കോട്ടയം: യു.കെ.യിലുള്ള ഭാര്യയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. കോട്ടയം പനച്ചിക്കാട് സ്വദേശി അനില്‍ ചെറിയാനാണ് ഭാര്യയുടെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യചെയ്തത്. അനിലിന്റെ ഭാര്യ സോണിയ കഴിഞ്ഞദിവസം യു.കെ.യില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് അനിലിനെ വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ മരണത്തില്‍ അനില്‍ ഏറെ ദുഃഖിതനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിദ്യാര്‍ഥികളായ ലിയ, ലൂയിസ് എന്നിവരാണ് ദമ്പതിമാരുടെ മക്കള്‍.
കോട്ടയം: പേവിഷ മരണങ്ങളില്ലാത്ത ജില്ലയായി കോട്ടയത്തെ മാറ്റുന്നതിനുള്ള ‘പേവിഷ വിമുക്ത കോട്ടയം’ പദ്ധതിക്കു തുടക്കം. ദേശീയ ക്ഷീരവികസന ബോർഡിന്റെ സഹോദരസ്ഥാപനമായ ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും കമ്പാഷൻ ഫോർ അനിമൽസ് വെൽഫെയർ അസോസിയേഷനുമായി (കാവ) സഹകരിച്ച് നടപ്പാക്കുന്ന ‘റാബിസ് ഫ്രീ കേരള പദ്ധതി’യുടെ ഭാഗമായാണു പദ്ധതി നടപ്പാക്കുന്നത്. കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പു സഹമന്ത്രി അഡ്വ. ജോർജ് Read More…
കോട്ടയം: ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റായി സലിൻ കൊല്ലംകുഴിയെ നിയമിച്ചതായി സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അറിയിച്ചു. പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻ്റ്, തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻ്റ്, എ കെ സിസി രൂപത പ്രതിനിധി സഭാംഗം, എന്നി നിലകളിൽ പ്രവർത്തിക്കുന്ന സലിൻ കൊല്ലംകുഴി കടുത്തുരുത്തി – പൂഴിക്കോൽ സ്വദേശിയാണ്.