ്പള്ളി.
മേച്ചാൽ :മുണ്ടശ്ശേരിൽ എം. എസ് ജോസഫ്(റിട്ട. വില്ലേജ് ഓഫീസർ റാന്നി )(73)നിര്യാതനായി. സംസ്ക്കാരം നാളെ 10.30ന് (13/8/24) സെന്റ് തോമസ് സി എസ് ഐ പള്ളിയിൽ. ഭാര്യ :വയൽമുണ്ടക്കൽ ലോവിസ്. മക്കൾ. ബീന (സഹകരണ വകുപ്പ്, പാലാ), ബിനു (p w d മുവാറ്റുപുഴ) മരുമക്കൾ. ഷിബു (ഗവ up സ്കൂൾ മൂലമറ്റം ),അനുമോൾ (ഗവ up സ്കൂൾ മുളവൂർ).